Displaying 15 of 1331

മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലും

വടക്കു നോക്കി യന്ത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍. പ്രി യദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരോടെക്കെ ശ്രീനിവാസന്‍ കഥ ചര്‍ച്ച ചെയ്തു എങ്കിലും ശ്യാമളയായി ആരേ കാസറ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ല. അതിനിടയില്‍ ഒരു ദിവസം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ശ്രീനിവാസന്‍ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. താന്‍ ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യും എന്ന സംശയത്തിലാണ് എന്നും ശ്രീനീവാസന്‍ പറഞ്ഞു. ഇതു കേട്ട പാടേ മോഹന്‍ലാല്‍ പറഞ്ഞു തമ്പി കണ്ണന്താനത്തിന്റെ

Read more »
Aug 23

ഔദ്യോഗികമായി ആരാധക സംഘടനകളൊന്നും എനിക്കില്ല

തമിഴ് ചലച്ചിത്രലോകത്ത് തുടരുന്ന ഫാന്‍ഫൈറ്റില്‍ പ്രതികരണവുമായി നടന്‍ അജിത്ത്കുമാര്‍. അജിത്തിന് വേണ്ടി അദ്ദേഹത്തിന്റെ ലീഗല്‍ ടീമാണ് പ്രതികരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അജിത്തിന് ഔദ്യോഗികമായി ആരാധക സംഘങ്ങളൊന്നുമില്ലെന്നും സോഷ്യല്‍മീഡിയ അഭിപ്രായങ്ങള്‍ അജിത്തിന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. '25 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കക്ഷി കൃത്യമായി നികുതിയടയ്ക്കുന്ന, അനേകം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്ന ഒരു പൗരനാണ്. ഒരു ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായും അദ്ദേഹത്തിന് ബന്ധമില്ല.''വ്യക്തിപരമായ രാഷ്ട്രീയബോധ്യത്തിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന അദ്ദേഹം അക്കാര്യ

Read more »
Aug 20

കൃഷ്ണ പ്രഭയ്ക്ക് ഒന്നാം റാങ്ക്

മലയാള ചലച്ചിത്ര മേഖലയ്ക്ക് നടിയും നര്‍ത്തകിയുമൊക്കെയായ കൃഷ്ണപ്രഭയെ സുപരിചിതമാണ്. കൃഷ്ണ പ്രഭ ഇപ്പോള്‍ വല്ലാത്ത തിളക്കത്തിലാണ്. അഭിനയത്തെക്കാളും നൃത്തത്തില്‍ ശ്രദ്ധയൂന്നിയ താരത്തിന് ഒടുവില്‍ കാത്തിരുന്ന മധുരം തേടിയെത്തി. ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയാണ് കൃഷ്ണ പ്രഭ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ താരം അവിടെനിന്ന് ഭരതനാട്യം കോഴ്‌സും ചെയ്യുകയായിരുന്നു. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് താരം ഇപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം കൃഷ്ണപ്രഭ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നടിയും നര്‍ത്തകിയും മാത്രമല്ല മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ.

Read more »
Aug 11

മോഹന്‍ലാലിന് നന്ദിപറഞ്ഞ് ജയറാം

നടനവിസ്മയം മാത്രമല്ല, ശബ്ദ വിസ്മയം കൂടിയാണ് മോഹന്‍ലാലെന്ന് ജയറാം. ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന് ഫെയ്‌സ്ബുക്കിലൂടെ ജയറാം പറഞ്ഞു.മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയ്‌സിന്ജയറാം പറഞ്ഞു.സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. തമിഴില്‍ സമുദ്രക്കനി ചെയ്ത വേഷമാണ് മല

Read more »
Aug 11

വനിതാ സംഘടനയ്‌ക്കെതിരെ ശ്വേത മേനോന്‍

മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി ആരംഭിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എന്നാല്‍ ഈ വനിതാ സംഘടനയുടെ ആവശ്യം തനിക്കില്ലെന്നു തുറന്നു പറയുകയാണ് ബോള്‍ഡ് ആന്‍ഡ് ബ്യുട്ടി താരം ശ്വേത മേനോന്‍. മുമ്പും തെറ്റു കണ്ടപ്പോഴൊക്കെ താന്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴൊന്നും വിമന്‍ കലക്ടീവ് ജനിച്ചിട്ടില്ല. 'അമ്മ' എന്നും പിന്തുണ നല്‍കിയിട്ടേ ഉള്ളൂ. ചില കാര്യങ്ങളില്‍ സ്വന്തം നിലപാട് ആവശ്യമാണെന്നും തനിക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Read more »
Aug 09

ലാല്‍ ജൂനിയറിനെതിരെയുള്ള കേസില്‍ പ്രതികരണവുമായി ലാല്‍

കൊച്ചി: ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാത്തതെന്ന് ലാല്‍ പറഞ്ഞു. നടി സാഹചര്യം മുതലെടുക്കുന്നു. ഒരു സീനില്‍ മാത്രമാണ് അഭിനയിക്കേണ്ടത്. അന്‍പതിനായിരം പ്രതിഫലം പറഞ്ഞിരുന്നു.എന്നാല്‍ പത്ത് ലക്ഷം വേണമെന്നായിരുന്നു നടി പറഞ്ഞതെന്ന് ലാല്‍ പറയുന്നു.

