പുതുവര്‍ഷത്തില്‍ സോനം കപൂര്‍ വിവാഹിതയാകും

വിരുഷ്‌ക ശര്‍മ വിവാഹത്തിന്റെ ഓളങ്ങള്‍ അടങ്ങുന്നതിന് മുമ്പ് മറ്റൊരു വിവാഹത്തിന് കൂടി ഒരുങ്ങുകയാണ് ബോളിവുഡ്. ബോളിവുഡ് താരസുന്ദരിയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറാണ് പുതിയ വിവാഹ വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാന്റ് ഉടമയായ ആനന്ദ് അഹൂജയാണ് വരന്‍. 2018 ല്‍ ഇരുവരും വിവാഹം കഴിക്കുമെന്നും സൂചനകളുണ്ട്. വിവാഹത്തിനായി ജോധ്പൂരിലുള്ള ഉമൈര്‍ ഭവന്‍ പാലസ് ഒരാഴ്ച്ചത്തേക്ക് ബുക്ക് ചെയ്തിരിക്കുകയാണ് സോനം.

പാപ്പരാസികള്‍ പിന്തുടരുന്ന സെലിബ്രിറ്റി കമിതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് സോനവും ആനന്ദ് അഹൂജയും. ക്യാമറക്ക് മുമ്പില്‍ വരാന്‍ മടികാണിക്കാതിരുന്ന ഇരുവരും വിവാഹ വാര്‍ത്തകള്‍ മുമ്പേ നിഷേധിച്ചിരുന്നില്ല. ആനന്ദിന് സോനത്തിന്റെ കുടുംബവുമായി നേരത്തെ ബന്ധവുമുണ്ട്. പ്രശസ്തമായ വാര്‍ട്ടണ്‍ ബിസ്‌നസ് സ്‌കൂളിലായിരുന്നു ആനന്ദിന്റെ ഉന്നത പഠനം. പഠനത്തിന് ശേഷം ആനന്ദ് ഷൂ ബിസ്‌നസ് രംഗത്തേക്ക് തിരിഞ്ഞു. നീര്‍ജയിലെ അഭിനയത്തിന് സോനത്തിന് കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

Loading...