അഞ്ചിന് രാഹുല്‍ അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി ഡിസംബര്‍ അഞ്ചിനു പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. ഡിസംബര്‍ 4 നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം. മറ്റ് സ്ഥാനാര്‍ഥികള്‍ രംഗത്ത് വരാനുള്ള സാധ്യതയില്ലാത്തതിനാല്‍ സൂക്ഷ്മ പരിശോധനാ ദിവസമായ ഡിസംബര്‍ അഞ്ചിന് തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും.

അധ്യക്ഷപദവി എറ്റെടുക്കുന്നത് ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും. ഡല്‍ഹിയോ ബംഗളൂരുവോ ആയിരിക്കും വേദി. പ്രവര്‍ത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്് അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവര്‍ത്തകസമതി ഒറ്റക്കെട്ടായി അംഗീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10ാം നമ്പര്‍ ജന്‍പഥിലാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്.

പരിശോധനാ ദിവസമായ ഡിസംബര്‍ അഞ്ചിന് തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും. അധ്യക്ഷപദവി എറ്റെടുക്കുന്നത് ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും. ഡല്‍ഹിയോ ബംഗളൂരുവോ ആയിരിക്കും വേദി. പ്രവര്‍ത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്് അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവര്‍ത്തകസമതി ഒറ്റക്കെട്ടായി അംഗീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10ാം നമ്പര്‍ ജന്‍പഥിലാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്.