Displaying 15 of 6502

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം

ഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റേയും ആവശ്യമാണ് തള്ളിയത്. വോട്ടെടുപ്പില്ലാതെയാണ് കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം

Read more »
Oct 16

വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ വിജയിച്ചു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി വിജയം കരസ്ഥമാക്കിയത്. 65227 വോട്ടാണ് ഖാദര്‍ നേടിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിലെ പി പി ബഷീറിന് 34124 വോട്ടും ബിജെപിയുടെ ആലി ഹാജിക്ക് 7055 വോട്ടുമാണ് ലഭിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38057 ആയിരുന്നു. ആ ഭൂരിപക്ഷമാണ് ഇപ്പോള്‍ 23,310 വോട്ടായി കുറഞ്ഞത്.എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് വോട്ട് കുറഞ്ഞു. ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീറിന് മുന്നിലെത്താന്‍ സാധിച്ചില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ ബഷീറിന് കഴിഞ്ഞു. 2011ല്‍ കുഞ്ഞാലിക്കുട്ടിക്ക് 38237 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലോക്‌സഭാ

Read more »
Oct 15

രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: രാഹുല്‍ ഗാന്ധിയും എ.കെ.ആന്റണിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കെപിസിസി ഭാരവാഹിപ്പട്ടികയെ കുറിച്ച് ചര്‍ച്ച ചെയ്തു. സോളാര്‍ കേസിനെ കുറിച്ചും വിശദമായി ചര്‍ച്ച നടന്നുവെന്നാണ് സൂചന. സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുള്ളതായാണ് വിവരം. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. സംസ്ഥാന നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. എങ്ങനെ പ്രശ്‌നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ ഗാന്ധി

Read more »
Oct 14

സോളാര്‍ കേസില്‍ നിലപാട് പിന്നീട് അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. സംസ്ഥാന നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചു. എങ്ങനെ പ്രശ്‌നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് മറുപടി നല്‍കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും ഹസന്‍ വ്യക്തമാക്കി. കെ.പി.സി.സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് അത

Read more »
Oct 13

ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് നവംബര്‍ 9ന്

ഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് നവംബര്‍ 9ന് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അജല്‍ കുമാര്‍ ജ്യോതിയാണ് തീയതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. തെരെഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ഡിസംബര്‍ 18ന് മുന്പ് നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. എസ്.എം.എസുകളിലുടെയും ഫോണുകളിലൂടെയും

Read more »
Oct 12

ആരുഷി കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: രാജ്യത്തെ നടുക്കിയ ആരുഷി കൊലപാതകക്കേസില്‍ തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസില്‍ ഗാസിയാബാദ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. രാജേഷ് തല്‍വാറിനും ഭാര്യ നൂപുര്‍ തല്‍വാറിനും ജീവപര്യന്തം തടവാണ് അഡീഷനല്‍ സെഷന്‍സ് കോടതി

Read more »
Oct 12

ഗുര്‍മീതിന്റെ പണമെല്ലാം സുരക്ഷിതമായി കടത്തി

മാനഭംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതും വളര്‍ത്തുമകള്‍ ഹണിപ്രീതും വ്യാജ കമ്പനികളുടെ പേരില്‍ കോടികള്‍ കടത്തിയതായി റിപ്പോര്‍ട്ട്.സാമൂഹികപ്രവര്‍ത്തനത്തിനെന്ന പേരില്‍ നിര്‍മ്മിച്ച സിനിമകളിലൂടെ കോടിക്കണക്കിനു രൂപ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്നതിനു മുന്‍പ് തന്നെ നികുതി വെട്ടിക്കുന്നതിനായി നടത്തിയ തിരിമറികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹകികാറ്റ്

Read more »
Oct 10

ഹണി പ്രീതും സഹായിയും മൂന്നുദിവസം റിമാന്‍ഡില്‍

പഞ്ച്കുള: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ച്കുളയില്‍ കലാപമുണ്ടാക്കിയ കേസില്‍ ഹണിപ്രീതിനെ മൂന്നു ദിവസത്തേക്ക് പൊലീസ് റിമാന്‍ഡില്‍ വിട്ടു. ഹണിപ്രീത് ഇന്‍സാനൊപ്പം പിടിയിലായ സഹായി സുഖ്ദീപ് കൗറിനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പഞ്ച്കുള കോടതിയാണ് ഇരുവരെയും മൂന്നുദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടത്.പഞ്ച്കുളയില്‍ അക്രമം അഴിച്ചുവിടുന്നതിന് ഗുര്‍മീതിന്റെ വളര്‍ത്തുമകളായ ഹണീപ്രീത് 1.25 കോടി രൂപ നല്‍കിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ ഗുര്‍മീതിനെ ജയിലില്‍ കൊണ്ടുപോകുന്ന വഴി രക്ഷപ്പെടുത്താനും ഹണീപ്രീത് ഇന്‍സാന്‍ ശ്രമിച്ചിരുന്നു. സംഘടനയുടെ പണം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഹണിപ്രീതായിരുന്നു. കോടതിവിധി വരുന്നതിനുമുമ്ബ് ആഗസ്റ്റ് 17ന് നടന്ന

