താ​ജ്മ​ഹ​ൽ സം​ര​ക്ഷി​ക്കാൻ കഴിയുന്നില്ലെങ്കിൽ ​പൊ​ളി​ച്ചു​നീക്കണം: സു​പ്രീം​കോ​ട​തി

ഡ​ൽ​ഹി: ലോ​കാ​ത്ഭു​ത​മാ​യ താ​ജ്മ​ഹ​ലി​നോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ​യും അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. താ​ജ്മ​ഹ​ൽ ഒ​ന്നു​കി​ൽ സം​ര​ക്ഷി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ പൊ​ളി​ച്ചു​നീ​ക്കു​ക​യോ അ​ട​ച്ചി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

താ​ജ്മ​ഹ​ലി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. താ​ജ്മ​ഹ​ലി​നെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. താ​ജ്മ​ഹ​ലി​നെ എങ്ങനെ സം​ര​ക്ഷി​ക്കാ​മെ​ന്ന് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​ഫ​ൽ ട​വ​റി​നെ​ക്കാ​ൾ മ​നോ​ഹ​ര​മാ​ണ് താ​ജ്മ​ഹ​ൽ എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. യു​റോ​പ്പി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ് ഈ​ഫ​ൽ ട​വ​ർ. നി​ര​വ​ധി പേ​രാ​ണ് ഈ​ഫ​ൽ ട​വ​ർ കാ​ണാ​ൻ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ന​മ്മു​ടെ താ​ജ്മ​ഹ​ൽ അ​തി​നേ​ക്കാ​ൾ മ​നോ​ഹ​ര​മാ​ണ്. മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ച്ചാ​ൽ വി​ദേ​ശ നാ​ണ്യം വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സർക്കാരിന്‍റെ ഉ​ദാ​സീ​ന​തകൊ​ണ്ട് രാ​ജ്യ​ത്തി​ന് എ​ത്ര​മാ​ത്രം ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. നേ​ര​ത്തെ താ​ജി​ന്‍റെ പ​രി​പാ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വെ ഒാ​ഫ് ഇ​ന്ത്യ​യെ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു.