Displaying 10

പാലിയം ഇന്ത്യക്ക് ഡബ്ല്യു.എച്ച്.ഒ അംഗീകാരം

തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ ട്രിവാന്‍ഡ്രം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് സയന്‍സസ് ഡബ്ല്യു.എച്ച്.ഒ കൊളാബൊറേറ്റിങ് സെന്ററാകുന്നു. ജൂലൈ 4-ാം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം കോപ്പറേറ്റീവ് ബാങ്കില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരിക്കും.ഭാരതത്തില്‍ 24 ലക്ഷത്തോളം പേര്‍ ക്യാന്‍സര്‍ ബാധിതരാണ്. അവരില്‍ 10 ലക്ഷം പേരെങ്കിലും കഠിനവേദന അനുഭവിക്കുന്നു. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയിലുള്ള ഓറല്‍ മോര്‍ഫിന്‍ എന്ന വേദനാ സംഹാരി 99% ആശുപത്രകളിലും ഉപയോഗിക്കുന്നില്ലെന്ന് പാലിയം ഇന്ത്യാ ചെയര്‍മാന്‍ ഡോ.എം.ആര്‍.രാജഗോപാ

Read more »
Jun 27

പ്ലാച്ചിമടസമിതി ധര്‍ണ്ണ നടത്തുന്നു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവര്‍ണ്ണര്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി അയച്ച കൊക്കക്കോള നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് ജൂണ്‍ 28-ന് നിയമസഭയ്ക്കു മുന്നില്‍ ധര്‍ണ്ണ നടത്തമെന്ന് സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഈ വിഷയത്തിന്റെ പ്രാധാന്യം കേന്ദ്രസര്‍ക്കാരിനെ ബോഘ്യപ്പെടുത്തുന്നതിന് ഒരു ഉന്നതതല സംഘത്തെ ഡല്‍ഹിയിലേയ്ക്ക് അയയ്ക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ എത്രയും പെട്ടെന്നെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ. ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃ

Read more »
Jun 26

ആന്റിനാര്‍ക്കോട്ടിക് അവാര്‍ഡുകള്‍

തിരുവനന്തപുരം: ആന്റിനര്‍ക്കോട്ടിക്ക് ആക്ഷന്‍ സെന്റര്‍ ഒഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ ജൂണ്‍ 23 ന് നടന്ന പത്രസമ്മേളനത്തില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ലഭിച്ച 140 എന്‍ട്രികളില്‍നിന്ന് അഞ്ചു വ്യക്തികളെയും ഒരു സ്ഥാപനത്തെയും തെരഞ്ഞെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാ

Read more »
Jun 23

പ്രവാസിസംഘം എയര്‍പോര്‍ട്ട് മാര്‍ച്ച്

പ്രവാസിസംഘം എയര്‍പോര്‍ട്ട് മാര്‍ച്ച് തിരുവനന്തപുരം: കേരള പ്രവാസിസംഘം ജൂണ്‍ 25 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളെ ദുരിതത്തിലാക്കിയ എയര്‍ ഇന്ത്യ സമരം അവസാനിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഗള്‍ഫില്‍ സ്‌കൂള്‍ വെക്കേഷനാണ്. പ്രവാസികള്‍ കുടുംബത്തോടെ നാട്ടിലേക്ക് വരുന്ന സമയമാണിത്. എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതുകൊണ്ട് ഉണ്ടായിട്ടുള്ള സാഹചര്യം മുതലെടുക്കുന്നത് വിദേശ എയര്‍ലൈന്‍സുകളാണ്. വന്‍തോതിലാണ് ഇവര്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത്.

Read more »
Jun 22

ദേശീയ ആയുര്‍വേദ ശില്‍പശാല 23 ന്

തിരുവനന്തപുരം- കേരളത്തിന്റെ പുരോഗതിക്ക് ആയുര്‍വേദത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഈമാസം 23 ന് മസ്‌ക്കറ്റ് ഹോട്ടലില്‍ ദേശീയ ആയുര്‍വേദ ശില്‍പശാല സംഘടിപ്പിക്കും. ആരോഗ്യമന്ത്രി വി. എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.വി.എന്‍ രാജശേഖരന്‍ വിശിഷ്ടാതിഥിയായിരിക്കും.ദര്‍ശന്‍ശങ്കര്‍ (സാംപ്രിട്രോഡാ മിഷന്‍), രഞ്ജിത് പുരാണിക് (ADMD ), ജോണ്‍ സാമുവല്‍ (UNDP,ന്യൂയോര്‍ക്ക്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ഡോ.രജിത്ത് ആനന്ദ്, ഡോ.ഗോപകുമാര്‍, ഡോ.പ്രവീണ്‍, ഡോ.ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