Read more »
Jul 24

എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ഹരിശ്രീ അശോകന്‍. 'എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.സത്യം പുറത്തു വരട്ടെ' ഹരിശ്രീ അശോകന്‍ പറയുന്നു. 'ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോള്‍ പഴിക്കാനാകുക. പൊലീസ് അന്വേഷിക്കട്ടെ. കോടതിയുടെ തീരുമാനം വരട്ടെ. നിരപരാധിയാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് കരുതുന്നത്.'ഹരിശ്രീ അശോകന്‍ പറഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യമായാണ് ഹരിശ്രീ അശോകന്‍ പ്രതികരിക്കുന്നത്. എന്നെ സിനിമയില്‍ ആരും ഒതുക്കിയിട്ടില്ല. ദിലീപ് അറസ്റ്റിലാ

Read more »
Jul 16

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചെന്നാരോപണം

കൊച്ചി. നടന്‍ ദിലീപിന്റെ ആഡംബര സിനിമാ സമുച്ചയമായ ഡി സിനിമാസ് നിര്‍മിക്കാന്‍ ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫിസാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ്

Read more »
Jul 15

ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയയില്‍ നീക്കം ശക്തമാകുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്. ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ മറന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം ശക്തമായിരിക്കുന്നത്

Read more »
Jul 13

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.ദിലീപിന്റെ പ്രഥാമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം അമ്മ എക്‌സിക്യൂട്ടിവ് യോഗമാണ് എടുത്തത്. അമ്മയുടെ ട്രഷറര്‍ സ്ഥാനമാണ് ദിലീപ് വഹിച്ചിരുന്നത്. കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടിലായിരുന്നു 'അമ്മ' എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്നത്. അമ്മ സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി വ്യക്തമാക്കി. യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗങ്ങളില്‍ സംഭവിച്ച കാര്യങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃശ്ചികമായി നടന്ന സംഭവങ്ങളില്‍ ഖേദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ദിലീപിനെ പുറത്താക്കാന്‍ ത

Read more »
Jul 11

ദിലീപിന്റെ ജാമ്യാപേക്ഷയ ബുധനാഴ്ച പരിഗണിക്കും

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ബുധനാഴ്ച പരിഗണിക്കും. അധിക കുറ്റപത്രം സമര്‍പ്പിക്കുന്‌പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. നിലവില്‍ പതിനൊന്നാം പ്രതിയാണ്. ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഐപിസി 120 ബി വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്.

Read more »
Jul 11

നടിയുടെ പേര് പറഞ്ഞത് തന്റെ അറിവില്ലായ്മ കൊണ്ടെന്ന് അജു വര്‍ഗീസ്

ആക്രമണത്തിനിരയായ നടിയുടെ പേര് ഫെയ്‌സ്ബുക്കിലൂടെ പരാമര്‍ശിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി നടന്‍ അജു വര്‍ഗീസ് രംഗത്തെത്തി. തന്റെ അറിവില്ലായ്മ കൊണ്ടാണ് നടിയുടെ പേര് പറഞ്ഞത്. നിയമ പ്രശ്‌നങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ഇനി ശ്രദ്ധിക്കും. നടിയോട് ഇക്കാര്യം താന്‍ വിശദീകരിച്ചിട്ടുണ്ട്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിനായി കൊച്ചിയിലെ ക്രൗണ്‍പ്‌ളാസ ഹോട്ടലില്‍ എത്തിയതായിരുന്നു അദ്ദേഹം. സിനിമ നിര്‍മ്മിക്കുന്നത് അജു വര്‍ഗീസാണ്.

Read more »
Jul 08

അമ്മക്കെതിരെ നടന്‍ ശ്രീനിവാസന്‍

കോഴിക്കോട്: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. 'അമ്മ' നന്നായാലെ മക്കള്‍ നന്നാവൂവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സിനിമ മേഖലയില്‍ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read more »
Jul 07

കേസില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് ദിലീപ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലന്നും ദിലീപ് അറിയിച്ചു. അതേസമയം കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പോലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം ആണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Read more »
Jul 05

തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രജനീകാന്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് രജനീകാന്ത്. ജിഎസ്ടിയില്‍ വിനോദ നികുതി കൂട്ടിയതുമായി ബന്ധപെട്ടാണ് തിയേറ്റര്‍ ഉടമകള്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്. 28 ശതമാനം ജിഎസ്ടിക്കു പുറമേ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതി ഒഴിവാക്കണമെന്നാണ് രജനീകാന്തിന്റെ ആവശ്യം. സിനിമാ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നു ട്വീറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. 1100 ഓളം തിയേറ്ററുകള്‍ ജിഎസ്ടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്. ജിഎസ്ടി പ്രകാരം 58 ശതമാനമാണ് നികുതിയിനത്തില്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കേണ്ടി വരിക.

Read more »
Jul 05