Displaying 15 of 1998

ശ്രീശാന്തിന് ആജീവാനന്ത വിലക്ക് തുടരും

കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്. അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജ

Read more »
Oct 17

ഇന്ത്യയെ തകര്‍ത്ത് ഓസീസ്

ഗുവാഹത്തി: ഓസീസിന് മുന്നില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 11 തുല്യത പാലിച്ചു. ഇതോടെ പരമ്ബരയിലെ മൂന്നാം മത്സരം നിര്‍ണായകമായി. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ മൂന്നാം വിക്കറ്റില്‍ കൂട്ട് ചേര്‍ന്ന മോയിസ് ഹെന്റിക്വസും (62), ട്രാവിസ് ഹെഡ് (48 ) എന്നിവരുടെ ബാറ്റിംഗ് മികവാണ് വിജയത്തിലേക്ക് എത്തിച്ചത്. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 109 റണ്‍സാണ് ഇരുവരും നേടിയത്. തുടക്കത്തിലെ നായകന്‍ ഡേവിഡ് വാര്‍ണറെ ജസ്പ്രീത് ബുംറയും ആരോണ്‍ ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മടക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹെഡും ഹെന്റിക്വസും ചേര്‍ന്ന് ഇന്ത്യയുടെ വിജയപ്രതീക്ഷ തകര്‍ക്കുകയായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 19

Read more »
Oct 10

നൈജറിനെ ഗോളില്‍ മുക്കി സ്‌പെയിന്‍

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്‌പെയിന് ഉജ്ജ്വല വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് നൈജറിനെ തകര്‍ത്തത്.ആദ്യ കളിയില്‍ ബ്രസിലീനോട് പരാജയപ്പെട്ട സ്‌പെയിന് ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു. ജയത്തോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ആബേല്‍ റൂയിസിന്റെ ഇരട്ട ഗോള്‍ നേടി. 21,41 മനിറ്റുകളിലായിരുന്നു ആബേല്‍ റൂയിസിന്റെ ഗോളുകള്‍.ഗ്രൂപ്പ് സിയില്‍ നടന്ന കോസ്‌റ്റോറിക്കഗിനി മത്സരത്തില്‍ കോസ്‌റ്റോറിക്കയാണ് ആദ്യം ലീഡ് നേടിയത്. 26ാം മിനിറ്റില്‍ യെക്‌സി ജര്‍ക്വന്റായാണ് ഗോള്‍ നേടിയത് എന്നാല്‍ 30ാം മിനിറ്റില്‍ ഗിനിയുടെ ഫന്‍ഡ്‌ജേ ടുറേയിലൂടെ ഗോള്‍ മടക്കി. 67ാം മിനിറ്റില്‍ കോസ്‌റ്റോറിക്ക ആന്‍ഡ്രെസ്സ് ഗോമസിലൂടെ വീണ്ടും ലീഡ് നേടി എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബ

Read more »
Oct 10

പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ജയം

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം. 21 റണ്‍സിനാണ് ലങ്ക വിജയക്കൊടി പാറിച്ചത്. ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ജയം ലങ്കയ്‌ക്കൊപ്പമായിരുന്നു.

Read more »
Oct 02

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം

നാഗ്പുര്‍: നാഗ്പുരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. 4-1 ന്റെ തകര്‍പ്പന്‍ വിജയത്തോടെ പരമ്ബരയും സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്തു ബാക്കിനിര്‍ത്തി ഇന്ത്യ മറികടന്നു. കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയോടെ നഷ്ടമായ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചു.ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. ഇന്ത്യ 42.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. നാലാം ഏകദിനത്തില്‍ തോല്‍വിയിലേക്കു നയിച്ച പിഴവുകളെല്ലാം തിരുത്തിയാണ് ഇത്തവണ ഇന്ത്യ കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുംറയെയും മടക്കിവിളിച്ച് ആദ്യം ബോളിങ് ആക്രമണത്തിന്റെ മൂര്‍ച്ച വീണ്ടെടുത്തു. ചാഹലിനു

Read more »
Oct 01

ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം

നാഗ്പൂര്‍ : ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഓമ്പത് വിക്കറ്റില്‍ 242 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ച്വറിയും(53)ട്രാവിസ് ഹെഡ്(42) സ്‌റ്റോണിസ് (46)ആരോണ്‍ ഫിഞ്ച്(32) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. തുടക്കത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ഫിഞ്ചിനെ ഹാര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റില്‍

Read more »
Oct 01

ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തോറ്റ ഇന്ത്യയ്ക്കു മറ്റൊരു തിരിച്ചടി കൂടി. ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നിലാക്കി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യയായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്.അതേസമയം, അഞ്ചാം ഏകദിനത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്കു ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാകും. പട്ടികയില്‍ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ട്വന്റി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.ഓസീസുമായി അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര മികവിലേക്കുയരാത്തതാണ് തോല്‍വിക്കു കാരണമെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു. ഓസീസ

Read more »
Sep 30

പരമ്പര ഇന്ത്യയ്ക്ക്

ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി. 294 റണ്‍സ് വിജയലക്ഷ്യം 48ാം ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ (71) രഹാനെ (70) ഹാര്‍ദ്ദിക് പാണ്ഡ്യെ (78) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരിക്കുന്നത്. നാലാം ഏകദിനം ഞായറാഴ്ച ബംഗളുരുവില്‍ നടക്കും.സ്‌കോര്‍: ഓസീസ് 50 ഓവറില്‍ ആറിന് 293, ഇന്ത്യ 47.5 ഓവറില്‍ അഞ്ചിന് 294 . അര്‍ദ്ധ സെഞ്ച്വറിക്ക് പുറമെ ഒരു വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പാണ്ഡ്യെയാണ് കളിയിലെ താരം. വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഒപ

Read more »
Sep 24

ട്വന്റി 20യില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യക്കു സ്വന്തം. ഏക ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 171 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. 54 പന്തില്‍ 82 റണ്‍സ് നേടിയ നായകന്‍ കോഹിലിയും, 36 പന്തില്‍ 51 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുമാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്.ഓപണര്‍മാരായ രോഹിത് ശര്‍മ ഒമ്ബതും, കെ രാഹുല്‍ 24 റണ്‍സുമെടുത്ത് പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ കോഹിലിയും, പാണ്ഡെയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. അര്‍ധ സെഞ്ച്വുറി നേടിയ മുനവീര (53) യുടെയും, 40 റണ്‍സെടുത്ത പ്രിയഞ്ചന്റെയും ഇന്നിംഗ്‌സാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ചാഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്

Read more »
Sep 06

പരമ്പര തൂത്തുവാരി ഇന്ത്യ

അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അഞ്ചാം ഏകദിനത്തിലും ആതിഥേയരെ തകര്‍ത്തെറിഞ്ഞ ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. 30-ാം ഏകദിന സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (110) ബാറ്റിങ്ങിലും ശ്രീലങ്കയുടെ അഞ്ചു വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ കുമാര്‍ ബോളിങ്ങിലും ഇന്ത്യയുടെ വിജയശില്‍പികളായി. ഇന്ത്യയ്ക്കായി കേദാര്‍ ജാദവും അര്‍ധസെഞ്ചുറി (73 പന്തില്‍ 63) നേടി. നാലാം വിക്കറ്റില്‍ കോഹ്‌ലി- ജാദവ് സഖ്യം 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മല്‍സരത്തില്‍ പുറത്താകാതെ നിന്ന് റെക്കോര്‍ഡിട്ട ധോണി ഈ മല്‍സരത്തിലും ഒരു റണ്ണോടെ പുറത്താകാതെ നിന്നു.ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 100 സ്റ്റംപിങ്

Read more »
Sep 03

ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനു വെള്ളി

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിനു വെള്ളി. ഇതോടെ ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വര്‍ണ്ണം സ്വന്തമാക്കി. സ്‌കോര്‍ 21-19,22-20 ,20-22. ആദ്യം ഗെിയം ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വന്തമാക്കിയോപ്പാള്‍ രണ്ടാം ഗെയിമില്‍ സിന്ധു നേടി. പക്ഷേ മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരം ഇന്ത്യന്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷ തകര്‍ത്തു,ആദ്യ ഗെയിം പോലെ സിന്ധുവിന്റെ മുന്നേറ്റമായിരുന്നു രണ്ടാം ഗെയിമിലും. 51 ന് ലീഡെടുത്ത സിന്ധു 118 എന്ന സ്‌കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷവും മുന്‍തൂക്കം ഇന്ത്യന്‍ താരത്തിനായിരുന്നു. 15-13 ന് മുന്നില്‍ക്കയറി. എന്നാല്‍ ഒക്കുഹാര ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം അത്യന്തം ആവേശകരമായി. ഒരുഘട്ടത്തില്‍ 2018 ന് സിന്ധു മുന്നിട്ട് നിന്നെങ്കിലും ജപ്പാന്‍ താരം സ്‌കോര്‍ തുല്യനില

