ക്രൈ​സ്ത​വര്‍ക്കെതിരെ ബിജെപി.ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ർ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‌ ഭീ​ഷ​ണി​യാ​ണെ​ന്ന് ബി​ജെ​പി എം​പി.

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ർ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് ബി​ജെ​പി എം​പി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ൽ നി​ന്നു​ള്ള എം​പി ഭ​ര​ത് സിം​ഗാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി മി​ഷ​ന​റി​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഭ​ര​ത് സിം​ഗ് ആ​രോ​പി​ച്ചു.

ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രാ​ണ് കോ​ണ്‍​ഗ്ര​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മ്മ മി​ഷ​ന​റി​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ളു​ക​ൾ ക്രൈ​സ്ത​വ മ​തം സ്വീ​ക​രി​ച്ച​തോ​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യം ദു​ർ​ബ​ല​പ്പെ​ട്ടെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ ഭ​ര​ത് സിം​ഗ് ആ​രോ​പി​ച്ചു.

വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ്. ആ​ളു​ക​ൾ ക്രൈ​സ്ത​വ മ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​നാ​ധി​പ​ത്യം ദു​ർ​ബ​ല​പ്പെ​ട്ടു. അ​വ​രു​ടെ ഗൂ​ഡാ​ലോ​ച​ന​ക​ൾ രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യാ​യെ​ന്നും എം​പി ആ​രോ​പി​ച്ചു.

സി​ബി​ഐ കോ​ട​തി ജ​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വിേ·​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ർ​ക്കെ​തി​രേ​യു​ള്ള ബി​ജെ​പി എം​പി​യു​ടെ ക​ട​ന്നാ​ക്ര​മ​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി.​ആ​ർ. അം​ബേ​ദ്ക​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​നു പി​ന്നി​ലും ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രാ​ണെ​ന്നും എം​പി ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.