എസ്​.എ.ടി ആശുപത്രിയിൽ നിന്ന് ​​ കാണാതായ ഗർഭിണി ഗർഭിണി​യയല്ല.

തിരുവനന്തപുരം: എസ്​.എ.ടി ആശുപത്രിയിൽ നിന്ന് മൂന്ന്​ ദിവസം മുമ്പ്​​ കാണാതായ യുവതി ഗർഭിണി​യല്ലെന്ന്​ തിരിച്ചറിഞ്ഞു​. കൊല്ലം കരുനാഗപ്പള്ളിയിലെ കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റേഷനിൽ വച്ച്​ ടാക്​സി ഡ്രൈവർമാരാണ്​ യുവതിയെ തിരിച്ചറിഞ്ഞത്​. ഉടനെ കരുനാഗപ്പള്ളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തീർത്തും അവശയായിരുന്ന യുവതിയെ സി.​െഎ കെ രാജേഷ്​ കുമാർ, എസ്​.​െഎ ഉമറുൽ ഫാറൂഖ്​ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​​ ഗൈനക്കോളജിസ്റ്റ്​ ഡോ. സീമയുടെ പരിശോധനയിൽ യുവതി ഗർഭിണിയല്ലെന്ന്​​ തെളിയുകയായിരുന്നു​.

തുടർന്ന്​ യുവതിയുടെ കുടുംബത്തെ വിവരമറിയിച്ച കരുനാഗപ്പള്ളി പൊലീസ് മെഡിക്കൽ കോളജ്​ പൊലീസിന്​ യുവതിയെ കൈമാറി. പിതാവിനെ കണ്ടതോടെ യുവതി പൊട്ടിക്കരഞ്ഞെന്നും പൊലീസിനോട്​ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്​ പറഞ്ഞതെന്നും വിവരങ്ങളുണ്ട്​.

ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ചൊവ്വാഴ്​ച 10:30ന്​ എസ്​.എ.ടി ആശുപത്രിയിലെത്തിയ മടവൂർ സ്വദേശിയായ യുവതി ഡോക്​ടറെ കണ്ട്​​ വരാമെന്ന്​ പറഞ്ഞ്​ ആശുപത്രിക്കകത്ത്​ പോവുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞും കാണാതായതോടെ സുരക്ഷാ ജീവിനക്കാരടങ്ങുന്ന സംഘം തിരച്ചിൽ നടത്തി. ആശുപത്രി അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ആശുപത്രിയിൽ നിന്നും കാണാതാവു​േമ്പാൾ സാരി ധരിച്ചിരുന്ന യുവതിയെ കരുനാഗപ്പള്ളിയിൽ വച്ച്​ പർദ്ദ ധരിച്ചാണ്​ കാണപ്പെട്ടത്​.