തുറന്നുകാട്ടല്‍ കടുത്തുപോയി; അനു ഇമ്മാനുവലിന്റെ ഫേസ്ബുക്ക് ലൈവില്‍ അന്തംവിട്ട് ആരാധകര്‍

കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവന്‍ പോളിയുടെ നായികയായും അനു തിളങ്ങി. എന്നാല്‍ മലയാളത്തേക്കാള്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളത് തെലുങ്കിലാണ്. മുന്‍നിര താരങ്ങളോടൊപ്പം അനു അഭിനയിക്കുന്നത്.

പവര്‍സ്റ്റാര്‍ നായകനായെത്തുന്ന അഗ്നതാ വാസി എന്ന ചിത്രമാണ് അനു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരാധകരുമായി സംവദിക്കാന്‍ അനു ഫെയ്‌സ്ബുക്കില്‍ ലൈവിലും എത്തിയിരുന്നു. ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്.