Read more »
Aug 27

ശ്രീശാന്ത് വീണ്ടും കളത്തിലിറങ്ങി

നാല് വര്‍ഷത്തിനുശേഷം മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കളത്തിലിറങ്ങി. കൊച്ചിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനായാണ് ശ്രീശാന്ത് വീണ്ടും ഗ്രൗണ്ടിലിറങ്ങിയത്. കളിക്കാനിറങ്ങിയ ശ്രീശാന്തിന് ഇരുടീമുകളും വന്‍ സ്വീകരണമാണ് നല്‍കിയത്. ശ്രീശാന്ത് നയിച്ച പ്ലേബാക്ക് സിങ്ങേഴ്‌സ് തക ഉം പ്രൊഡ്യുസേഴ്‌സ് തക ഉം തമ്മിലായിരുന്നു കൊച്ചിയില്‍ നടന്ന പ്രദര്‍ശന മത്സരം. ടീമിന് വേണ്ടി ആദ്യം ബാറ്റെടുത്തതും ശ്രീശാന്താണ്. എവിടെ നിന്നാണോ ഞാന്‍ കളി തുടങ്ങിയത്, അവിടെ നിന്നും തന്നെ വീണ്ടും തുടങ്ങുകയാണ്. ഇവിടെ നിന്നും തിരുവന്തരപുരത്തും അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്കും എനിക്കെത്തണം. ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ

Read more »
Aug 16

ഇന്ത്യയ്ക്ക് പരമ്പര

കാന്‍ഡി: പല്ലക്കിലെയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പര ഇന്ത്യ ഏകപക്ഷീയമായി നേടി. ഇന്നിംഗ്‌സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ശ്രീലങ്കയില്‍ ഇന്ത്യയുടെ ആദ്യ സന്പൂര്‍ണ വിജയമാണിത്.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 487നെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 135 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം 352 റണ്‍സിന്റെ കടവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ലങ്കയ്ക്ക് 181 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.28.3 ഓവറില്‍ 68 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. നിരോഷന്‍ ഡിക്കവെല്ല (41), ദിനേഷ് ചാന്ദിമല്‍ (36), ആഞ്ജലോ മാത്യൂസ് (41) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചു നില്‍ക്

Read more »
Aug 14

കളിക്കാനുള്ള അനുമതി തേടി ബിസിസിഐയെ സമീപിക്കുമെന്ന് ശ്രീശാന്ത്

കൊച്ചി :വിലക്കു നീക്കിയ പശ്ചാത്തലത്തില്‍ തനിക്ക് കളിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ശ്രീശാന്ത് വീണ്ടും ബിസിസിഐയെ സമീപിക്കും. സുപ്രീം കോടതി നിയമിച്ച ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അമിതാബ് ചൗധരിക്കും അടുത്ത ദിവസം ഇതു സംബന്ധിച്ചു കത്തയക്കും. ഇന്നലെ വൈകിട്ട് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. പിന്തുണക്കു നന്ദി അറിയിക്കാനെത്തിയതായിരുന്നു ശ്രീശാന്ത്. ബിസിസിഐ അനുമതി ലഭിക്കാതെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അതു പ്രശ്‌നമായേക്കുമെന്ന കാര്യവും ശ്രീശാന്തിനോട് വ്യക്തമാക്കി. കെസിഎ നേതൃത്വത്തിന്റെ ഉപദേശം അനുസരിച്ചാണ് ശ്രീശാന്ത് ബിസിസിഐ സമീപിക്കുന്നത്.കഴിഞ്ഞദിവ

Read more »
Aug 08

കളിക്കാരെ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ട്

കൊച്ചി : രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിലപാട്. ശ്രീശാന്തിനെതിരെ തെളിവുകളില്ലാതെയാണ് നടപടിയെടുത്തതെന്നു കണ്ടെത്താനാവുമെന്നു കോടതി പറഞ്ഞൂ. ശ്രീശാന്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വാതുവെപ്പ് ശ്രമം വിജയിച്ചില്ലെങ്കില്‍ പോലും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താമായിരുന്നു. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ ചുറ്റി വാതുവെപ്പ് സംഘങ്ങളും മറ്റു മാഫിയകളുമുണ്ടെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. ശ്രീശാന്തിന്റെ സുഹൃത്ത് ജിജുവും വാതുവെപ്പുകാരനായ ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും ശ്രീശാന്ത് പോലീസിനോടു നടത്തിയ കുറ

Read more »
Aug 07