സംസ്ഥാന സ്കൂള്‍ കായികോത്സവം: അപര്‍ണയും ആസ്റ്റിനും വേഗമേറിയ താരങ്ങള്‍

പാല: അപര്‍ണ റോയിയും അസ്റ്റിന്‍ ജോസഫ് ഷാജിയും സംസ്ഥാനത്തെ വേഗമേറിയ വിദ്യാർത്ഥികളായി. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ 100 മീറ്റര്‍ 12.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ അപര്‍ണ വേഗമേറിയ വനിതാ താരമായത്. തിരുവനന്തപുരം സായിയുടെ കെ.എം.നിഭയ്ക്കാണ് വെള്ളി. തിരുവനന്തപുരം സായിയുടെ താരമായ അസ്റ്റിന്‍ ജോസഫ് ഷാജി ആണ്‍കുട്ടികളില്‍ വേഗമേറിയ താരമായി. എറണാകുളത്തിന്റെ നിബിൻ ബൈജുവാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി.അഭിനവിനാണ് സ്വര്‍ണ്ണം. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് അഭിനവ് സ്വര്‍ണനേട്ടം ആവർത്തിക്കുന്നത്. കോഴിക്കോടിന്റെ എ.സി.അരുണ്‍ വെള്ളി നേടി.ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന് സ്വര്‍ണവും മലപ്പുറത്തിന്റെ പി.ഡി.അഞ്ജലി വെള്ളിയും നേടി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്റെ താങ്‍ജം സിംഗ് സ്വര്‍ണവും കോട്ടയത്തിന്റെ റെനന്‍ ഇമ്മാനുവല്‍ തോമസിനാണ് വെള്ളിയും നേടി . ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ സ്വര്‍ണ നേടിയപ്പോൾ മലപ്പുറത്തിന്റെ പി.ഡി.അഞ്ജലിയ്ക്കാണ് വെള്ളി.