അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്‌ഫോടനം

കാബൂള്‍: കാബൂളില്‍ വീണ്ടും സ്‌ഫോടനം. ബുധനാഴ്ച ആഭ്യന്തരമന്ത്രാലയത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സ്‌ഫോടനശേഷം ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മെയ് ആദ്യവാരം കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരായിരുന്നു അക്രമണത്തിന് പിന്നില്‍. ഏപ്രില്‍ അവസാനം കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.