സിപിഐ(എം) രാഷ്ട്രീയ പ്രമേയം: കോ​ണ്‍​ഗ്ര​സു​മാ​യി സഖ്യമില്ല, പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കു​ക​ൾ ഉണ്ടാക്കും.

ഹൈ​ദ​രാ​ബാ​ദ്: പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ സ​മ​ന്വ​യ​മു​ണ്ടാ​ക്കി​യ ന​ട​പ​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ രാ​ഷ്ട്രീ​യ ലൈ​നി​നു​ള്ള വി​ജ​യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യാ​വാ​മെ​ന്ന യെ​ച്ചൂ​രി​യു​ടെ ലൈ​ൻ ത​ള്ളി​യെ​ങ്കി​ലും ഒ​രു ധാ​ര​ണ​യും നീ​ക്കു​പോ​ക്കും പാ​ടി​ല്ലെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ട് പി​ന്നോ​ട്ടു​പോ​യ​ത് യെ​ച്ചൂ​രി​ക്കു മേ​ൽ​ക്കൈ ന​ൽ​കു​ന്നു.

കോ​ണ്‍​ഗ്ര​സ് ബ​ന്ധം സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ത്തി​ൽ മ​ണി​ക് സ​ർ​ക്കാ​രും പി​ണ​റാ​യി വി​ജ​യ​നു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ മു​ന്നോ​ട്ടു വ​ച്ച ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്. ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലെ ഭേ​ദ​ഗ​തി​യോ​ടെ കോ​ണ്‍​ഗ്ര​സു​മാ​യി നേ​രി​ട്ടു സി​പി​എ​മ്മി​നു ബ​ന്ധ​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യെ​ങ്കി​ലും “​ധാ​ര​ണ വേ​ണ്ട’ എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തോ​ടെ പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കു​ക​ൾ​ക്കു പാ​ർ​ട്ടി​ക്കു മു​ന്നി​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു. വൈ​കാ​രി​ക​മാ​യ പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ വാ​ക്ചാ​തു​രി പ്ര​ക​ടി​പ്പി​ച്ച യെ​ച്ചൂ​രി, പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന തോ​ന്ന​ൽ അ​ണി​ക​ളി​ൽ സൃ​ഷ്ടി​ച്ചേ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് ബ​ന്ധം പ​രാ​മ​ർ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൻ​മേ​ൽ വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്കു​ക എ​ന്ന സ​മ​ന്വ​യ​ത്തി​ലേ​ക്ക് സി​പി​എം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് എ​ത്തി​യ​ത്.

പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ച്ച ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൻ​മേ​ൽ ര​ഹ​സ്യ ബാ​ല​റ്റി​ലു​ള്ള വോ​ട്ടെ​ടു​പ്പ് വേ​ണ​മെ​ന്നാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​കൂ​ലി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നു 17 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പി​ന്തു​ണ ന​ൽ​കി.

കേ​ര​ള​വും ത്രി​പു​ര​യും മാ​ത്ര​മാ​ണ് കാ​രാ​ട്ട് പ​ക്ഷ​ത്തെ പി​ന്തു​ണ​ച്ച​ത്. പ​ശ്ചി​മ ബം​ഗാ​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ യെ​ച്ചൂ​രി​യു​ടെ ലൈ​നി​നൊ​പ്പ​മാ​ണ്. ഇ​വ​ർ ര​ഹ​സ്യ ബാ​ല​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ഇ​തും യെ​ച്ചൂ​രി​യു​ടെ വി​ജ​യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു.