ജയ്പൂരില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ജയ്പൂര്‍: വിദ്യാധര്‍ നഗറില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. സംഭവം നടന്ന സമയത്ത് വീട്ടിലില്ലാതിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു.സഞ്ജീവ് ഗാര്‍ഗിന്റെവീടിനാണ് തീപിടിച്ചത്.
സംഭവ സമയത്ത് ആഗ്രയിലായിരുന്ന സഞ്ജീവിന്റെ പിതാവ് മഹേന്ദ്ര ഗാര്‍ഗും (75) അദ്ദേഹത്തിന്റെ കൊച്ചുമക്കളായ അര്‍പ്പിത, സൗമ്യ, അനിമേഷ് എന്നിവരുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് അനുമാനം.

ജയ്പൂരില്‍ തന്നെ മറ്റൊരിടത്തും തീപ്പിടുത്തമുണ്ടായെങ്കിലും കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാനായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Loading...