Displaying 15 of 191

ഇരുപതാണ്ടിന്റെ നിറവില്‍ ഐ.എഫ്.എഫ്.കെ

തിരുവനന്തപുരം: 20 വര്‍ഷം കൊണ്ട് ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിലൊന്നായി വളര്‍ന്ന ഐ.എഫ്.എഫ്.കെയ്ക്ക് ഡിസംബര്‍ നാലിന് വെള്ളിയാഴ്ച വൈകിട്ട് തിരിതെളിയും. ഇനി എട്ടുദിനങ്ങള്‍ സിനിമയുടെ ദൃശ്യവിസ്മയങ്ങളും ബൗദ്ധികാവിഷ്‌കാരങ്ങളുമാണ്. കനകക്കുന്ന് നിശാഗന്ധിയില്‍ പ്രത്യേകം തയാറാക്കിയ ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. തബലയിലെ ഇതിഹാസം ഉസ്താദ് സക്കീര്‍ ഹുസൈനാണ് ചടങ്ങിലെ മുഖ്യാതിഥി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. സക്കീര്‍ ഹുസൈന്റെ തബലവാദനമാണ് ചടങ്ങിലെ പ്രധാന ഇനം. ഉദ്ഘാടന ചടങ്ങില്‍ ഇറാന്‍ സംവിധായകന്‍ ദയിറുഷ് മെഹര്‍ജുയിയെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി.അനില്‍കുമാര്‍, കെ.സി.ജ

Read more »
Dec 03

ഐ.എഫ്.എഫ്.കെ: 'വിമന്‍ പവര്‍' വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍

തിരുവനന്തപുരം: ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്ത്രീപക്ഷകഥകളുമായി വനിതാ സംവിധായകരുടേതുള്‍പ്പെടയുള്ള ആറ് ചിത്രങ്ങള്‍ 'വിമന്‍ പവര്‍' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ക്യാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ച ഫല്‍പ്പിംഗ് ഇന്‍ ദി മിഡില്‍ ഓഫ് നോവെയര്‍, ഇക്‌സാനുവല്‍, കില്‍ മി പ്ലീസ്, മൈ മദര്‍, ദി സെക്കന്‍ഡ് മദര്‍, ദി സമ്മര്‍ ഓഫ് സാന്‍ഗൈല്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക.സ്ത്രീകളുടെ സാര്‍വ്വലൗകികമായ വേദനകളുടെയും കുടുംബ ബന്ധങ്ങളുടെയും സര്‍വ്വോപരി വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ജീവിതങ്ങളുടേയും കഥകളാണ് ചിത്രങ്ങളില്‍ സംവദിക്കുന്നത്. നിര്‍ണായക സാമൂഹിക ഘടനകള്‍ നിലനിര്‍ത്തുന്നതിലും കുടുംബബന്ധങ്ങള്‍ വിളക്കിച്ച

Read more »
Dec 03

സച്ചിന്‍-സാറ സെല്‍ഫി വൈറലായി

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മകള്‍ സാറയുമൊത്തുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടപ്പോള്‍ അത് വൈറലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സെല്‍ഫി വിത്ത് ഡോട്ടര്‍' കാംപയിനില്‍ പങ്കാളിയാകാനാണ് സച്ചിന്‍ അതുചെയ്തത്. യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത സെല്‍ഫിക്ക് ഇതിനകം ഒമ്പതു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു.പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി മോദി പങ്കുവച്ച ആശയമാണു സെല്‍ഫി വിത്ത് ഡോട്ടര്‍. മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണം.

Read more »
Jul 04

കെന്‍ഡാല്‍ ഇന്‍സ്റ്റാഗ്രാം താരം

പ്രമുഖ മോഡലും കിം കര്‍ദാഷ്യന്റെ ഇളയ സഹോദരിയുമായ കെന്‍ഡാല്‍ ജെന്നര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചേച്ചിയെ കടത്തിവെട്ടി എറ്റവും കൂടുതലാളുകള്‍ കണ്ട ചിത്രത്തിലെ താരം എന്ന ഖ്യാതി നേടി. ഇന്‍സ്റ്റാഗ്രാമിന്റെ ചരിത്രത്തില്‍ കൂടുതല്‍ ലൈക്ക് കിട്ടിയത് കെന്‍ഡാലിന്റെ ചിത്രത്തിനാണ്- 25 ലക്ഷം. നേരത്തെ കിം കര്‍ദാഷ്യന്റെ കാമുകന്‍ കാന്യെ വെസ്റ്റുമൊത്തുള്ള ചിത്രം 24 ലക്ഷം ലൈക്കുകള്‍ നേടിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോഴും കൂടുതലാളുകള്‍ പിന്തുടരുന്നത് (ഫോളോവേഴ്‌സ്) കിമ്മിനെത്തന്നെയാണ്- 374 ലക്ഷം പേര്‍. കെന്‍ഡാലിന് 296 ലക്ഷം ഫോളോവേഴ്‌സുണ്ട്. 19 വയസ്സേയുളളൂ കെന്‍ഡാലിന്.

Read more »
Jun 28

സെല്‍ഫിയിട്ട് സച്ചിന്റെ ജന്മദിനം

മുംബൈ: തന്റെ നാല്‍പത്തിരണ്ടാം ജന്‍മദിനം സച്ചിന്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുക മാത്രമല്ല, അക്കാര്യം ഒരു സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് സച്ചിന്‍ നാട്ടുകാരെയും ആരാധകരെയും അറിയിക്കുകയും ചെയ്തു. ഇന്നാരംഭിച്ച സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് കുടുംബത്തോടൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ജന്‍മദിനം കുടുംബവുമൊത്ത് ഉച്ചഭക്ഷണത്തോടെ ആഘോഷിച്ചു' എന്ന കുറിപ്പുമുണ്ട്. ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവരാണ് ചിത്രത്തില്‍. ഇന്‍സ്റ്റാഗ്രാമില്‍ സച്ചിന്‍ അക്കൗണ്ട് ആരംഭിച്ചതോടെ താരത്തിന്റെ പേജിലേക്ക് ആരാധകരുടെ പ്രവാഹമാണ്. മണിക്കൂറുകള്‍ക്കകം തന്നെ ഫോളോവേഴ്‌സിന്റെ എണ്ണം നാല്‍പതിനായിരം കടന്നു.ട്വിറ്ററില്‍ സച്ചിന് 90 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. സച്ചിന്റെ ഫെയ്‌സ്ബുക്ക് പേജിന് 2.4 കോടി ലൈക്കുകളുണ

Read more »
Apr 24

ഫെമിന മിസ് ഇന്ത്യ മത്സരാര്‍ത്ഥികള്‍

2015 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന സുന്ദരികള്‍. ഇതില്‍ ഒരാള്‍ രാജ്യത്തെ സുന്ദരിയാകും.

Read more »
Mar 28

പ്രിയങ്ക റെയ്‌നക്ക് വധു

ന്യൂഡല്‍ഹി: ബാല്യകാലസുഹൃത്തായ പ്രിയങ്ക ചൗധരിയെ മിന്നുകെട്ടുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഏപ്രില്‍ മൂന്നിന് ന്യൂഡല്‍ഹി ലീല പാലസില്‍ വൈകിട്ടാണ് ചടങ്ങ്. നെതര്‍ലന്‍ഡ്‌സിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് പ്രിയങ്ക.ലോകകപ്പ് കഴിഞ്ഞാല്‍ ഉടനെ റെയ്‌ന മിന്നു കെട്ടുമെന്ന് നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മുരദ്‌നഗറില്‍ അടുത്തടുത്തായിരുന്നു ഇരു കുടുംബങ്ങളുടെയും താമസം. റെയ്‌നയും പ്രിയങ്കയും ഒന്നിച്ചാണ് കളിച്ചു വളര്‍ന്നത്. റെയ്‌ന ക്രിക്കറ്റ് താരമായതോടെയാണ് അവരുടെ കുടുംബം രാജ്‌നഗറിലേയ്ക്ക് താമസം മാറ്റിയത്. പ്രിയങ്കയുടെ കുടുംബം മീററ്റിലേയ്ക്കും മാറി. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടപ്പോള്‍

Read more »
Mar 18

ലേഡി ഗാഗയ്ക്ക് കെട്ടായി

നാട്ടിലെ സംഗീത സെന്‍സേഷനായ ലേഡി ഗാഗ എന്ന സുന്ദരി തന്റെ കാമുകനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇരുവരും മോതിരം കൈമാറി. ടെയ്‌ലര്‍ കെന്നിയാണ് ഗാഗയുടെ ബോയ്ഫ്രണ്ട്. 2011 മുതല്‍ പ്രണയത്തിലാണ് ഇരുവരും. ലേഡി ഗാഗയുടെ 'യൂ ആന്റ് ഐ' എന്ന മ്യൂസിക് വീഡിയോയുടെ സെറ്റിലാണ് ഇരുവരും പരിചയപ്പെടുന്നത്. വാലന്റൈന്‍സ് ദിനത്തിലാണ് ഇരുവരും വിവാഹിതരാകാന്‍

