ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ വേണ്ടത്ര മക്കള്‍ വേണം; പ്രിയങ്ക ചോപ്ര

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് പ്രിയങ്ക ചോപ്ര. യുണിസെഫിന്റെ ബ്രാന്‍ഡ് അബാസിഡര്‍ കൂടിയായ ഇന്ത്യയുടെ ‘പിസി’ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തിരക്കുള്ള ജീവിതം നയിക്കുന്ന പ്രിയങ്ക വിവാഹിതയാകുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞു.

തീര്‍ച്ചയായും താന്‍ വിവാഹിതയാവുമെന്നും ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ വേണ്ടത്ര മക്കള്‍ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രിയങ്ക പറഞ്ഞു.

വിവാഹത്തിന് ആകെയുള്ള തടസ്സം തനിക്കിണങ്ങുന്ന ഒരു വരനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതു മാത്രമാണെന്നും പ്രിയങ്ക വെളിപ്പെടുത്തി. വിവാഹക്കാര്യത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കുമ്പോഴൊക്കെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. ”നിന്റെ ജോലിയെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന, അല്ലെങ്കില്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നീ ജീവിതത്തിലേക്കു തിരഞ്ഞെടുക്കുന്ന ആള്‍. കൃത്യസമയത്ത് അങ്ങനെയൊരു ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും” പ്രിയങ്ക പറയുന്നു.

Loading...