Displaying 15 of 221

ചന്ദ്രസ്വാമി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ കാലത്തെ വിവാദ സ്വാമിയായ ചന്ദ്രസ്വാമി (66)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്ന അന്ത്യം. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ വിശ്വസ്തനായിരുന്നു.1948 ല്‍ നേമി ചന്ദ് എന്ന പേരില്‍ ജനിച്ച ചന്ദ്രസ്വാമി അധികാരകേന്ദ്രവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചന്ദ്രസ്വാമി ബ്രൂണെ സുല്‍ത്താന്‍, നടി എലിസബത്ത് ടെയ്‌ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ എന്നിവരുടെയെല്ലാം ഉപദേശകനായി അറിയപ്പെട്ടു. 90 കളില്‍ ഇന്ത്യന്‍ രാഷ്ട്രീയനാടകങ്ങളിലെ സ്ഥിരം പേരുകാരനായിരുന്നു ചന്ദ്രസ്വാമി. ഇന്ദിരാഗാന്ധിയുടെ കാലത്തേ വിവാദമുണ്ടാക്കിയിരുന്നു. സെന്റ് കിറ്റ്‌സ് കേസില്‍ നരസിംഹറാവു, കെ.കെ തിവാരി, കെ.എന്‍. അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ചന്ദ്രസ്വാമിയും കുറ്റാരോപിതനായിരുന്നു. കേസില്‍ സി.

Read more »
May 23

മണ്ണിടിഞ്ഞ് അമ്മയും രണ്ട് മക്കളും മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് കായപ്പടിയില്‍ മണ്ണിടിഞ്ഞ് വീട്ടിലുണ്ടായിരുന്ന അമ്മയും രണ്ട് മക്കളും മരിച്ചു. സജിത(26), ആറ് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടി, മൂന്നു വയസ്സുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. നാല് വയസ്സ് പ്രായമുള്ള ആണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞാണ് മരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Read more »
Apr 13

മുന്‍ഷി വേണു അന്തരിച്ചു

തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമാ താരമായി മാറിയ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ശനിയാഴ്ച നടക്കും. തിരുവന്തപുരം വഴുതക്കാട് സ്വദേശിയായ മുന്‍ഷി വേണു, തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ആത്മകഥ, കഥ പറയുമ്പോള്‍, ഉട്ടോപ്പിയയിലെ രാജാവ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വലുതും ചെറുതുമായി അറുപതിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. അടുത്ത ബന്ധുക്കളൊന്നുമില്ലാത്ത മുന്‍ഷി വേണു ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് ലോഡ്ജില്‍ കുടിശ്ശിക വന്നതോടെ പാലിയേറ്റീവ് കെയറില്‍ അഭയ

Read more »
Apr 13

അന്നമ്മ തോമസ് (92) അറ്റലാന്റയില്‍ നിര്യാതയായി

അടൂര്‍ കരുവാറ്റ അയണിവിളയില്‍ പരേതനായ കുര്യന്‍ തോമസിന്റെ (ജോര്‍ജ്ജ്കുട്ടി) ഭാര്യ അന്നമ്മ തോമസ് (92) അറ്റലാന്റയിലുള്ള മകന്‍ സഖറിയ തോമസിന്റെ(റജി) ഭവനത്തില്‍ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പരേത കഴിഞ്ഞ 24 വര്‍ഷ­മായി അറ്റലാന്റയിരായിരുന്നു. മക്കള്‍: തോമസ് കുര്യന്‍ (തമ്പി) അറ്റലാന്റ, തോമസ് തോമസ് (ബാച്ചി) ഹൈദ്രബാദ് , വര്‍ഗീസ് തോമസ് (ബേബി) അറ്റലാന്റ, സഖറിയ തോമസ് (റജി) അറ്റലാന്റ, മരുമക്കള്‍: പരേതയായ സൂസി കുര്യന്‍, റാണി തോമസ്, സുസന്‍ തോമസ്, ലാലി സഖറിയ . കൊച്ചുമക്കള്‍: ഷോണ്‍ കുര്യന്‍, ആരോന്‍ കുര്യന്‍, രോഹിത തോമസ്, ഏബല്‍ കുര്യന്‍, രേഷ്മിത തോമസ് , ജോആന്‍ തോമസ്, കെവിന്‍ തോമസ്, അലീന തോമസ്, ജേക്കബ് തോമസ്, മാത്യു തോമസ്. പൊതുദര്‍ശനം: മെയ് 22ന് ഞായറഴ്ച ഉച്ചയ്ക്ക് 11 മണിമുതല്‍ 2 മണി വരെ അറ്റലാന്റ സെന്റ്

