ലി​ഗ​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​രി എ​ലി​സ.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​മീ​പി​ക്കു​മെ​ന്ന് സ​ഹോ​ദ​രി.

തിരുവനന്തപുരം: ലി​ത്വ​നി​യ സ്വ​ദേ​ശി ലി​ഗ​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ഹോ​ദ​രി എ​ലി​സ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​മീ​പി​ക്കു​മെ​ന്ന് സ​ഹോ​ദ​രി പ​റ​ഞ്ഞു. ലി​ഗ​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. കേ​സ് തെ​ളി​യും വ​രെ ഇ​ന്ത്യ​യി​ൽ തു​ട​രു​മെ​ന്നും എ​ലി​സ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​താ​ണെ​ന്നു ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ലി​ഗ​യു​ടെ ത​ല​മു​ടി, വ​സ്ത്ര​ങ്ങ​ൾ, ശ​രീ​ര​ത്തി​ലെ തി​രി​ച്ച​റി​യ​ൽ പാ​ടു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​രി​ച്ച​ത് ലി​ഗ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

വി​ഷാ​ദ രോ​ഗ​ത്തി​നു ചി​കി​ത്സ​യ്ക്കാ​യി പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ലി​ഗ​യെ ഒ​രു മാ​സം മു​ൻ​പാ​ണ് കാ​ണാ​താ​യ​ത്. പോ​ത്ത​ൻ​കോ​ട്ടു​നി​ന്നു ലി​ഗ ഓ​ട്ടോ​റി​ക്ഷ​യി​ൽ കോ​വ​ള​ത്തെ​ത്തി​യി​രു​ന്നു​വെ​ന്നു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.