Displaying 15 of 520

ഐ.ആര്‍.എന്‍. എസ്.എസ്. 1 എച്ച് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ ഏഴ് ഉപഗ്രഹ പരമ്പരയിലെ പുതിയ ഉപഗ്രഹം ഐ.ആര്‍.എന്‍. എസ്.എസ്. 1 എച്ച് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. 2013ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനാലാണ് പെട്ടന്ന് തന്നേ പുതിയ ഉപഗ്രഹം വിക്ഷേപിക്കേണ്ടി വന്നത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി. എസ്. എല്‍. വി. സി. 39 റോക്കറ്റായിരുന്നു വിക്ഷേപണത്തിന് ഉപയോഗിച്ചത്.1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ സ്ഥാനനിര്‍ണ്ണയം കൃത്യമാക്കാന്‍ അനിവാര്യമായ മൂന്ന് അറ്റോമിക് ഫ്രീക്വന്‍സി സ്റ്റാന്‍ഡേര്‍ഡ് ക്‌ളോക്കുകളാണുള്ളത്. 2013 ജൂലായ് ഒന്നിന് അയച്ച ആദ്യ ഗതിനിര്‍ണ്ണയ ഉപഗ്രഹത്തിലെ ക്‌ളോക്കുകളാണ് കേടായത്. ഇവ യൂറോപ്പില്‍ നിന്ന് വാങ്ങിയതായിരുന്നു. ഉപഗ്രഹത്തിന്റെയും

Read more »
Aug 31

വാട്‌സ്ആപ്പിലെ വ്യാജ അക്കൗണ്ടുകളെ പൂട്ടാന്‍ വെരിഫിക്കേഷന്‍

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ വാട്‌സ്ആപ്പും വെരിഫിക്കേഷന്‍ അക്കൗണ്ടുകള്‍ പരീക്ഷിക്കുന്നു. നേരത്തെ നവമാധ്യമ രംഗത്തെ ഭീമന്‍മാരായ ട്വിറ്ററും ഫെയ്‌സ്ബുക്കും മാത്രമാണ് ഇത്തരത്തില്‍ വേരിഫിക്കേഷന്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനാണ് ഇത്തരത്തില്‍ വെരിഫിക്കേഷന്‍ വരുന്നത്. കോടിക്കണക്കിന് ആളുകളാണ് ഇന്ന് വാട്‌സ്ആപ്പ്

Read more »
Aug 31

ഇനി മലയാളം പറഞ്ഞാലും ഗൂഗിള്‍ കേള്‍ക്കും

സാങ്കേതികവിദ്യയില്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. മനുഷ്യനു വളരാന്‍ കഴിയുന്നിടത്തെല്ലാം അവന്‍ എത്തിപ്പിടിക്കും. അതുപോലെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഗൂഗിളിന്റെ വോയ്‌സ് സെര്‍ച്ച് ആപ്പ്. എട്ട് ഇന്ത്യന്‍ ഭാഷകളിലായി വോയ്‌സ് സെര്‍ച്ച് ചെയ്യാനുളള സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിലാണ് ആപ്പിലൂടെ വോയ്‌സ് സെര്‍ച്ച് ചെയ്യാന്‍ കഴിയുക.ആന്‍ഡ്രോയ്ഡ് ഫോണിലെ ജിബോര്‍ഡ് ആപ്ലിക്കേഷനിലും ഗൂഗിള്‍ ആപ്പിലും ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും. പുതിയ ഭാഷയില്‍ വോയ്‌സ് സെര്‍ച്ച് ചെയ്യുന്നതിന് മുമ്പ് സെറ്റിങ്‌സില്‍ ഓപ്ഷനില്‍ നിസ് വോയ്‌സ് സെറ്റിങ്‌സിലെ ഭാഷ തെരഞ്ഞെടുക്കണം. ജിബോര്&zwj

Read more »
Aug 15

ചാറ്റ് ചെയ്യാം, വീഡിയോ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി യൂട്യൂബ്

ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചര്‍ യൂട്യൂബ് അവതരിപ്പിച്ചു. വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതുമാണ് പുതിയ ഫീച്ചര്‍. ഐഓഎസ് ഡിവൈസുകളില്‍ മാത്രമാണ് നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവുക. പുതിയ ഫീച്ചറില്‍ യൂട്യൂബ് വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി

Read more »
Aug 07

ടെക്‌നിക്കല്‍ ജോലികള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ലെന്ന് ഗൂഗിള്‍

സാങ്കേതിക മേഖലയില്‍ അടക്കമുള്ള ടെക്‌നിക്കല്‍ ജോലികള്‍ക്ക് ജനിതകപരമായി തന്നെ സ്ത്രീകള്‍ അനുയോജ്യരല്ലെന്ന് ഗൂഗിള്‍ എന്‍ജിനീയര്‍. സ്ത്രീകളേയും ഭിന്നലിംഗക്കാരെയും കൂടുതല്‍ ഉത്തരവാദിത്വമുള്ള ചുമതലകളില്‍ നിയമിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ നയത്തിന് വിരുദ്ധമായുള്ള ഗൂഗിള്‍ എന്‍ജിനീയറുടെ അഭിപ്രായ പ്രകടനം വിവാദമായിരിക്കുകയാണ്. ഗൂഗിളിന്റെ ആഭ്യന്തര

