Displaying 15 of 190

ഖത്തറില്‍ അംഗപരിമിതര്‍ക്ക് ഡ്രൈവിങ് പരിശീലനത്തിന് അനുമതി

ദോഹ: രാജ്യത്തെ അംഗപരിമിതര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കാനും ഇതിനായി പ്രത്യേകവാഹനം പുറത്തിറക്കാനും ഗതാഗത ജനറല്‍ ഡയറക്ട്രേറ്റ് തീരുമാനിച്ചു. ഡള്ള ഡ്രൈവിങ് അക്കാദമിയിലാണ് വാഹനവ്യൂഹം പുറത്തിറക്കിയത്. പരീക്ഷാമുറിയില്‍ പോകാതെ തന്നെ കാറിനുള്ളില്‍ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ഐപാഡ് സേവനവും ഇതോടൊപ്പം പുറത്തിറക്കി. ഏത് സ്ഥലത്ത് നിന്നും പരീക്ഷയില്‍

Read more »
Oct 05

നിയമം ലംഘിച്ച് കുവൈറ്റില്‍ കഴിയുന്നത് 75,000 വിദേശികള്‍

കുവൈറ്റ്: വിവിധ നിയമങ്ങള്‍ ലംഘിച്ച് ഏകദേശം 75,000 വിദേശികള്‍ കുവൈറ്റില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. റസിഡന്‍ഷ്യല്‍ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി, ആടുവളര്‍ത്തല്‍ കേന്ദ്രങ്ങളിലുമാണ് നിയമം ലംഘിച്ച് ഇവര്‍ കഴിയുന്നത്. ഇവരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 31,000 വിദേശികളെ നാടുകടത്തിയിരുന്നു. അതനുസരിച്ച് ദിവസം ശരാശരി 85 പേരെയും പതിനഞ്ച് മിനിറ്റിനുള്ളില്‍ ഒരാളെയും നാടുകടത്തിയെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 24 ശതമാനം ഇന്ത്യക്കാരാണ്. ഈജിപ്തുകാര്‍ 20 ശതമാനവും ഫിലിപ്പീന്‍സുകാര്‍ 15 ശതമാനവും ഇത്യോപ്യക്കാര്‍ 14 ശതമാനവുമുണ്ട്.ഏഴു ശതമാനം ശ്രീലങ്കക്കാരും ആറുശതമാനം ബംഗ്ലദേശുകാരും ഇക്കൂട്ടത്തില്‍ ഉണ്ട്. ആറ

Read more »
Oct 05

ജ്വല്ലറികളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സൗദി

റിയാദ്: സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ ജ്വല്ലറികളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സൗദി. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടത്താന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഭരണങ്ങള്‍,

Read more »
Sep 30

കുവൈറ്റില്‍ സാമ്പത്തിക വര്‍ഷം 34 ശതമാനം വളര്‍ച്ച

കുവൈറ്റ്: കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സാമ്പത്തികവര്‍ഷം 34 ശതമാനം വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് ധനമന്ത്രി അനസ് അല്‍ സാലെയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് 524 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നിലവിലുള്ളത്. 2016 മാര്‍ച്ച് വരെ 515 ബില്യണ്‍ ഡോളറായിരുന്നു ആസ്തി. 2017ല്‍ വളര്‍ച്ചാ നിരക്ക് 34 ശതമാനമായി വര്‍ധിച്ചതായും ധനമന്ത്രി അനസ് അല്‍

Read more »
Sep 28

ജോലിക്കായി ഗള്‍ഫിലേയ്ക്ക് പോകുന്നവര്‍

ദുബായ് : ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും

Read more »
Aug 26

പമ്പില്‍ കാറിന് തീപിടിച്ചു

അബൂദാബി: അബൂദാബിയിലെ പെട്രോള്‍ പമ്പില്‍ സൂപ്പര്‍ കാറിന് തീപിടിച്ചു. കാറിന്റെ ഇന്ധന ടാങ്ക് തുറക്കാനെത്തിയ ജീവനക്കാരന്‍ കാറിനടിയില്‍ തീ കണ്ടത്. എന്നാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രണ്ട് ജീവനക്കാര്‍ തീകെടുത്തുന്ന ഉപകരണമുപയോഗിച്ച് തീകെടുത്തി. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ

Read more »
Aug 21

സൗദി-ഇറാഖ് അതിര്‍ത്തി

27 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അടച്ചിട്ട സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ധാരണയായി. ഹജ്ജ് സീസണ്‍ ആയത് കൊണ്ട് തന്നെ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് അതിര്‍ത്തി തുറക്കാനുള്ള തീരുമാനം. വ്യാപാര രംഗം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് വിവരം. മക്ക ന്യൂസ് പേപ്പറാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. സൗദിഇറാഖ് അതിര്‍ത്തിയായ അറാര്‍ മേഖല 1990 കളിലാണ് അടച്ചു പൂട്ടിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ എത്തിത്.

