Displaying 15 of 12706

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ മരം വീണു

കോട്ടയം: കോട്ടയം പൂവന്തുരുത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ മരം വീണു. കേരള എക്‌സ്പ്രസിനു മുകളിലാണ് മരം വീണത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കോട്ടയം തിരുവനന്തപുരം പാതയില്‍ ഗതാഗതം തടസപ്പെട്ടു.

Read more »
Aug 23

ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകര്‍പ്പ് കിട്ടിയശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം. പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തല്‍ നിലനില്‍ക്കുന്നവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Read more »
Aug 23

ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ പ്രതികരണം

തിരുവനന്തപുരം: സന്തോഷത്തിന്റെ സന്ദര്‍ഭമാണിതെന്നായിരുന്നു ലാവ്‌ലിന്‍ കേസിന്റെ വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. എന്നാല്‍ കേസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ ഇപ്പോള്‍ ഒപ്പമില്ലാത്തതിന്റെ ദുഖവും പിണറായി പങ്കുവെച്ചു. ചില നിഗൂഢശക്തികള്‍ എല്ലാ കാലത്തും തന്നെ വേട്ടയാടാന്‍ ഉണ്ടായിരുന്നു. ആ ശക്തികള്‍ക്ക് ഈ വിധി തിരിച്ചടിയാണെന്നും പിണറായി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐക്ക് മേല്‍ വന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു കേസ് ഉദയം ചെയ്തത്. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ വലിയ വേട്ടയാടലുകള്‍ നടന്നു. തന്നെ മുന്‍നിര്‍ത്തി സി.പി.എമ്മിനെ വേട്ടയാടുന്നതാണ് അന്ന് കണ്ടത്. ഈ ദിവസം കാത്

Read more »
Aug 23

ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍

തൃശൂര്‍: ഓണവിപണിയില്‍ വ്യാജ പപ്പടം വ്യാപകമാകുന്നു. ഓണവില്‍പ്പനക്ക് തമിഴ്‌നാട്ടില്‍ മാസങ്ങള്‍ക്ക് മുന്‍പേ പപ്പട നിര്‍മ്മാണം ആരംഭിച്ചിരുന്നു. പഴനി, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ പപ്പടം എത്തുന്നത്.ഈ പപ്പടം സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സര്‍ വരെ പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം

Read more »
Aug 23

ലാവ്‌ലിന്‍ കേസ് വിധി ഇന്ന്

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം. പിണറായി വിജയന്‍ വൈദ്യുതി

Read more »
Aug 23

കെ.കെ.ശൈലജയ്ക്ക് കനത്ത തിരിച്ചടി

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കനത്ത തിരിച്ചടി. ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരാമര്‍ശം നീക്കാനുള്ള ഹര്‍ജി നല്‍കേണ്ടത് സിംഗിള്‍ ബഞ്ചിലാണ്. കേസ് നാളെ വീണ്ടും പരിഗണിക്കും. ശൈലജ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു.

Read more »
Aug 23

ശോഭാ ജോണിന് 18 വര്‍ഷം തടവ്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവ്. ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴ അടയ്ക്കണം.ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടിരുന്നു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും

Read more »
Aug 22

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. സെപ്തംബര്‍ രണ്ടുവരെയാണ് നീട്ടിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്.ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട

Read more »
Aug 21

ആള്‍ക്കൂട്ട ആക്രമണം കേരളത്തിലുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉത്തരേന്ത്യയിലേതിന് സമാനമായ ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്നാണ് മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം തെളിയിക്കുന്നതെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മര്‍ദ്ദനത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തില്‍ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലിലടക്കുകയുമാണുണ്ടായിരുന്നു.തീവ്രവാദവിരുദ്ധവും സൗഹാര്‍ദവുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാഷിസത്തിന് കുടപിടിക്കുകയാണ് പൊലീസ്. ദേശീയപതാക വിഷയത്തിലും പക്ഷപാതമായിരുന്നു പൊലീസ് നടപടി. ഇക്കാര്യങ്ങള്‍ ലീഗ് ഗൗരവത്തിലാണ് കാണുന്നത്. മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more »
Aug 21

ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ബാങ്കിംഗ് മേഖലയിലെ 9 യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് മൂലം സംസ്ഥാനത്ത് ചൊവ്വാഴ്ച ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും . ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിശ്ചലമാകും. ഗ്രാമീണ്‍ ബാങ്കുകള്‍, സഹകരണ മേഖലയിലെ ജില്ലാ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയെയും പണിമുടക്ക് ബാധിക്കും. കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയില്‍ നടത്തുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, കിട്ടാക്കടം എഴുതിത്തള്ളുന്നത് അവസാനിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളെ

Read more »
Aug 21

മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപിക്ക് ബന്ധമില്ല

തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഏതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന് മൊഴി നല്‍കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു

Read more »
Aug 21

മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപിക്ക് ബന്ധമില്ല

തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഏതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന് മൊഴി നല്‍കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു

Read more »
Aug 21

ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. ഉച്ചകഴിഞ്ഞാണ് ശിക്ഷ വിധിക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. മറ്റ് 47 കേസുകളുടെ വി

Read more »
Aug 21

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്‍ആര്‍ഐ ക്വാട്ടയില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും പാലിക്കുന്നില്ല. സ്വകാര്യ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കോടതി അറിയിച്ചു. കുട്ടികളെയും രക്ഷിതാക്കളെപ്പറ്റിയും ആരും ചിന്തിക്കുന്നില്ല. ഫീസ് വിഷയം ആകെ കുഴഞ്ഞ് മറഞ്ഞിരിക്കുന്നു. ലളിതമായി പരിഹരിക്കേണ്ട പ്രശ്‌നം സങ്കീര്‍ണമാക്കി. ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഹാജരാക്കാനും കോടതി എജിക്ക് നിര്‍ദ്ദേശം

Read more »
Aug 20

ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം കേള്‍ക്കേണ്ടിവന്ന ആരോഗ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷം പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.അതേസമയം ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിന്തുണയുമായെത്തി. കമ്മീഷന്‍ നിയമനത്തില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതില്‍ അപാകതയില്ല. മുന്നില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാര

Read more »
Aug 20