Displaying 15 of 2777

ദോക്ലാമില്‍ ചൈന സൈനീക ശക്തി വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെ മേഖലയില്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ഏഴാമത്തെ ആഴ്ചയാണ് ഇരു സൈനികരും തമ്മില്‍ മുഖാമുഖം നില്‍ക്കുന്നത് തുടരുന്നത്. ട്രൈജംങ്ഷനില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80 ടെന്റുകള്‍ നിര്‍മിച്ചുവെന്നാണ് സൂചന. എണ്ണൂറോളം

Read more »
Aug 09

ചൈനയില്‍ വന്‍ ഭൂചലനം

ബെയ്ജിങ്: മധ്യ ചൈനയില്‍ വന്‍ ഭൂചലനം. ചൈനയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നൂറോളം പേര്‍ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. 1,30000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന നെറ്റ്‌വര്‍ക്‌സ് സെന്റര്‍ അറിയിച്ചു. ഭൂചലനമുണ്ടായത് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഗ്വാവാ

Read more »
Aug 08

അഫ്ഗാനിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു ചാവേറുകളാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് കടന്നുകയറിയ ശേഷം വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. പിന്നീട് ചാവേറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.

Read more »
Aug 08

ചൈനീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതു വിലക്കി യുഎസ് സൈന്യം

ന്യൂയോര്‍ക്ക്: സൈബര്‍ ഭീഷണിയെ തുടര്‍ന്ന് ഡ്രോണ്‍ നിര്‍മാണ രംഗത്തെ കരുത്തന്‍മാരായ ചൈനീസ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് സൈനികരെ വിലക്കി യുഎസ് സൈന്യം. ചൈന ആസ്ഥാനമായുള്ള ഡിജെഐ ടെക്‌നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുടെ പേരിലാണിതെന്ന് ഓഗസ്റ്റ് രണ്ടിന് യുഎസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ഡിജെഐ കമ്പനി നിര്‍മിതമായ എല്ലാത്തരത്തിലുള്ള ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമാണെന്ന് യുഎസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ

Read more »
Aug 05

ശാസ്ത്ര പണ്ഡിതന്‍ പ്രഫ. യശ്പാല്‍ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ ശാസ്ത്ര പണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാല്‍ (90) നോയിഡയിലെ വസതിയില്‍ നിര്യാതനായി. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, മാക്രോണി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചയാളാണ് പ്രഫ. യശ്പാല്‍.

Read more »
Jul 24

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്

ഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ യുഎസിന് ആശങ്ക. മേഖലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും നേരിട്ടു സംസാരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. 'മേഖലയിലെ സംഘര്‍ഷത്തില്‍ യുഎസിന് ആശങ്കയുണ്ട്. സമാധാനം നിലനിര്‍ത്താന്‍ രണ്ടു രാജ്യങ്ങളും തയാറാകുമെന്നാണ് പ്രതീക്ഷ. ചര്‍ച്ച നടത്താന്‍ ഇന്ത്യയെയും ചൈനയെയും പ്രോല്‍സാഹിപ്പിക്കും' സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യുവര്‍ട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് പ്രശ്‌നം. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു പ്രശ്‌നത്തിന്റെ തുടക്കം. ആദ്യം ഭൂട്ടാനും പിന്നാലെ ഇന്ത്യയും ഇതിനെ

Read more »
Jul 19

ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 18 മരണം

ബെയ്ജിംഗ്: ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തു. ചൈനയിലെ ജിലിന്‍ പ്രവിശ്യയാണ് വെള്ളിയാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നു നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത്. 110,000 പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരവധി ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നിട്ടുണ്ട്. 32,360 പേരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Read more »
Jul 17

ചൈനയില്‍ കെട്ടിടത്തില്‍ തീപിടിച്ചു

ബെയ്ജിംഗ്: ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ജിയാന്‍ഗ്‌സു പ്രവിശ്യയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. മൂന്നു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read more »
Jul 16

വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയിലാണ് സംഭവം. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്. ഒഹിയോവിലെ

Read more »
Jul 11

മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്‌ലോ ജെന്റിലോണിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയുമായുള്ള രണ്ടാമത്തെ ഉഭയകക്ഷി ഇടപെടല്‍ എന്നാണ് കൂടിക്കാഴ്ചയെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ട്വീറ്റ് ചെയ്തത്.

Read more »
Jul 08

മോഡിയും ഷീ ജിന്‍പിങും കൂടിക്കാഴ്ച്ച നടത്തി

ജര്‍മനി: ജി 20 ഉച്ചകോടിക്കായി ജര്‍മനിയിലെ ഹാംബര്‍ഗിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്‌സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ചിന്‍പിങ്ങും കൂടിക്കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചില പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്!ലെ ട്വീറ്റ് ചെയ്തു. എന്നാല്‍, അതിര്‍ത്തിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ച നടന്നോ എന്ന

Read more »
Jul 07

മോഡി ഇസ്രയേലിലെത്തി

ജറുസലേം: ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലിലെത്തി. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിക്കു ഗംഭീരമായ വരവേല്‍പ്പാണ് ഇസ്രയേല്‍ ഒരുക്കിയിരുന്നത്. പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി മോഡിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വരുത്തുന്ന വഴിത്തിരിവാകും തന്റെ സന്ദര്‍ശനമെന്ന് മോദി ഇസ്രയേല്‍ ടെലിവിഷനോട് മോദി പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍

Read more »
Jul 04

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടര്‍ തകര്‍ന്ന് 8 മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ സജീവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപത്തെ ജനങ്ങളെ രക്ഷിക്കാനായെത്തിയ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഡിയംഗ് പ്ലേറ്റിയൂവിലാണ് അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മൂന്നു മിനിട്ടു മുന്‍പാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. മദ്ധ്യ ജാവ പ്രവിശ്യയിലെ

Read more »
Jul 03

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തില്‍ വീണ്ടും എതിര്‍പ്പുമായി ചൈന

ബേണ്‍: എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം അനിശ്ചിതത്വത്തില്‍. എന്‍എസ്ജിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കേണ്ടതില്ലെന്ന് ചൈനയുടെ നിലപാടാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു തടസമായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്നതോടെ അടുത്ത വര്‍ഷം വരെ ഇന്ത്യ കാത്തിരിക്കണം. യുഎസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ചൈന.

Read more »
Jun 23

സെക്കന്‍ഡുകള്‍ കൊണ്ട് പാലം തകര്‍ത്തു

ബെയ്ജിങ് : ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ എടുത്ത സമയം കേവലം 3.5 സെക്കന്‍ഡ് മാത്രം. കാലപ്പഴക്കത്തെ തുടര്‍ന്നാണ് വടക്ക് കിഴക്കന്‍ ചൈനയിലെ നന്‍ഹു പാലം തകര്‍ത്തത്. പാലം തകര്‍ക്കുന്ന വീഡിയോ പ്രാദേശിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ അത് കാണാന്‍ തിരക്കായി. 1978 ലാണ് ഈ പാലം നിര്‍മ്മിച്ചത്. 150 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള പാലം തകര്‍ക്കാന്‍ എഞ്ചിനീയര്‍മാര്‍ ഉപയോഗിച്ചത് 710 കിലോ സ്‌ഫോടകവസ്തുക്കളാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ പാലം തകര്‍ന്നപ്പോള്‍ ആകാശത്തേക്ക് ഉയര്‍ന്നത് പൊടിപടലം മാത്രം. നാശനഷ്ടങ്ങള്‍ നീക്കാന്‍ അഞ്ച് ദിവസം വരെ എടുക്കും.

Read more »
Jun 13