ഏ​ഷ്യ​ൻ ഗെ​യിം​സിൽനിന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ മ​ല​യാ​ളി താ​ര​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ അ​പ​ർ​ണ ബാ​ല​നും കെ.​പി. ശ്രു​തി​യും ഹൈ​ക്കോ​ട​തി​യി​ൽ. ദേ​ശീ​യ ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​ഗോ​പി​ച​ന്ദി​ന്‍റെ മ​ക​ൾ​ക്ക് വേ​ണ്ടി ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​രു​വ​രും ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കേ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും

ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കാ​യി​ക മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോഡി​നും ഇ​രു​വ​രും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഏ​ഷ്യ​ൻ ഗെ​യിം​സ് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ബം​ഗ​ളൂ​രു​വി​ലും ഹൈ​ദ​രാ​ബാ​ദി​ലു​മാ​ണ് ന​ട​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​പ​ർ​ണ-​ശ്രു​തി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ൽ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.

എ​ഷ്യ​ൻ ഗെ​യിം​സ് ടീ​മി​ൽ വ​നി​ത ഡ​ബി​ൾ​സി​ൽ മൂ​ന്ന് വ​നി​ത ടീ​മു​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ടീ​മി​ൽ ഗാ​യ​ത്രി ഗോ​പി​ച​ന്ദ് – ആ​കൃ​ഷ്യ ക​ശ്യ​പ് സ​ഖ്യ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​ണ് താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​ത്.