കുല്‍ഗാമില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

 

കു​ൽ​ഗാം: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഉണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു ഭീ​ക​ര​രെ സൈന്യം വധിച്ചു. പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ മു​ഹ​മ്മ​ദ് സ​ലി​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ​ക​ഴി​ഞ്ഞ ഭീ​ക​ര​രെ​യാ​ണു വ​ക​വ​രു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് സൈ​ന്യ​വും പോ​ലീ​സും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ദ്വാ​നി​യി​ൽ ഭീ​ക​ര​രു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു. സേ​ന സം​യു​ക്ത​മാ​യി മേ​ഖ​ല വ​ള​ഞ്ഞു. ഇ​തോ​ടെ ഭീ​ക​ര​ർ വെ​ടി​വ​യ്പ് ആ​രം​ഭി​ച്ചു. സൈ​ന്യ​വും തി​രി​കെ വെ​ടി​​യു​തി​ർ​ത്തു.

ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നു മൂ​ന്നു ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് മേ​ധാ​വി എ​സ്.​പി.​വൈ​ദ് അ​റി​യി​ച്ചു. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ർ ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ വീ​ട്ടി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ ഭീ​ക​ര​ർ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ലീം ഷാ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​യു​ണ്ട​ക​ൾ തു​ള​ച്ചു​ക​യ​റി​യ ഷാ​യു​ടെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​ൽ​ഗാ​മി​ലെ ഖൗ​മോ ഗാ​ത്തി​ൽ​നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​ൽ​ഗാ​മി​ലെ വീ​ട്ടി​ൽ​നി​ന്നു ഷാ​യെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ജ​മ്മു​വി​ലെ ക​ത്വ​വ​യി​ൽ പോ​ലീ​സ് പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്ന ഷാ ​അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

അ​ടു​ത്തി​ടെ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ​യാ​ണ് ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജാ​വീ​ദ് അ​ഹ​മ്മ​ദ് ദ​ർ, ഒൗ​റം​ഗ​സേ​ബ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രെ​യും വീ​ട്ടി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

ജാ​വീ​ദ് അ​ഹ​മ്മ​ദ് ദ​റി​നെ ആ​യു​ധ​ധാ​രി​ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭീ​ക​ര​ർ എ​ത്തി​യ​ത്. കു​ൽ​ഗാ​മി​ലെ പ​രി​വാ​നി​ൽ പി​റ്റേ​ന്നു പു​ല​ർ​ച്ചെ പ്ര​ദേ​ശ​വാ​സി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ലാം​പോ​റ​യി​ൽ​നി​ന്നാ​ണ് ഒൗ​റം​ഗ​സേ​ബി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് ഗു​സു​വി​ൽ നി​ന്ന് ഒൗ​റം​ഗ​സേ​ബി​ൻ​റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.