Displaying 15 of 112

കാമുകന്റെ പിതാവിനു കാമുകി ക്വട്ടേഷന്‍ നല്‍കി

കാട്ടാക്കട : വിവാഹത്തിനു എതിരു നിന്ന കാമുകന്റെ പിതാവിനെ ആക്രമിക്കാന്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കാമുകി ക്വട്ടേഷന്‍ നല്‍കി. 45,000 രൂപയുടെ ക്വട്ടേഷന്‍ ലഭിച്ച അക്രമിസംഘം കാമുകന്റെ പിതാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും, കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വീഴ്ത്തി അടിച്ചവശനാക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ എം.ഷാഹുല്‍ ഹമീദിന്

Read more »
Sep 21

മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കല്‍പ്പറ്റ: മദ്യപിച്ചെത്തിയ മകന്‍ തലയ്ക്കടിച്ചതിനെ തുടര്‍ന്ന് അമ്മ മരിച്ചു. കോളനിയിലെ ചന്ദ്രിക (50) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഇവരുടെ മകന്‍ പദീപ് (30)നെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30നാണു സംഭവം. മദ്യപിച്ചെത്തിയ മകന്‍ അമ്മയെ വടികൊണ്ടു തലക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ചന്ദ്രികയെ രാത്രി ഒന്‍പതു മണിയോടെ മകന്‍ പ്രദീപും കോളനിനിവാസികളും ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Read more »
Sep 16

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന്‍ വിഷംകഴിച്ച് ജീവനൊടുക്കി. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെയും പരേതയായ ലക്ഷ്മിയുടേയും മകന്‍ ശ്രീജിത്ത് (27) ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ശ്രീജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിയ്ക്കുകയായിരുന്നു. ശ്രീജിത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല. രാവിലെ 11 ന് കുപ്പാടിത്തറയിലെ

Read more »
Jun 10

അമ്മ സ്ഥാനാര്‍ഥി ആയിമത്സരിച്ചതിനു മകള്‍ കൊടുക്കേണ്ടിവന്ന വില

കല്ല്യാശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് സിപിഎം അടച്ചുപൂട്ടിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് അടച്ചുപൂട്ടിക്കലിനു പിന്നിലുള്ള കാരണം. കല്ല്യാശേരി പഞ്ചായത്ത് ഓഫീസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഡോ.നീത പി. നമ്ബ്യാരുടെ വി.ബി.ക്ലിനിക്കാണ് അടച്ചുപൂട്ടേണ്ടി വന്നത് . ഡോക്ടര്‍ തന്നെയാണ്

Read more »
Jun 10

കൊല്ലത്ത് രണ്ട് കുടുംബത്തിലെ ആറുപേര്‍ മരിച്ച നിലയില്‍

കൊല്ലം : പരവൂര്‍ പോളച്ചിറയില്‍ അയല്‍വാസികളായ രണ്ട് കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. പോളച്ചിറ സ്വദേശിനിയായ അര്‍ച്ചന(30) മക്കളായ അനു(10) പൊന്നു (8) എന്നിവരെയാണ് ആദ്യം കണ്ടെത്തിയത്. അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയിലും പെണ്‍കുഞ്ഞുങ്ങള്‍ രണ്ട് പേരും വീടിനകത്തുമായിരുന്നു. വീട്ടിലെത്തിയ അര്‍ച്ചനയുടെ പിതാവാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മരണവിവരം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് അര്‍ച്ചനയുടെ ബന്ധുക്കളായ യദുകൃഷ്ണനേയും കുടുംബത്തേയും അവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യദുകൃഷ്ണനും ഭാര്യ ശരണ്യയും തൂങ്ങിമരിച്ചനിലയിലും, മൂന്ന് വയസുകാരിയായ മകളെ കിടക്കയിലുമാണ് കണ്ടെത്തിയത്. രണ്ടു കുടുംബക്കാരും ബന്ധുക്കളാണ്. രണ്ടു കുടുംബത്തിന്റേയും മരണത്തിന് പിന്നില്‍ എന്തെങ്കില

Read more »
Nov 22

കൊട്ടാരക്കരയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

കൊല്ലം: കൊട്ടാരക്കര അമ്പലക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകന്‍ അനോജിനാണ് വെട്ടേറ്റത്. അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Read more »
Nov 21

ആറ്റിങ്ങലില്‍ ബസ് പാലത്തില്‍നിന്ന് മറിഞ്ഞു; ഒരു മരണം

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.ചിറയിന്‍കീഴ് കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ഐശ്വര്യ എന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. പാലത്തിന്റെ ഇടത്