Read more »
Jun 21

ഗോപാലകൃഷ്ണന് ഗുരുഗോപിനാഥ് പുരസ്‌കാരം

തിരുവനന്തപുരം: ഗുരുഗോപിനാഥിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നാട്യപുരസ്‌കാരം ഗുരുഗോപാലകൃഷ്ണന്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി നൃത്തരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് ഗോപാലകൃഷ്ണന്‍. ഈ മാസം 26 ന് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിക്കും. 25000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. റോസ്‌കോട്ട് കൃഷ്ണപിള്ള, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പ്രൊഫ.സുന്ദരേശ്വരി അമ്മ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

Read more »
Jun 21

സര്‍ക്കാര്‍ ഹോമിയോപ്പതിയെ അവഗണിക്കുന്നു-ഐ.എച്ച്.കെ

തിരുവനന്തപുരം- സര്‍ക്കാര്‍ ഹോമിയോപ്പതിയെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്‍സ്റ്റിസ്റ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത് ബുധനാഴ്ച പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.ഹോമിയോപ്പതിക്ക് സാംക്രമിക രോഗപ്രതിരോധ സെല്‍ എന്ന പേരില്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ പ്രതിരോധ സംവിധാനം നിലവിലുണ്ടെങ്കിലും അതിനെയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല. കേരളത്തിലെ എല്ലാ പഞ്

Read more »
Jun 20

ഭരത്ഗോപി പുരസ്‌കാരം സായ് കുമാറിനും പ്രവീണയ്ക്കും

തിരുവനന്തപുരം- ഭരത് ഗോപിയുടെ നേതൃത്വത്തില്‍ 2006-ല്‍ രൂപീകരിച്ച മാനവസേവ വെല്‍ഫെയര്‍ സൊസൈറ്റി 2012-ലെ പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഭരത് ഗോപി പുരസ്‌കാരത്തിന് സായികുമാറിനെയും മാനവസേവ വിശിഷ്ട പുരസ്‌കാരത്തിന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ബിജുരമേശിനെയും മാനവസേവ പുരസ്‌കാരത്തിന് ചലച്ചിത്രതാരം പ്രവീണയെയും തെരഞ്ഞടുത്തു.

Read more »
Jun 18

പത്രസമ്മേളനം

08-06-12, Friday ശ്രീനാരായണ സംഘടനകളെ കൂട്ടിയിണക്കി ശ്രീനാരായണ കോണ്‍ഫെഡറേഷന്‍തിരുവനന്തപുരം: കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ശ്രീനീരായണ സംഘടനകളെ കൂട്ടിയിണക്കി ന്യൂഡല്‍ഹി കേന്ദ്രമാക്കി ഫെഡറേഷന്‍ രൂപീകരിക്കുന്നു.സെപ്തംബര്‍ രണ്ടാം വാരം ഫെഡറേഷന്‍ നിലവില്‍വരുമെന്ന് നാഷണല്‍ കണ്‍വീനര്‍ വി.അശോകന്‍, കോ-ഓര്‍ഡിനേറ്റര്‍ പീതാംബരന്‍ കുന്നത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഗുരുവിന്റെ തത്വങ്ങള്‍ അതേപടി പിന്‍തുടരുന്ന ഫെഡറേഷനില്‍ വിവിധ ജാതിയിലും മതത്തിലും ഉള്‍പെട്ടവര്‍ അംഗങ്ങളാണ്.നടന്‍ ജഗദീഷ് വീണ്ടും അധ്യാപകനാകുന്നുതിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജഗദീഷ് ഔദ്യോഗിക ജീവിതത്തിലെ ആദ്യ ക്ലാസ്സെടുത്തത് എം.ജി.കോളേജിലാണ്. മുപ്പതാണ്ടുകള്‍ക്കുശേഷം ജഗദീഷ് അതേ ക

Read more »
Jun 08

മിഥുനസ്വാതി പുരസ്‌കാരം ഉല്ലല ബാബുവിന്

06-06-12 Wednesday തിരുവനന്തപുരം: പാലിശ്ശേരി കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക കുട്ടികളുടെ സാഹിത്യവേദിയുടെ മിഥുന സ്വാതി പുരസ്‌കാരം ഉല്ലല ബാബുവിന്. മുഖ്യരക്ഷാധികാരി നിസ്സാര്‍ മുഹമ്മദാണ് പത്രസമ്മേളനത്തില്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ബാലസാഹിത്യത്തിലേയും വൈജ്ഞാനിക സാഹിത്യത്തിലേയും പ്രാവീണ്യം പരിഗണിച്ചാണ് പുരസ്കാരത്തിന് ബാബുവിനെ തിരഞ്ഞെടുത്തത്. സിപ്പി പള്ളിപ്പുറം, കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, കലാം കൊച്ചേറ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ശില്പവും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 29 വൈകുന്നേരം 3 മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍വച്ച് സമര്‍പ്പിക്കും.ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മിനിബസ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍തിരുവനന്തപുരം: തിങ്കളാഴ്ച 36 സ

Read more »
Jun 06