സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ ആരാധ്യ ബച്ചന്റെ നൃത്തം, വൈറലായി വീഡിയോ

അഭിഷേക് ബച്ചന്റെയും ഐശ്വര്യാ റായിയുടെയും മകളായ ആരാധ്യ പൊതുവെ നാണം കുണുങ്ങിയാണെന്നായിരുന്നു ബി ടൗണില്‍ പൊതുവേ ഉണ്ടായിരുന്ന സംസാരം. എന്നാല്‍ സ്‌കൂള്‍ വാര്‍ഷിക ദിനത്തിലെ നൃത്തത്തിലൂടെ എല്ലാവരെയും ആരാധ്യ ഞെട്ടിച്ചുകളഞ്ഞു.

മുബൈയിലെ ധീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാര്‍ഷിക ദിനാഘോഷങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒന്നാം ക്‌ളാസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തത്തില്‍ എല്ലാവരുടേയും ശ്രദ്ധ അഭിഷേക് ബച്ചന്റെയും ഐശ്വര്യാ റായിയുടെയും മകളായ ആരാധ്യ ബച്ചനിലായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയും നൃത്തം ചെയ്യുന്ന ആരാധ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച. അമ്മയുടെയല്ലേ മകള്‍ എന്നാണ് ഫാന്‍സിന്‌ഞെ സംസാരം.

മകളുടെ നൃത്തം കാണാന്‍ അഭിഷേകും ഐശ്വര്യയും ഒപ്പം ജയാ ബച്ചനും ബിന്ദ്രാ റായിയും സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു.

ഷൂട്ടിംഗ് തിരക്കുമൂലം മുത്തച്ഛന്‍ അമിതാഭ് ബച്ചന് ആരാധ്യയുടെ നൃത്തം കാണാന്‍ എത്താന്‍ സാധിച്ചില്ല. പക്ഷെ ഇന്‍സ്റ്റ്ഗ്രാമിലൂടെ അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ആരാധ്യയുടെ നൃത്തത്തിന്റെ ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.

 

 

Loading...