റിയാദ് – സൗദിയിലെ പ്രമുഖ ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഉയര്‍ത്തി. ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിയും മൊബൈലിയുമെല്ലാം നിരക്കില്‍ ഗണ്യമായ വര്‍ധനവാണ് വരുത്തിയത്. ഇരു കമ്പനികളും 300 ജി.ബി ഡാറ്റ സിം കാര്‍ഡ് നിരക്ക് 50 ശതമാനത്തോളം ഉയര്‍ത്തി. മറ്റു പാക്കേജുകളിലും നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കഴിഞ്ഞ വാരാന്ത്യം മുതല്‍ കമ്പനികള്‍ ഡാറ്റ സിം കാര്‍ഡ് വില്പനയും സബ്സ്ക്രിപ്ഷന് പുതുക്കലും നിര്‍ത്തിവെച്ചിരുന്നു. 300, 600 ജി.ബി പാക്കേജ് സിം കാര്‍ഡ് വില്പനയും സബ്സ്ക്രിപ്ഷന് പുതുക്കലുമാണ് കമ്പനികള്‍ കാര്യമായും നിര്‍ത്തിവെച്ചത്.
എസ്.ടി.എസ്
ഒരു മാസം പത്ത് ജി.ബി ഡാറ്റ നല്കുന്ന സ്കീമിന്റെ നിരക്ക് 100 റിയാലും രണ്ടു മാസത്തേക്ക് 30 ജി.ബി ഡാറ്റ നല്കുന്ന സ്കീമിന്റെ നിരക്ക് 200 റിയാലുമായി ഉയര്‍ത്തിയിട്ടുണ്ട്. മൂന്നു മാസത്തേക്ക് 300 ജി.ബി ഡാറ്റ നല്കുന്ന പാക്കേജിന്റെ നിരക്ക് 500 റിയാലായും ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍ ചെയ്യുന്ന പാക്കേജിന്റെ നിരക്ക് 350 റിയാലായും ഉയര്‍ത്തി.
പ്രതിമാസം അഞ്ചു ജി.ബി വീതം മൂന്നു മാസത്തേക്ക് നല്കുന്ന പാക്കേജിന്റെ നിരക്ക് 90 റിയാലായും മൂന്നു മാസത്തേക്ക് 300 ജി.ബി ഡാറ്റ നല്കുന്ന പാക്കേജിന്റെ നിരക്ക് 450 റിയാലായും പ്രതിമാസം 20 ജി.ബി തോതില്‍ ആറു മാസക്കാലം ഡാറ്റ നല്കുന്ന പാക്കേജിന്റെ നിരക്ക് 530 റിയാലായും പ്രതിമാസം പത്തു ജി.ബി തോതില്‍ മൂന്നു മാസത്തേക്ക് വൈഫൈ സെറ്റ് അടക്കം നല്കുന്ന പാക്കേജിന്റെ നിരക്ക് 545 റിയാലായും 60 ജി.ബി ആറു മാസത്തേക്ക് വൈഫൈ സെറ്റ് അടക്കം നല്കുന്ന പാക്കേജിന്റെ നിരക്ക് 775 റിയാലായും ഉയര്‍ത്തിയിട്ടുണ്ട്.
സെയിന്‍
രണ്ടു ജി.ബി ഡാറ്റ ഒരു മാസത്തേക്ക് നല്കുന്ന സ്കീം നിരക്ക് 45 റിയാലായും അഞ്ചു ജി.ബി ഒരു മാസത്തേക്ക് നല്കുന്ന സ്കീം നിരക്ക് 65 റിയാലായും 10 ജി.ബി മൂന്നു മാസത്തേക്ക് നല്കുന്ന പാക്കേജ് നിരക്ക് 119 റിയാലായും 50 ജി.ബി മൂന്നു മാസത്തേക്ക് നല്കുന്ന സ്കീം നിരക്ക് 199 റിയാലായും 200 ജി.ബി മൂന്നു മാസത്തേക്ക് നല്കുന്ന പാക്കേജ് നിരക്ക് 299 റിയാലായും ഒരു മാസത്തേക്കുള്ള അണ്‍ലിമിറ്റഡ് പാക്കേജ് നിരക്ക് 325 റിയാലായും സെയ്ന് ടെലികോം ഉയര്‍ത്തിയിട്ടുണ്ട്.