Read more »
Feb 17

സുന്ദരീമുഖങ്ങള്‍

സോനം കപൂര്‍, കജോള്‍, ഹുമ ഖുറേഷി എന്നീ സുന്ദരികള്‍ 2015 ഫെമിന ബ്യൂട്ടി അവാര്‍ഡിനായി അണിനിരന്നപ്പോള്‍.

Read more »
Feb 14

സുന്ദരീമണികള്‍

ബാംഗ്ലൂരില്‍ നടക്കുന്ന മണപ്പുറം സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഫൈനലിസ്റ്റുകള്‍ കൊച്ചിയില്‍.( മറ്റൊരു ചിത്രം അകത്ത്)

Read more »
Jan 23

റാളന്‍ സ്‌ട്രോസ് ലോകസുന്ദരി

ലണ്ടന്‍: 2014ലെ ലോകസുന്ദരിയായി ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള റോളന്‍ സ്‌ട്രോസിനെ (22) തിരഞ്ഞെടുത്തു.ഹംഗറിയില്‍ നിന്നുള്ള ഇഡിന കുല്‍സ്‌കര്‍ ആണ് റണ്ണറപ്പ്. മിസ് യു.എസ്. എലിസബത്ത് സഫാരിസ്റ്റാണ് മൂന്നാം സ്ഥാനത്ത്.ഇന്ത്യയില്‍നിന്നുള്ള ജയ്പുര്‍ സ്വദേശിനി കോയല്‍ റാണയും മത്സരിക്കാന്‍ ഉണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിലെത്തിയില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 121 മത്സരാര്‍ഥികളെ പിന്തള്ളിയാണ് റോളന്‍ സ്‌ട്രോസ് സുന്ദരിപട്ടം നേടിയത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.

Read more »
Dec 14

ലാലമിട്ട് ലാലിസം

മോഹന്‍ലാല്‍ തന്റെ പുതിയ സംഗീത സംരംഭം പ്രഖ്യാപിച്ചു. ലാലിസം എന്ന പേരില്‍ പുതിയ മ്യൂസിക് ബാന്‍ഡുമായി മോഹന്‍ലാല്‍ ലോകപര്യടനത്തിന് തുടക്കമിടുകയാണ.കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ബാന്‍ഡിന്റെ പേര് പ്രഖ്യാപിച്ചത്.അടുത്ത വര്‍ഷം ആദ്യം ബാന്‍ഡിന്റെ ഉദ്ഘാടനം നടക്കും. ലോകത്തെ പ്രധാനവേദികളില്‍ ഈ മ്യൂസിക് ബാന്‍ഡ് പരിപാടി അവതരിപ്പിക്കും. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് പരിപാടിയുടെ സാക്ഷാത്കാരം. ചോയിസ് ഗ്രൂപ്പ് ഉടമ ജോസ് തോമസാണ് നിര്‍മ്മാണം. മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും പരിപാടി.

Read more »
Nov 04

ചലച്ചിത്രതാരം പക്രുവിനെയും കുടുംബത്തെയും കൈയേറ്റം ചെയ്തു

കോട്ടയം: ചലച്ചിത്രതാരം ഗിന്നസ് പക്രുവിനെയും കുടുംബത്തെയും കൈയേറ്റം ചെയ്തതായി പരാതി. വാടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിനിടയാക്കിയത്.

Read more »
Oct 06

എം.ടി വാസുദേവന്‍ നായര്‍ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം

തിരുവനന്തപുരം : മലയാളികളുടെ പ്രിയഎഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം. മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠവും പത്മഭൂഷണ്‍ പുരസ്‌കാരവും കേന്ദ്രസാഹത്യ അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹത്തിനുലഭിച്ചിട്ടുണ്ട്.

Read more »
Sep 23

ശശി കപൂറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ചലച്ചിത്രതാരം ശശികപൂറിനെ ശ്വാസകോശാണുബാധയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മുംബൈയിലെ കോകിലബെന്‍ ബെന്‍ ദീരുഭായി അംമ്പാനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ആസ്പത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാം നരിമാന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം 160 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read more »
Sep 21