റിലയന്‍സ് ഉപയോക്താക്കള്‍ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള കാലാവധി നീട്ടി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉപയോക്താക്കള്‍ക്ക് മറ്റ് സേവന ദാതാക്കളുടെ നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ കാലാവധി നീട്ടി. ഒരു മാസത്തേക്കാണ് നീട്ടി നല്‍കിയിരിക്കുന്നത്.

ഇത് പ്രകാരം ജനുവരി 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാം. റിലയന്‍സ് കമ്യൂണിക്കേഷന്‍ 2ജി സേവനങ്ങള്‍ അവസാനിപ്പിച്ചതോടെയാണ് ഉപയോക്താക്കള്‍ പ്രതിസന്ധിയിലായത്.

ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ ഡിസംബര്‍ ഒന്ന് മുതലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2ജി സേവനങ്ങള്‍ അവസാനിപ്പിച്ചത്.

അതിനിടെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.