ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

 

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു.  ട്രക്ക് ഡ്രൈവറായ ജസ്പ്രീത് സിംഗ്(32)നെയാണ് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  കഴിഞ്ഞ എട്ട് വര്‍ഷമായി ഇയാള്‍ യുഎസ്സില്‍ താമസിക്കുകയാണ്.

സംഭവത്തില്‍ ബ്രോഡറിക് മാലിക് ജോണ്‍സ് റോബര്‍ട്ടിന് പോലീസ് അറസ്റ്റുചെയ്തു.  ഇയാള്‍ ജസ്പ്രീതിന്റെ നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം മോക്ഷണം നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.