Read more »
Aug 07

സൗരയൂഥത്തിനു പുറത്ത് ജലസാന്നിധ്യം

വാഷിങ്ടണ്‍: സൗരയുഥത്തിന് പുറത്ത് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയായ സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹത്തിലാണ് ജലബാഷ്പം ഉള്ളതായി കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയര്‍ ഉള്ള ഗ്രഹം കണ്ടെത്തുന്നതും ആദ്യമായാണ്. സ്ട്രാറ്റോസ്ഫിയര്‍ ഉണ്ടെന്ന സൂചനകള്‍ നേരത്തെ ശാസ്ത്രലോകത്തിന് ലഭിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹമാണിത്. ഭൂമിയില്‍നിന്ന് ഇത്ര അകലത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹത്തിന്റെ ഘടന മനസ്സിലാക്കുക ദുഷ്‌ക്കരമാണ്. ഇതിന് നൂതനമായ ചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതായി അമേരിക്കയില്‍ മേരിലാന്‍ഡ് യൂണിവേഴിസിറ്റിയിലെ ഡ്രേക്ക് ഡെമിങ് പറഞ്ഞു.നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ചാണ് 'ഡബ്ല്യ

Read more »
Aug 04

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 5 വരെ നീട്ടി

ഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കെയാണ് നടപടി. തീയതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. രണ്ടുകോടിയിലധികം പേര്‍ ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്‌തെന്നാണ് വിവരം. http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അതേസമയം, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. വളരെ സമയം കാത്തിരുന്നതിനുശേഷമാണ് നിലവില്‍ സൈറ്റ് ലോഡ് ആകുന്നത്.റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്

Read more »
Jul 31

ചാന്ദ്ര ദൗത്യത്തിന് ഇന്ത്യ വീണ്ടും ഒരുങ്ങുന്നു

ഹൈദരാബാദ്: അടുത്ത വര്‍ഷം ആദ്യം ചാന്ദ്രയാന്‍2 ഉള്‍പ്പെടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനെ വലയംവയ്ക്കുകയാണ് ചാന്ദ്രയാന്‍1 ചെയ്തതെങ്കില്‍ ചന്ദ്രോപരിതലത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ചാന്ദ്രയാന്‍2 ഇന്ത്യ വിക്ഷേപിക്കുന്നത്.ടീം ഇന്‍ഡസ് എന്ന് പേരിട്ടതാണ് രണ്ടാമത്തെ ദൗത്യം. ഗൂഗിള്‍ ലൂണാര്‍ മത്സരത്തിന്റെ ഭാഗമായി ചന്ദ്രനിലെ നിറവിന്യാസത്തെക്കുറിച്ച് മനസിലാക്കുന്നതിനാണ് ഈ ദൗത്യം. ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ നാരായണന്‍ ആയിരിക്കും ശാസ്ത്രസംഘത്തെ നയിക്കുക. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍1, 2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ മുകളിലൂടെ വലംവച്ച ചാന്ദ്രയാന്‍1 പര്യവ

Read more »
Jul 31

ചാന്ദ്ര ദൗത്യത്തിന് ഇന്ത്യ വീണ്ടും ഒരുങ്ങുന്നു

ഹൈദരാബാദ്: അടുത്ത വര്‍ഷം ആദ്യം ചാന്ദ്രയാന്‍2 ഉള്‍പ്പെടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനെ വലയംവയ്ക്കുകയാണ് ചാന്ദ്രയാന്‍1 ചെയ്തതെങ്കില്‍ ചന്ദ്രോപരിതലത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ചാന്ദ്രയാന്‍2 ഇന്ത്യ വിക്ഷേപിക്കുന്നത്.ടീം ഇന്‍ഡസ് എന്ന് പേരിട്ടതാണ് രണ്ടാമത്തെ ദൗത്യം. ഗൂഗിള്‍ ലൂണാര്‍ മത്സരത്തിന്റെ ഭാഗമായി ചന്ദ്രനിലെ നിറവിന്യാസത്തെക്കുറിച്ച് മനസിലാക്കുന്നതിനാണ് ഈ ദൗത്യം. ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ നാരായണന്‍ ആയിരിക്കും ശാസ്ത്രസംഘത്തെ നയിക്കുക. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍1, 2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ മുകളിലൂടെ വലംവച്ച ചാന്ദ്രയാന്‍1 പര്യവ

Read more »
Jul 31

ഇന്ത്യയില്‍ ഓരോ 10 മിനുട്ടിലും ഓരോ സൈബര്‍ ആക്രമണം

ബംഗളൂരു: റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് ശേഷം രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2017ല്‍ ആറുമാസത്തിനുള്ളില്‍ ഓരോ 10 മിനിട്ട് കൂടുമ്പോളും ഒരു ആക്രമണം വീതം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 2016ല്‍ 12 മിനിട്ടില്‍ ഒന്ന് എന്ന നിലയിലാണ് ആക്രമണം നടന്നത്. ഫിഷിംഗ്, സ്‌കാനിംഗ്, സൈറ്റുകളില്‍ നുഴഞ്ഞുകയറല്‍, വൈറസുകള്‍, റാന്‍സംവെയറുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ദിനംപ്രതി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതിനാല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ കൃത്യസമയത്ത് നടപടി ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 1.71 ലക്ഷം സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ

