Displaying 15 of 671

200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ എത്തും

മുംബയ്: അതിനൂതന സുരക്ഷാസംവിധാനങ്ങളുമായി അച്ചടിക്കുന്ന 200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ വിപണിയില്‍ എത്തും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതീവ രഹസ്യമായി ഇവയുടെ അച്ചടി ദ്രുതഗതിയില്‍ നടന്ന് വരികയാണ്. 50 കോടി നോട്ടുകളായിരിക്കും റിസര്‍വ് ബാങ്ക് ഇറക്കുക. റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുളള ബംഗാളിലെയും മൈസൂരിലേയും അച്ചടി പ്രസ്സുകളിലാണ് നോട്ടിന്റെ അച്ചടി നടക്കുന്നത്. കള്ളനോട്ടുകളുടെ അച്ചടി തടയാന്‍ ഏറ്റവും ആധുനികമായ സുരക്ഷ സവിശേഷതകളോടെയാവും 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. 50, 100 രൂപ നോട്ടുകളുടെ തുടര്‍ച്ചയായി 200 രൂപ കൂടി വരുന്‌പോള്‍

Read more »
Aug 23

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 21,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,710 രൂപയാണ് വിപണി വില. ആഗോള വിപണിയിലെ സ്വര്‍ണ വിലയില്‍ വ്യതിചലനമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തതിന് കാരണം.

Read more »
Aug 21

ഓഹരി സൂചിക നഷ്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 317.74 പോയന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തില്‍ 9710.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1525 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1003 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തില്‍ വര്‍ധനയുണ്ടായതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു. ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.ആഗസ്റ്റ് മാസത്തില്‍ ഇതുവരെ സെന്‍സെക്‌സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയന്റുമാണ് നഷ്ടമായത്. മികച്ച നേട്ടം കുറിച്ച സൂചികകള്‍

Read more »
Aug 11

ഓഹരി സൂചിക നഷ്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 317.74 പോയന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തില്‍ 9710.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1525 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1003 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തില്‍ വര്‍ധനയുണ്ടായതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു. ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.ആഗസ്റ്റ് മാസത്തില്‍ ഇതുവരെ സെന്‍സെക്‌സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയന്റുമാണ് നഷ്ടമായത്. മികച്ച നേട്ടം കുറിച്ച സൂചികകള്‍

Read more »
Aug 11

കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഓണത്തോടനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും.പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്.500 എംബി ഡാറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് ഒരു പൈസയും ഒരു ജി.ബി ഡാറ്റയ്ക്ക് നൂറ് രൂപയുമാണു നിരക്ക്. നാലു നമ്ബറുകളിലേക്കു ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ കുറഞ്ഞ നിരക്കില്‍ വിളിക്കാം. നിലവിലുള്ള വരിക്കാര്‍ക്കും മറ്റ് സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാനിലേക്ക്

Read more »
Aug 08

പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 81,683 കോടി രൂപ

ഡല്‍ഹി: കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് റൊക്കോര്‍ഡ് തുക. 81,683 കോടി രൂപയുടെ കിട്ടാക്കടമാണ് 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 57,586 കോടി രൂപയാണ്. ഇതിനേക്കാള്‍ 41 ശതമാനം അധികമാണ് ഈ വര്‍ഷം എഴുതിത്തള്ളിയ തുക. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബാങ്കുകള്‍ എഴുതിത്തള്ളുന്ന കിട്ടാക്കടത്തിന്റെ

Read more »
Aug 07

നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവാക്കിയോ

ഡല്‍ഹി: വ്യാജ പാന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ നിന്നും ഇതുവരെ പിടികൂടിയ വ്യാജ പാന്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യയില്‍ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം. ഒരു വ്യക്തി തന്നെ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വെച്ചുവെന്ന് കണ്ടൈത്തിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. കേന്ദ്രധനകാര്യമന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്വാറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വെക്കാവൂ എന്നാണ് പ്രോട്ടോകോള്‍. ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 27 വരെ 11,44211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. 27,1566 പാന്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും

Read more »
Aug 07

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read more »
Aug 03

റിസര്‍വ് ബാങ്ക് വായ്പാനയം

മുംബൈ: പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ വായ്പാനയം. പുതുക്കിയ റിപ്പോ നിരക്ക് 6 ശതമാനമാണ്. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി (എംപിസി)യാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും പണപ്പെരുപ്പ ഭീഷണിയുടെ പേരില്‍ അടിസ്ഥാന പലിശനിരക്കായ റിപ്പോയില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്നും ആറ് ശതമ

