SHOCKING VIDEO: മൂന്ന് വയസ്സുകാരിയെ രണ്ടാനമ്മ  ചാക്കിനുള്ളിലാക്കി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡിഗര്‍ : മൂന്ന് വയസ്സുകാരിയെ ചാക്കിനുള്ളില്‍ കയറ്റി മര്‍ദ്ദിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്താക്കിയത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചേട്ടന്‍.കുട്ടിയുടെ കാലിന്റെ അസ്ഥിക്കു പൊട്ടലുണ്ടായി. യുവതിയെ അറസ്റ്റ് ചെയ്തു.

ജസ്പ്രീത് കൗര്‍ എന്ന 35 കാരിയാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലുളള മൂന്നര വയസുകാരിയെ അതിക്രൂരമായി മര്‍ദിച്ചത്.ചാക്കിനുള്ളില്‍ പേടിച്ചരണ്ട് നിലവിളിച്ച് കുട്ടി കേണപേക്ഷിച്ചിട്ടും പീഡനം തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവ് മന്‍മോഹന്‍ ജസ്പ്രീതിനെരെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ജസ്പ്രീത് അറസ്റ്റിലായത്.

കുഞ്ഞിനെ ചാക്കില്‍ കെട്ടി ഭയപ്പെടുത്തുകയും നിലത്ത് ഇടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ചാക്ക് ഇരുവശത്തേക്കും ഉലയ്ക്കുന്നുണ്ട്. ഭയന്നു വിറച്ച് കുഞ്ഞ് നിലവിളിക്കുന്നതും വിഡിയോയില്‍ കാണാം. കുഞ്ഞിനെ നിരന്തരമായി പീഡിപ്പിക്കുന്ന മറ്റ് ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഒന്നര വര്‍ഷം മുന്‍പാണ് ജസ്പ്രീതിനെ താന്‍ വിവാഹം കഴിച്ചതെന്നും അവര്‍ക്ക് ആദ്യഭര്‍ത്താവില്‍ ഏഴു വയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടി ഉണ്ടെന്നും മന്‍മോഹന്‍ പറയുന്നു. വിഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ബാലാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടു.