പ്രിയദര്‍ശന്‍ ലിസി ദമ്പതികളുടെ മകള്‍ കല്യാണി തരംഗമാകുന്നു; വീഡിയോ വൈറല്‍

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി നായികയാകുന്ന തെലുങ്ക് സിനിമ’ഹലോ’യിലെ ഗാനം പുറത്തിറങ്ങി. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ആദ്യമായി പുറത്തിറങ്ങുന്ന ഗാനവും ഇതാണ്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണിത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അഖിനേനിയും കല്യാണിയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. ‘മെരിസേ മെരിസേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. അനുപ് റൂബെന്‍സിന്റേതാണ് സംഗീതം.