അഫ്ഗാന്‍ വ്യോമാക്രമണം: 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. നംഗര്‍ഹാറിലെ ഹസ്‌ക മിന ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

2015 മുതല്‍ നാംഗര്‍ഹാര്‍ ഐഎസ് ഭീകരരുടെ താവളമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചത്.

ഖോസ്ത്തിയിലെ മുസ്ലിം പള്ളിക്കുനേരെ മെയ് ആദ്യവാരം ഐഎസ് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിനു നേരെ ഏപ്രില്‍ അവസാനം ഉണ്ടായ ആക്രമണത്തില്‍ 57 പേരാണ് കൊല്ലപ്പെട്ടത്.