Displaying 15 of 132

കണ്ണീരോടെ ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ വിശ്വസ്തനായി അറിയപ്പെടുന്ന പനീര്‍ ശെല്‍വം സത്യവാതകം ചൊല്ലുന്നതിനിടെ വിതുമ്പി. തുടര്‍ന്ന് സത്യപ്രതിജ്ഞ

Read more »
Sep 29

നാരായണ്‍ റാണെ രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സംസ്ഥാന വ്യവസായമന്ത്രി നാരായണ്‍ റാണെ മന്ത്രിസ്ഥാനം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എന്നാല്‍, രാജി ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. താന്‍ ബി.ജെ.പി.യിലേയ്ക്ക് കൂറുമാറുകയാണെന്ന വാര്‍ത്ത റാണെ നിഷേധിച്ചു. റാണെയെ പാര്‍ട്ടിയിലെടുക്കുന്നതില്‍ ബി.ജെ.പി.യില്‍ തന്നെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. നാരായണ്‍ റാണെയെ ശിവസേനയിലെടുക്കില്ലെന്ന് പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെയും പറഞ്ഞിട്ടുണ്ട്. 2005ല്‍ ശിവസേന വിട്ട് കോണ്‍ഗ്രസിലെത്തിയ റാണെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് മുഖ്യമന്ത്രി അശോക് ചവാനുമായി കൊമ്പുകോര്‍ത്തു തുടങ്ങിയത്. ചവാനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാ

Read more »
Jul 21

ആര്‍ എസ് പികള്‍ ലയിച്ചു

കൊല്ലം: ആര്‍.എസ്.പി, ആര്‍.എസ്.പിബി ലയന സമ്മളനത്തില്‍ ലയനത്തിനായുള്ള പ്രമേയം അംഗീകരിച്ചു. സി.പി.എം ഇല്ലാത്ത വിശാല ഇടതുപക്ഷത്തിന് രൂപം നല്‍കാനാണ് ആര്‍.എസ്.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്ന പ്രകൃതമാണ് സി.പി.എമ്മിന്റേത്. നയങ്ങളല്ല സി.പി.എമ്മിന്റെ നേതൃത്വമാണ് മാറേണ്ടതെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു. സി.പി.ഐ ആണും പെണ്ണും കെട്ടവരുടെ പാര്‍ട്ടിയായി മാറിയതായി ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി. കൊല്ലം കണ്ടോണ്‍മെന്റ് മൈതാനിയിലായിരുന്നു ലയന സമ്മേളനം. രണ്ടുമാസങ്ങള്‍ക്ക് മുമ്പുവരെ എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നീ മുന്നണികളിലായി

Read more »
Jun 10

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് ഇന്നസെന്റ്

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം തല്‍ക്കാലം ഒഴിയില്ലെന്ന് ചാലക്കുടിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഇന്നസെന്റ്. സിനിമാ ജീവിതവും തുടര്‍ന്നുകൊണ്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പുറത്തുനിന്നുമാത്രം കണ്ടുള്ള പരിചയമേയുള്ളൂ. പക്ഷെ, തന്റെ പ്രവര്‍ത്തനത്തിന് ഇതൊന്നും തടസമാകില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തല്‍ക്കാലം അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെങ്കിലും അടുത്തമാസം നടക്കുന്ന സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ തന്റെ അസൗകര്യം അറിയിക്കും. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി നടത്തിയശേഷം ഒഴിവുള്ള സമയത്ത് സിനിമയില്‍ പ്രവര്‍ത്തിക്കും. വിമര്‍ശനങ്ങളെ കാര്യമായെടുക്കുന്നില്ല. വിമര്‍ശിച്ചവരോട് വിരോധവുമില്ല. ഇന്നസെന്റ് പറഞ്ഞു.

Read more »
May 21

ജില്ലാ കമ്മിറ്റികള്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കി സിപി.എം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ദേശീയ, സംസ്ഥാന സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഇടതുമുന്നണിക്കു വീഴ്ച വന്നതായി സിപിഎം സംസ്ഥാനസെക്രട്ടറിയറ്റ്. ചില ജില്ലാകമ്മിറ്റികളെ അതിനിശിതമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ച പിണറായി വിജയന്‍ തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിലുള്ള നേതൃത്വത്തിന്റെ രോഷവും പ്രകടിപ്പിച്ചു. ആര്‍എസ്പിയുടെ മുന്നണി മാറ്റം കൊല്ലത്തും ആലപ്പുഴയിലും എല്‍ഡിഎഫിനു

Read more »
May 21

ആനന്ദി ബെന്‍ ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: നരേന്ദ്രമോദി പിന്തുണയ്ക്കുന്ന ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ബുധനാഴ്ച തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് നിയമസഭാംഗങ്ങള്‍ ആനന്ദി ബെന്‍ പട്ടേലിനെ നേതാവായി തിരഞ്ഞെടുത്തത്. മോദി തന്നെയാണ് തന്റെ വിശ്വസ്ത അനുയായിയായ ആനന്ദി ബെന്‍ പട്ടേലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. നിലവില്‍ റോഡ്, റവന്യൂ, നഗരവികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ആനന്ദിബെന്‍ പട്ടേല്‍. എണ്‍പതുകളില്‍ മോഹ്നിബാ കന്യാ വിദ്യാലയത്തിലെ അധ്യാപക ജോലിയുപേക്ഷിച്ചാണ് അവര്‍ സജീവ രാഷ്ട്രീയത്തിലെത്തിയത്. ജനസംഘത്തിന്റെ കാലം മുതല്‍ പാര്‍ട്ടി സഹയാത്രികനായ റിട്ട. സൈക്കോളജി പ്രഫസര്‍ മഫത്

Read more »
May 20

കെ.സി.വേണുഗോപാല്‍ വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ വിജയിച്ചു

Read more »
May 16

കെ.വി.തോമസ് വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എറണാകുളം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.വി.തോമസ് വിജയിച്ചു

Read more »
May 16

ജോയ് ജോര്‍ജ് വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തില്‍ ഇടുക്കിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോയ് ജോര്‍ജ് വിജയിച്ചു

Read more »
May 16

പി. കരുണാകരന്‍ വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തില്‍ കാസര്‍കോട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ വിജയിച്ചു

Read more »
May 16

ആന്റോ ആന്റണി വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പത്തനംതിട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചു

Read more »
May 16

എം.ഐ. ഷാനവാസ് വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വയനാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം. ഐ. ഷാനവാസ് വിജയിച്ചു

Read more »
May 16

ഇന്നസെന്റ് വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തില്‍ ചാലക്കുടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വിജയിച്ചു

Read more »
May 16

എം. കെ. രാഘവന്‍ വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം. കെ. രാഘവന്‍ വിജയിച്ചു

Read more »
May 16

എ.സമ്പത്ത് വിജയിച്ചു

തിരുനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തില്‍ ആറ്റിങ്ങലില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ.സമ്പത്ത് വിജയിച്ചു

Read more »
May 16