Read more »
Oct 10

കൊലക്കേസില്‍ മുന്‍മന്ത്രി അറസ്റ്റില്‍

ജെ.ഡി.യു അംഗവും മുന്‍മന്ത്രിയുമായിരുന്ന രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റാഞ്ചിക്കു സമീപത്തെ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ 2008 ജൂലായ് ഒമ്പതിന് രമേഷ് സിങ് മുണ്ടയെ മാവോവാദികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഞായറാഴ്ച എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ഗോപാല്‍കൃഷ്ണയെ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. മാവോവാദികളും ഗോപാല്‍കൃഷ്ണയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് അദ്ദേഹം അറസ്റ്റിലായതെന്ന് സൂചനയുണ്ട്.നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടത് മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്റെ പേരായിരുന്നു. അതിനു ശേഷം ആ വര്‍ഷം മെയ്യില്‍ കമാന്‍ഡര്‍ കുന്ദന്‍ പഹാന്‍ പോലീസില്‍ കീഴടങ്ങിയിരുന്ന

Read more »
Oct 09

പടക്കമില്ലാതെ തലസ്ഥാനത്ത് ദീപാവലി ആഘോഷം

ഡല്‍ഹി: ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിരോധനം പടക്ക ശേഖരണത്തിനും വില്പനയ്ക്കും ബാധകമാണ്. ഡല്‍ഹിയുടെ അന്തരീക്ഷം പരിരക്ഷിക്കുന്നതില്‍ ഈ നിരോധനം വലിയ പങ്കുവഹിക്കും എന്ന് കരുതാം. കഴിഞ്ഞ വര്‍ഷം ദീപാവലിക്കുശേഷം ഡല്‍ഹിയിലെ വായുമലിനീകരണം അപായകരമായ തോതിലേക്ക് ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത്തരത്തിലുള്ള ഒരു വായു മലിനീകരണം 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഉണ്ടായത്.

Read more »
Oct 09

ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. െ്രെകംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.എന്‍ഐഎ അന്വേഷണത്തിനു കഴിഞ്ഞമാസം പതിനാറിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ചുമതലയേല്‍ക്കാന്‍ തനിക്കാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ കോടതിയെ അറിയിക്കുകയായിരുന്നു. വൈക്കം സ്വദേശി അശോകന്റെ മകള്‍ അഖിലയാണ് മതം മാറി ഹാദിയ ആയത്. ഹോമിയോ വിദ്യാഭ്യാസത്തിനായി സേലത്ത് കോളെജില്‍ പഠിക്കുമ്പോഴായിരുന്നു മതം മാറ്റം. ഇതിനു ശേഷം അവര്‍ കഴിഞ്

Read more »
Oct 06

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ഡല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍ ചെയ്തതിന്റെ വിവരങ്ങള്‍

Read more »
Oct 06

ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി ഇളവ്

ഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി ഇളവ് പ്രഖ്യാപിക്കാന്‍ ധാരണ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. നിലവില്‍ 75 ലക്ഷമായിരുന്നു പരിധി. ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി ആന്ധ്ര ധനമന്ത്രി അറിയിച്ചു. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കും. ചെറുകിട വ്യാപാരികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും.സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകള്‍ക്കിടെ നിര്‍ണായക ജി എസ് ടി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതുള്‍പ്പടെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന

Read more »
Oct 06

ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. അഞ്ച് ദിവസത്തെ പരോളാണ് അനുവദിച്ചത്. ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. പരോള്‍ കാലയളവില്‍ തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിനു ശശികലയ്ക്കു വിലക്കുണ്ട്. ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരന്‍ ബെംഗളൂരുവില്‍ എത്തി. ശശികലയ്ക്കു പരോള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ തുടങ്ങി. പരോള്‍ അംഗീകരിച്ചെന്നു ചെന്നൈ പൊലീസ് കമ്മിഷണര്‍ അറിയിച്ചതായി ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. ചെന്നൈ ടി നഗറില്‍ ബന്ധു ഇളവരശിയുടെ വീട്ടിലാകും ശശികല താമസിക്കുക. 66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയാണ് ശശികലയ്ക്ക് ലഭിച്ചത്.

Read more »
Oct 06

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. ജോയിദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. രാമനഗരിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗളൂരു മൈസൂരു ദേശീയപാതയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഇവരില്‍ രണ്ടുപേര്‍ ബെംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളെജിലെ രണ്ട്

Read more »
Oct 05