Read more »
Aug 02

ജി എസ് ടി വന്നിട്ടും സാധനങ്ങള്‍ക്ക് വില കുറയുന്നില്ല

തിരുവനന്തപുരം: ജി എസ് ടി പ്രാബല്യത്തില്‍ വന്ന് ഒരു മാസം പിന്നിട്ടിട്ടും സാധനങ്ങള്‍ക്ക് വില കുറയ്ക്കാന്‍ തയ്യാറാകാതെ വ്യാപാരികള്‍. പഴയ സ്‌റ്റോക്ക് വില്‍ക്കാനുള്ളതിനാല്‍ വിലകുറയ്ക്കാനാവില്ലെന്നാണു വ്യാപാരികളുടെയും കമ്പനികളുടെയും വാദം. ജിഎസ്ട് നിലവില്‍ വന്നതിന് ശേഷം വളരെ ചുരുക്കം സാധനങ്ങളുടെ വില മാത്രമാണ് കുറഞ്ഞത്. എന്നാല്‍, വ്യാപാരികള്‍ ഇനിയും വില കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നു ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി മൂലം സംസ്ഥാനത്തെ ചെറുകിട ഉല്‍പാദനമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ റീചാര്‍ജ്

Read more »
Aug 01

ഓഹരി സൂചിക നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകകളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തില്‍. നിഫ്റ്റി 10,000 കടന്നു. വ്യാപാരം ആരംഭിച്ച് ആദ്യമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്‌സ് അഞ്ച് പോയന്റ് ഉയര്‍ന്ന് 32,253 പോയന്റില്‍ എത്തി. നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10,000ത്തിലുമാണ് വ്യാപാരം നടന്നത്. പ്രീ ഓപ്പനിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ശ്രീ രേണുക ഷുഗര്‍സ്, ആദിത്യ ബിര്‍ല ഫാഷന്‍, എം ആന്റ് എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഡിയ സെല്ലുലാര്‍ ഇന്റലെക്റ്റ് ഡിസൈന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രച്ചര്‍, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നിവ നഷ്ടത്തിലു

Read more »
Jul 24

ജിഎസ്ടി ബാധകമല്ല

ഡല്‍ഹി: പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാവില്ല. പഴയ സ്വര്‍ണം വ്യക്തികള്‍ ജ്വല്ലറികളില്‍ വില്‍ക്കുമ്പോഴാണ് നികുതി ബാധകമല്ലാത്തത്. അതുപോലെതന്നെ ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് വില്‍ക്കുമ്പോഴും ജിഎസ്ടി ബാധകമാകില്ലെന്ന് റവന്യു സെക്രട്ടറി വ്യക്തമാക്കി. വ്യാപാരത്തിന്റെ ഭാഗമായല്ലാതെയുള്ള വില്പനയായതിനാലാണ് ജിഎസ്ടിയുടെ ഭാഗമാകാത്തത്. പഴയ സ്വര്‍ണം വ്യക്തികള്‍ വില്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ക്കോ വ്യക്തികള്‍ക്കോ ഇത് പ്രകാരം നികുതി നല്‍കേണ്ടതില്ല.

Read more »
Jul 13

സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ

ഡല്‍ഹി: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിംങ്, മൊബൈല്‍ ബാങ്കിംങ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലൈ 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ഈയിടെ

Read more »
Jul 13

ഓഹരി നേട്ടത്തില്‍

മുംബൈ: രാജ്യത്ത് ജിഎസ്ടി അടക്കമുള്ള നികുതി മാറ്റങ്ങള്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍ എത്തി. സെന്‍സെക്‌സില്‍ 226.42 പോയന്റ് ഉയര്‍ന്ന് 32,028ലിലും നിഫ്റ്റി 62.30 പോയന്റ് ഉയര്‍ന്ന് 9,879ലും എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ 1291 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. സിടെക്‌സ് ഇന്‍ടസ്ട്രീസ്, വിഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സിറ്റി യുണിയന്‍ ബാങ്ക്, കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നി കമ്ബനികള്‍ ലാഭത്തിലും ഭാരതി ഇന്‍ഫ്രാടെല്‍, പൊളാറിസ് കണ്‍സള്‍ടിങ്‌സ് ശ്രീറാം സിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ നഷ്ടത്തിലുമാണുള്ളത്.

Read more »
Jul 12

ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയര്‍ച്ചയിലെത്തി. സെന്‍സെക്‌സ് 235 പോയിന്റ് ഉയര്‍ന്ന് 31,695ലും ദേശീയ സൂചികയായ നിഫ്റ്റി 79 പോയിന്റ് ഉയര്‍ന്ന് 9,766 ലും എത്തി. ഐടി, ബാങ്കിങ്, ടെലികോം മേഖലകളില്‍ ഉയര്‍ച്ച പ്രകടമാണ്. ബിഎസ്ഇയിലെ 1210 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 448 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, ലുപിന്‍, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, സിപ്ല, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്. കോര്‍പ്പറേറ്റ് കമ്ബനികളുടെ ലാഭത്തോടെയുള്ള െ്രെതമാസ പ്രവര്‍ത്തനഫലങ്ങള്‍ വന്നു തുടങ്ങുന്നതും, ജിഎസ്ടി നടപ്പാക്കി ഒന്നരയാഴ്ച പിന്നിടുമ്‌ബോള്‍ വില സം

Read more »
Jul 09