ഓഹരിവിപണികള്‍ ചരിത്ര നേട്ടം തുടരുന്നു

മുംബൈ: സെന്‍സെക്‌സ് 251.29 പോയന്റ് നേട്ടത്തില്‍ 35,511.58ലും നിഫ്റ്റി 77.70 പോയന്റ് ഉയര്‍ന്ന് 10,894.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറുകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉപയോഗിച്ച വാഹനങ്ങള്‍, ഡയമണ്ട് ഉള്‍പ്പടെയുള്ള അമൂല്യലോഹങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജിഎസ്ടി കുറച്ചതാണ് സൂചികകള്‍ക്ക് കരുത്തുപകര്‍ന്നത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടിസിഎസ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.