യാത്രക്കിടയില്‍ ചൈനീസ് വിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്നു

ബീയജിംഗ്: എയര്‍ബസ് എ319 എന്ന ചൈനീസ് വിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ യാത്രക്കിടയില്‍ തകര്‍ന്നു. പൈലറ്റിന് പരിക്കേറ്റു. ഷിചൂന്‍ ഏയര്‍ലെന്‍സിന്റെ ബീയജിംഗില്‍ ടിബറ്റിലേക്ക് 119 യാത്രക്കാരുമായി വിമാനം തിങ്കളാഴ്ച രാവിലെയാണ് പുറപ്പെട്ടത്. വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് ഫൈലറ്റ് കണ്‍ട്രോള്‍ യൂണിറ്റിനും ചില കേടുപാടുകള്‍ സംഭവിച്ചു. ചില യന്ത്രഭാഗങ്ങള്‍ തകര്‍ന്ന് വിന്‍ഡോയിലൂടെ പുറത്തു പോയി. ഇതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

വിമാനത്തിന്റെ പ്രധാന പൈലറ്റ് ലീയു ചൂന്‍ജാന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ ‘വിമാനം 30,000 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്നത്. എന്റെ സഹ പൈലറ്റിന്റെ ശരീരത്തിന്റെ പകുതിഭാഗം പുറത്തായിരുന്നു, അദ്ദേഹം സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതു കൊണ്ട് മാത്രമാണ് പുറത്തേക്ക് പറന്നു പോകാതിരുന്നത്’. യാത്രക്കാരെ സുരക്ഷിതമാക്കി വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത ക്യാപ്റ്റനോട് ഷിചൂന്‍ ഏയര്‍ലെന്‍സ് നന്ദി പറഞ്ഞ് അഭിനന്ദന സന്ദേശം പുറത്തിറക്കി.