ബിജു മേനോന്റെ പടയോട്ടം കലിപ്പ് ലുക്കില്‍

ബിജു മേനോന്‍ നായക വേഷത്തിലെത്തുന്ന പടയോട്ടം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു മേനോന്റെ തകര്‍പ്പന്‍ ലുക്കിലുള്ള ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ചെങ്കര രഘു എന്ന കഥാപാത്രനായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ചെങ്കര രഘുവും സംഘവും തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടിലേക്ക് യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയിലാണ് ചിത്രത്തില്‍ കഥ പറയുന്നത്. ശ്രീനാഥ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുധികോപ്പ, മിഥുന്‍ രമേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.