എതിര്‍പ്പുമായി ചേംബര്‍ ഓഫ് കൊമേഴ്സ്
പുതിയ നിരക്ക് വര്‍ധനവിന് ഒരുവിധ നിയമ പിന്‍ബലവും ന്യായീകരണവുമില്ലെന്ന് അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്സ് കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ആലുശൈഖ് പറഞ്ഞു. വിപണിയില്‍ കൂടുതല്‍ സ്വാധീനമുള്ള പ്രമുഖ കമ്പനിയാണ് നിരക്ക് വര്‍ധനക്ക് നേതൃത്വം നല്‍കുന്നത്. ഈ കമ്പനിയെ പിന്‍പറ്റി മറ്റു കമ്പനികളും നിരക്കുകള്‍ ഉയര്‍ത്തുകയാണ്. നിരക്ക് വര്‍ധനവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഇടപെടണം. വേഗത കുറഞ്ഞ ഇന്റര്‍നെറ്റിന് യുക്തിക്ക് നിരക്കാത്ത നിലക്ക് നിരക്ക് വര്‍ധിപ്പിക്കുന്ന കുത്തക കമ്പനികളെ ചെറുക്കുന്നതിന് കോംപറ്റീഷന്‍ കമ്മീഷനും ഇടപെടണമെന്ന് ഇബ്രാഹിം ആലുശൈഖ് ആവശ്യപ്പെട്ടു.
ടെലികോം കമ്പനികള്‍ സ്വന്തം താല്പര്യങ്ങള് മാത്രമാണ് നോക്കുന്നത് എന്നതാണ് സൗദിയിലെ പ്രശ്നമെന്ന് ടെലികോം മേഖലാ വിദഗ്ധന്‍ എന്‍ജിനീയര്‍ നിദാല്‍ അല്മുസൈരി പറഞ്ഞു. ആധുനിക ഐ.ടി യുഗത്തില്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സേവനമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകണം. ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതികളും നെറ്റ്വര്‍ക്ക്, ടവര്‍ വിപുലീകരണവും കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൗദിയില്‍ ഇന്റര്‍നെറ്റിന് വേഗത തീരെ കുറവാണ്. പരിമിതമായ ടവറുകള്‍ക്കും എക്സ്ചേഞ്ചുകള്‍ക്കും കീഴില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ തടിച്ചുകൂടുന്നതു വഴി ടെലികോം നെറ്റ്വര്ക്കുകള് മന്ദഗതിയിലാവുക സ്വാഭാവികമാണ്. വിനോദത്തിനും ബ്രൗസിംഗിനും മാത്രമല്ല ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ചില യൂനിവേഴ്സിറ്റികള്‍ പൂര്‍ണമായും ഇ-ലേണിംഗിലേക്കും തത്സമയ ആശയവിനിമയങ്ങളിലേക്കും മാറിയിട്ടുണ്ട്. ടെലികോം നെറ്റ്വര്‍ക്കുകളുടെ ദുര്‍ബലത വിദ്യാഭ്യാസ പ്രക്രിയയെ ബാധിക്കും. അന്യായമായ നിരക്ക് വര്‍ധനവും തിരിച്ചടിയാകുമെന്ന് എന്‍ജിനീയര്‍ നിദാല്‍ അല്മുസൈരി പറഞ്ഞു.
ചില അയല്‍ രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ വലിയ തോതില്‍ കുറക്കുന്നതിനിടെയാണ് സൗദിയിലെ കമ്പനികള്‍ അന്യായമായി നിരക്കുകള്‍ ഉയര്‍ത്തുന്നതെന്ന് അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്സിലെ അഡ്വക്കേറ്റ്സ് കമ്മിറ്റി മുന്‍ പ്രസിഡന്റ് സുലൈമാന്‍ അല്‍അംരി പറഞ്ഞു. നിരക്കുകള്‍ ഉയര്‍ത്തുന്നതിന് തക്കം പാര്‍ത്തിരുന്ന ടെലികോം കമ്പനികള്‍ മൂല്യവര്‍ധിത നികുതിയും വിദേശികള്‍ക്കുള്ള ലെവിയും അവസരമായി മാറുകയായിരുന്നു. ഭാവിയില്‍ വീണ്ടും നിരക്കുകള്‍ ഉയരുന്ന സാഹചര്യം തടയുന്നതിന് ഇപ്പോഴത്തെ നിരക്ക് വര്‍ധനവ് ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെട്ട് ചെറുക്കണം. സൗദിയില്‍ ടെലികോം കമ്പനികളുടെ എണ്ണം പരിമിതമാണ്. പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കാര്യക്ഷമതയുമില്ല. കൂടുതല്‍ വിശ്വാസയോഗ്യമായ സേവനം നല്‍കുന്നതിനും ടെലികോം വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. പുതിയ ടെലികോം കമ്പനികള്‍ക്ക് സൗദിയില്‍ ലൈസന്‍സ് അനുവദിക്കണമെന്നും സുലൈമാന്‍ അല്‍അംരി ആവശ്യപ്പെ