Read more »
Aug 16

സൗദി-ഇറാഖ് അതിര്‍ത്തി

27 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അടച്ചിട്ട സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ധാരണയായി. ഹജ്ജ് സീസണ്‍ ആയത് കൊണ്ട് തന്നെ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് അതിര്‍ത്തി തുറക്കാനുള്ള തീരുമാനം. വ്യാപാര രംഗം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് വിവരം. മക്ക ന്യൂസ് പേപ്പറാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. സൗദിഇറാഖ് അതിര്‍ത്തിയായ അറാര്‍ മേഖല 1990 കളിലാണ് അടച്ചു പൂട്ടിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ എത്തിത്.

Read more »
Aug 16

നിയമവിരുദ്ധ താമസക്കാരെ കുടിഒഴിപ്പിക്കാന്‍ നടപടിയുമായി ഷാര്‍ജ

ഷാര്‍ജ: നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി. പരിശോധന ശക്തമാക്കാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുകയാണെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. 2017ലെ ആദ്യത്തെ ആറ് മാസത്തില്‍ ഷാര്‍ജ മുനിസിപ്പാലിറ്റി

Read more »
Aug 11

പ്രവാസികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

ദുബായ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ സന്ദര്‍ശക വിസയയില്‍ യാത്ര ചെയ്യരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഒട്ടേറെപേര്‍ കബളിപ്പിക്കപ്പെട്ട പശ്ചാതലത്തിലാണ് മുന്നറിയിപ്പ്. സന്ദര്‍ശക വിസയില്‍ ജോലിക്കെത്തിയ ശേഷം ഏജന്റുമാര്‍ ചതിച്ചതായി പരാതിപ്പെട്ടുകൊണ്ടുള്ള ഒട്ടേറെ ഫോണ്‍ കോളുകളാണ്

Read more »
Aug 05

നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ

സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച സാഹചര്യം കണക്കിലെടുത്ത് എല്ലാ പ്രവിശ്യകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മാത്രമല്ല, ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.വിദേശികള്‍ സ്വന്തമായി ജോലി ചെയ്യുന്നതും, വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്നതും, രാജ്യത്ത് നിയമ ലംഘനമാണ്. അതുമാത്രമല്ല, തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയുമില്ല. അതുകൊണ്ട് തന്നെ, സ്വന്തമായി തൊഴില്‍ ച

Read more »
Jul 31

പ്രവാസി വോട്ട് ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പ്രവാസി വോട്ടുമായി ബന്ധപ്പെട്ട ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ബില്ല് തയ്യാറാക്കാന്‍ വേണ്ട സമയം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഒരാഴ്ചക്കകം നിലപാടറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കാമ

Read more »
Jul 21

പ്രവാസികള്‍ക്ക് വോട്ടവകാശം ഒരാഴ്ചക്കകം മറുപടി

ഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 2014 ഓക്‌ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചത്. ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാനാണ് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിലാണ് പ്രവാസി വോട്ട് വിഷയം വീണ്ടും ഉയര്‍ന്നു വന്നത്. പ്രവാസി വ്യവസായിയും വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ സുപ്രീംകോടതിയെ സമര്‍പ്പിക്കുകയും പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി

Read more »
Jul 14

സൗദിയില്‍ ജൂലൈ ഒന്ന് മുതല്‍ ഫാമിലി ടാക്‌സ്

ഡല്‍ഹി:സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ പലരും കുടുംബത്തെ നാട്ടിലേയ്ക്കയ്ക്കുന്നു. ജൂലായ് ഒന്ന് മുതല്‍ ഫാമിലി ടാക്‌സ് നടപ്പാക്കുന്നതോടെ വന്‍തുക വാര്‍ഷിക ഫീസായി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നതിനാലാണിത്. കൂടെ താമസിക്കുന്ന ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാ(ഏകദേശം 1,700 രൂപ)ലാണ് നല്‍കേണ്ടിവരിക. അതായത് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍(ഏകദേശം 5,100 രൂപ)യാണ് നല്‍കേണ്ടിവരിക. ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. ഭാര്യ കൂടെ താമസിക്കുന്നുണ്ടെങ്കില്‍ 1200 റിയാല്‍ മുന്‍കൂറായി നല്‍കണമെന്ന് ചുരുക്കം. രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ 3,600 റിയാല്‍(62,000രുപ)

Read more »
Jun 21

കുവൈത്തില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്ത് മന്ത്രാലയം. കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കും. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്ക് ഉപാധികളോടെ ആശ്രിത വിസ അനുവദിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കടുത്ത നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി ആശ്രിത വിസ അനുവദിക്കുക ഒരാള്‍ക്ക് 300 ദീനാര്‍ വീതം പ്രതിവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കണം എന്നതാണ് പ്രധാന നിബന്ധന. ആദ്യവര്‍ഷം ഇഖാമ അടിക്കുന്നതിനു കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്. ഇന്‍ഷുറന്‍സ് കമ്പനി വഴിയായിരിക്കും ഈ തുക ഈടാക്കുക. ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാറിലെത്തുന്നതോടെ വ

Read more »
Jun 14