Read more »
Jul 22

ഫെയ്‌സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തി. ഇത്രയുംകാലം ഒന്നാമതായിരുന്ന അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫെയ്‌സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ജൂലൈ 13ലെ കണക്ക് അനുസരിച്ച് 241 മില്യണ്‍ ഇന്ത്യക്കാരാണ് ഫെയ്‌സ്ബുക്കിലുള്ളത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 240 മില്യണാണ്. ഇപ്പോള്‍ ലോകത്താകമാനം രണ്ടു ബില്യണ്‍ പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വരെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ അമേരിക്ക ഏറെ മുന്നിലായിരുന്നു. എന്നാല്‍ 2017ല്‍ തുടക്കംമുതല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഏഴാം മാസം പാതിയെത്തുമ്‌ബോള്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.

Read more »
Jul 14

പൃഥ്വി2 വിജയകരം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പൃഥ്വി 2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പൃഥ്വി2 ഒഡീഷയിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് രാവിലെ 9.50ഓടെയാണ് വിക്ഷേപണം. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു. 500 മുതല്‍ 1000 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി2ല്‍ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുകളാണുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിക്കുന്നത്.

Read more »
Jun 02

വാട്‌സ് ആപ്പിനെ സൂക്ഷിക്കുക

വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. വാട്‌സ് ആപ്പ് അക്കൗണ്ടുകളും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി സാങ്കേതിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ഫോണുകളിലേക്ക് പ്രത്യേകമായ സന്ദേശം അയച്ചു കൊണ്ട് ആക്രമണം നടത്തുകയെന്ന മാര്‍ഗമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നു. വാട്‌സ് ആപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശത്തില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ചോര്‍ത്തുന്നതിന് ശേഷിയുള്ള ദുഷ്ടപ്രോഗ്രാമുകളായിരിക്കും ഒളിഞ്ഞിരിക്കുക.സബ്‌സ്‌ക്രിബ്ഷന്‍ കാലാവധി കഴിഞ്ഞ വാട്‌സ് ആപ്പ് പുതുക്കുന്നതിന് 0.99ബ്രിട്ടീഷ് പൗണ്ട് നല്‍കണമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. അതിനാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുമെന്ന് മാത്രമല്ല വ്യക്തിപര

Read more »
Jun 01

333 രൂപയ്ക്ക് മൂന്നു മാസത്തേക്ക് 270 ജിബി

സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് പണികൊടുക്കുന്നത് ഹരമായി മാറിയിരിക്കുന്ന റിലയന്‍സ് ജിയോയ്ക്ക് മറുപണിയുമായി ബിഎസ്എന്‍എല്‍. ജിയോയെ മാത്രമല്ല രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കും ഞെട്ടലുണ്ടാക്കുന്നതാണ് ഈ പൊതുമേഖലാ ടെലികോം കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍. ഇതില്‍ 333 രൂപയുടെ ഓഫറാണ് കിടിലന്‍. ഈ ഓഫര്‍ ചെയ്താല്‍, ദിവസവും മൂന്നു ജിബി 3ജി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം. 90 ദിവസത്തെ കാലാവധിയില്‍ മൊത്തം 270 ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക. അതായാത് വെറും 1.23 രൂപ നിരക്കില്‍ 1ജിബി 3ജി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ജിയോ അടക്കമുള്ള കമ്പനികള്‍ 4ജി വേഗതയാണ് നല്‍കുന്നതെങ്കിലും ബിഎസ്എല്‍എല്ലിന്റെ 3ജി വേഗത ഉപഭോക്താവിനെ തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ളതാണ്.ഇതോടൊപ്പം 349 രൂപയുടെ മറ്റൊരു ഓഫറുമുണ്ട്. ഇതില്‍ ദിവസേന 3ജി വേ

Read more »
Apr 22

ജിയോ സമ്മര്‍ സര്‍പ്രൈസ് സൗജന്യ ഓഫര്‍ പിന്‍വലിക്കുന്നു

ഡല്‍ഹി: റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ നീട്ടിയ നടപടി പിന്‍വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്‌ക്കോ അതിനു മേലുള്ള തുകയ്‌ക്കോ ഉള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പിന്‍വലിക്കാനാണ് ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ജിയോ സൗജന്യ ഓഫര്‍ അവസാനിക്കാനിരിക്കെയാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് പ്രഖ്യാപിച്ചത്. ജിയോ പ്രൈം മെമ്ബര്‍ഷിപ്പിനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടുകയും ചെയ്തിരുന്നു. പ്രൈം മെമ്ബര്‍ഷിപ്പ് കാലാവധി നീട്ടിയ നടപടിയും പിന്‍വലിക്കാന്‍ ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ജിയോ അറിയിച്

Read more »
Apr 06