Read more »
May 22

റാമോണ്‍ കാസ്‌ട്രോ അന്തരിച്ചു

ഹവാന: ക്യൂബന്‍ വിപ്‌ളവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റാമോണ്‍ കാസ്‌ട്രോ അന്തരിച്ചു. 91 വയസായിരുന്നു. തലസ്ഥാനമായ ഹവാനയിലായിരുന്നു അന്ത്യം. ക്യൂബന്‍ പ്രസിഡന്ര് റൗള്‍ കാസ്‌ട്രോ ഇളയ സഹോദരനാണ്. കാസ്‌ട്രോ സഹോദരന്മാരില്‍ വ്യത്യസ്തമുഖമായിരുന്നു റാമോണ്‍ കാസ്‌ട്രോയുടേത്. ഫിഡലും റൗളും ഉന്നതവിദ്യാഭ്യാസത്തിനായി ഹവാനയിലേക്കു പോയപ്പോള്‍ ബിരാനില്‍ കുടുംബവക പാടത്ത് കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെടുകയായിരുന്നു അദ്ദേഹം. ഫിഡല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയപ്പോള്‍ ഏറെക്കാലം കൃഷിമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി റാമോണ്‍ പ്രവര്‍ത്തിച്ചു. നിരവധി

Read more »
Feb 24

സ്വാമി സുധീന്ദ്രതീര്‍ത്ഥ അന്തരിച്ചു

കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശിമഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ത്ഥ (91) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഹരിദ്വാറിലായിരുന്നു അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെയാണ് സ്വന്തം ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് കൊണ്ടുപോയത്. മുംബൈയില്‍ നിന്ന് എയര്‍ആംബുലന്‍സിലായിരുന്നു ഇത്. സ്വാമിജിയുടെ അസുഖം മൂര്‍ച്ഛിച്ച വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വാമി സംയമീന്ദ്രതീര്‍ത്ഥ കഴിഞ്ഞ ദിവസം കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി

Read more »
Jan 17

അന്തരിച്ചു

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തിന് കണ്ണീര്‍ സമ്മാനിച്ച് കൊണ്ട് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ടോം അലിന്‍ അന്തരിച്ചു. 28 വയസായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബായ വാര്‍വിക്‌ഷൈറിന്റെ താരമായിരുന്നു ടോം അലിന്‍.സസെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് താരമായ മാത്യു ഹോഡന്റെ മരണത്തിന് പിന്നാലെയാണ്

Read more »
Jan 07

നെടുമ്പാശേരിയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ആവണംകോട് റെയില്‍വേ ട്രാക്കില്‍ ദമ്പതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് റെയില്‍പാളം വഴി പോയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. ഏഴ് മണിക്ക് മുമ്പ് കടന്നുപോയ ട്രെയിനായിരിക്കും ഇവരെ തട്ടിയതെന്ന് സംശയിക്കുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുരുഷന് ഏകദേശം 45ഉം യുവതിക്ക് 35ഉം വയസ് തോന്നിക്കും. പുരുഷന്‍ ഷര്‍ട്ടും മുണ്ടും യുവതി ചുരിദാറുമാണ് ധരിച്ചിട്ടുള്ളത്. ഇരുവരുടെയും മുഖം വികൃതമായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. നെടുമ്പാശേരി സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലുവ ജില്ലാ