Read more »
Nov 20

കോഴിക്കോട് നാലു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ നാളെ സിപിഎം ഹര്‍ത്താല്‍. ഏറാമല, ഒഞ്ചിയം, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലാണു നാളെ ഹര്‍ത്താല്‍ നടത്തുന്നത്. സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണു ഹര്‍ത്താല്‍ നടത്തുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

Read more »
Nov 17

അഞ്ചാം ക്ലാസുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: തിരൂര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രക്കുളത്തില്‍ അഞ്ചാം ക്ലാസുകാരന്‍ മുങ്ങി മരിച്ചു. തിരൂര്‍ ഗവ.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മാലിക് ദിനാറാണ് മരിച്ചത്. മാലികിനൊപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.

Read more »
Nov 14

ചന്ദത്തോപ്പില്‍ വന്‍ തീപിടിത്തം ലക്ഷങ്ങളുടെ നഷ്ടം

കൊല്ലം : കൊല്ലം ചന്ദത്തോപ്പില്‍ വന്‍ തീപിടിത്തം. ഡിമോസ് ഫര്‍ണീച്ചര്‍ മാര്‍ട്ടിന്റെ മൂന്ന് നിലയുള്ള കട പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.എട്ട് ഫയര്‍ എന്‍ജിനുകള്‍ ഒരു മണിക്കൂറോളം ശ്രമപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Read more »
Nov 14

മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചു. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് പി.സുധീറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Read more »
Nov 10

സ്‌റ്റേറ്റ് ബാങ്ക് എടിഎം കുത്തിതുറന്ന നിലയില്‍

തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് എടിഎം കുത്തിത്തുറന്ന നിലയില്‍. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കാര്യവട്ടത്തെ എസ് ബി റ്റി ബാങ്ക് എടിഎമ്മാണ് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. രാവിലെ പണം എടുക്കാന്‍ എത്തിയവരാണ് മോഷണം ശ്രമം നടന്നതായി കണ്ടെത്തിയത്. പോലീസും ബാങ്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.എടിഎം മെഷീന്റെ മുന്‍ഭാഗവും പുറകിലെ ഭാഗവുമാണു തകര്‍ത്ത നിലയില്‍

Read more »
Nov 09

ട്രാന്‍സ്‌പോര്‍ട്ട് പണിമുടക്ക്

തിരുവനന്തപുരം: പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വിസ് ഓപറേഷന്‍ കാര്യക്ഷമമാക്കുക,ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച

Read more »
Oct 19

ചോറില്‍ ബ്ലേഡിട്ട് ആനയെ കൊല്ലാന്‍ ശ്രമം:പാപ്പാന്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍: ചോറില്‍ ബ്ലേഡിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ആനയുടെ ഒന്നാം പാപ്പാനായ ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബുവിനെയാണ് (40) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു നല്‍കാനായി തയ്യാറാക്കിയ ചോറില്‍ ബ്ലേഡ്കഷണങ്ങള്‍ കണ്ടെത്തിയത് ഷിബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിബുവുള്‍പ്പെടെയുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ബ്ലേഡിട്ടത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Read more »
Aug 14

ഒരു ദുരിതപര്‍വ്വം

വലിയ വായില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ ഒന്ന് ഇത് വഴി കടന്നുപോകണം . ഇത് കൊച്ചുവേളി റെയില്‍വേ സ്റ്റെഷന്റെ മുന്‍വശത്തെ റോഡാണ്. തിരുവനന്തപരത്തെ രണ്ടാമത്തെ റെയില്‍വേ ടെര്‍മിനലിലേക്ക് കടന്നുചെല്ലാന്‍ കഴിയുന്ന ഒരേയൊരു റോഡ്. ഈ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടു മാസങ്ങളായിരിക്കുന്നു . നാളിതുവരെ ഈ റോഡുകള്‍ നന്നാക്കുവാനോ, അറ്റകുറ്റപണികള്‍ നടത്തുവാനോ ബന്ധപ്പട്ടവര്‍ തയ്യാറായിട്ടില്ല . വി എസ് എസ് സി , ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലേണ്ട പ്രധാന റോഡ് ആണിത് .ഈ റോഡില്‍ തെരുവ്വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല.റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണം എന്ന് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു (ബിനോജ് അലോഷ്യസ് കൊച്ചുവേളികെ സി വൈ എം മുന്‍ സംസ്ഥാന സെക്രട്ടറി)

Read more »
Oct 31