ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം: റിമാന്‍ഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ വൈദികർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് തിരുവല്ല കോടതി തള്ളിയത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന ഫാദർ ജോബ് മാത്യുവിന്റേയും ജോൺസണും വി മാത്യുവും ആണ് ജാമ്യാപേക്ഷസമർപ്പിച്ചത്ത്. കേസിലെ രണ്ട്, മൂന്ന് പ്രതികളാണ് ഇവർ.

അതിനിടെ കേസിൽ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജും കേരളത്തിലേക്ക് കടന്നതായി സൂചനകളുണ്ട്. ഇരുവരും സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വരും. ഇരുവരുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിനായിട്ടില്ല.