Read more »
Jan 04

നടന്‍ സുധാകരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക നടന്‍ സുധാകരന്‍ (73) അന്തരിച്ചു. സിനിമാനടന്‍ സുധീഷ് മകനാണ്. സുധാകരനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. 1964ല്‍ മികച്ച ഹാസ്യ നടനുള്ള വെള്ളിമെഡല്‍ ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്, നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം എന്നിവയും നേടി. ജയപ്രകാശ്

Read more »
Jan 04

വീരജവാന് അന്ത്യാഞ്ജലി

പാലക്കാട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട എന്‍എസ്ജി കമാന്‍ഡോ ലഫ് കേണല്‍ നിരഞ്ജന്റെ മൃതദേഹം പ്രത്യേക ഹെലികോപ്റ്ററില്‍ പാലക്കാട്ടെത്തിച്ചു. വീര യോദ്ധാവിന് ബെംഗളൂരു നഗരം യാത്രാമൊഴി നല്‍കി. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് ഇറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് മൃതദേഹം കോളജ് മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം നിരഞ്ജന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലൂടെയായിരുന്നു വിലാപയാത്ര. കോയമ്പത്തൂരില്‍ നിന്നുള്ള കര,വ്യോമസേനാ ഉദ്യോഗസ്ഥര്‍ അനുഗമിക്കച്ചു.

Read more »
Jan 04

ബര്‍ദന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സി.പി.ഐ നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ.ബി ബര്‍ദന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ന്യൂഡല്‍ഹിയിലെ ജി.പി പന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഡിസംബര്‍ ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. ഇടത് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും പ്രമുഖ സ്ഥാനം വഹിച്ചു.. 1957 ല്‍ മഹാരാഷ്ട്രാ അസംബ്ലിയിലേക്ക് സ്വതന്ത്രനായി വിജയിച്ച അദ്ദേഹം പിന്നീട്, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യുസി) നേതൃസ്ഥാനത്തെത്തി. 1990 കളില്‍ സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയി. ഇന്ദ്രജിത്ത് ഗുപ്തയുടെ പിന്‍ഗാമിയായി 1996 ല്‍ പാര്‍ട്ടി

Read more »
Jan 02

എന്‍ജി. വിദ്യാര്‍ഥി മരിച്ചു

കൊല്ലം: കൊട്ടാരക്കര ദേശീപാത രണ്ടാം കുറ്റിയില്‍ ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ലോറി കയറി എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിലെ ബി.ആര്‍ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി എ.പി അബ്ദുല്‍ മജീദിന്റെ മകന്‍ അഹമ്മദ് ഷാഫാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് തമീമിനെ ഗുരുതരപരിക്കുകളോടെ കൊല്ലം എല്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ ഷാഫിന്റെ തലയിലൂടെ ലോറികയറുകയായിരുന്നു. മൃതദേഹം

Read more »
Dec 14

രണ്ട് അയ്യപ്പഭകതര്‍ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലത്തിനടുത്ത് വെളിമുക്ക് ദേശീയപാതയില്‍ അയ്യപ്പഭക്തരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശി സതീഷ്‌കുമാര്‍, സഹോദരിയുടെ മകന്‍ അത്തോളി സ്വദേശി അനൂപ്കുമാര്‍ എന്നിവരാണ് മരിച്ചത്.ശബരിമലയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുക

Read more »
Dec 14

ആത്മഹത്യ ചെയ്തു

ദില്ലി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. 62കാരനായ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. തെക്കന്‍ ദില്ലിയിലെ സഹോദരന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍

Read more »
Dec 14

മൂന്നംഗ കുടുംബം വയനാട്ടില്‍ മരിച്ച നിലയില്‍

വയനാട് കോണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കോണിച്ചിറ സ്വദേശി അനൂപ്, ഭാര്യ ആനി രണ്ടരവയസുകാരിയായ മകള്‍ എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശേധന നടത്തിവരുകയാണ്.രാവിലെ ഒന്‍പതായിട്ടും മൂന്നു പേരെയും മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായത്തോടെ കതകു ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനൂപ് തൂങ്ങിമരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലു

Read more »
Oct 23