ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്

കോഴിക്കോട്: കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലിപെരുന്നാള്‍. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി ഇമ്ബിച്ചി അഹമ്മദ് അറിയിച്ചു.

Professional Infoline

ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ പ്രതികരണം

തിരുവനന്തപുരം: സന്തോഷത്തിന്റെ സന്ദര്‍ഭമാണിതെന്നായിരുന്നു ലാവ്‌ലിന്‍ കേസിന്റെ വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. എന്നാല്‍ കേസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ ഇപ്പോള്‍ ഒപ്പമില്ലാത്തതിന്റെ ദുഖവും പിണറായി പങ്കുവെച്ചു.

ചില നിഗൂഢശക്തികള്‍ എല്ലാ കാലത്തും തന്നെ വേട്ടയാടാന്‍ ഉണ്ടായിരുന്നു. ആ ശക്തികള്‍ക്ക് ഈ വിധി തിരിച്ചടിയാണെന്നും പിണറായി പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐക്ക് മേല്‍ വന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു കേസ് ഉദയം ചെയ്തത്. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ വലിയ വേട്ടയാടലുകള്‍ നടന്നു. തന്നെ മുന്‍നിര്‍ത്തി സി.പി.എമ്മിനെ വേട്ടയാടുന്നതാണ് അന്ന് കണ്ടത്. ഈ ദിവസം കാത്തിരുന്ന പലരുമുണ്ടായിരുന്നു. വലിയൊരുവിഭാഗം ജനങ്ങളും സത്യം നേരത്തെ തിരിച്ചറിഞ്ഞവരാണ്. എന്നാല്‍ നിഗൂഢ ശക്തികള്‍

Read more »
ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം.

വിധി പകര്‍പ്പ് കിട്ടിയശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം.

പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തല്‍ നിലനില്‍ക്കുന്നവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Read more »
200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ എത്തും

മുംബയ്: അതിനൂതന സുരക്ഷാസംവിധാനങ്ങളുമായി അച്ചടിക്കുന്ന 200 രൂപാ നോട്ടുകള്‍ സെപ്തംബറില്‍ വിപണിയില്‍ എത്തും.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതീവ രഹസ്യമായി ഇവയുടെ അച്ചടി ദ്രുതഗതിയില്‍ നടന്ന് വരികയാണ്.

50 കോടി നോട്ടുകളായിരിക്കും റിസര്‍വ് ബാങ്ക് ഇറക്കുക. റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുളള ബംഗാളിലെയും മൈസൂരിലേയും അച്ചടി പ്രസ്സുകളിലാണ് നോട്ടിന്റെ അച്ചടി നടക്കുന്നത്. കള്ളനോട്ടുകളുടെ അച്ചടി തടയാന്‍ ഏറ്റവും ആധുനികമായ സുരക്ഷ സവിശേഷതകളോടെയാവും 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. 50, 100 രൂപ നോട്ടുകളുടെ തുടര്‍ച്ചയായി 200 രൂപ കൂടി വരുന്‌പോള്‍

Read more »
കെ.കെ.ശൈലജയ്ക്ക് കനത്ത തിരിച്ചടി

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കനത്ത തിരിച്ചടി. ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു.

ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരാമര്‍ശം നീക്കാനുള്ള ഹര്‍ജി നല്‍കേണ്ടത് സിംഗിള്‍ ബഞ്ചിലാണ്. കേസ് നാളെ വീണ്ടും പരിഗണിക്കും. ശൈലജ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു.

Read more »
മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലും

വടക്കു നോക്കി യന്ത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍. പ്രി

യദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരോടെക്കെ ശ്രീനിവാസന്‍ കഥ ചര്‍ച്ച ചെയ്തു എങ്കിലും ശ്യാമളയായി ആരേ കാസറ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ല.

അതിനിടയില്‍ ഒരു ദിവസം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ശ്രീനിവാസന്‍ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. താന്‍ ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യും എന്ന സംശയത്തിലാണ് എന്നും ശ്രീനീവാസന്‍ പറഞ്ഞു. ഇതു കേട്ട പാടേ മോഹന്‍ലാല്‍ പറഞ്ഞു തമ്പി കണ്ണന്താനത്തിന്റെ

Read more »
ലാവ്‌ലിന്‍ കേസ് വിധി ഇന്ന്

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക.

ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം. പിണറായി വിജയന്‍ വൈദ്യുതി

Read more »
മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മുസ്‌ലീം സ്ത്രീകളുടെ സമത്വം ഉറപ്പാക്കുന്ന വിധിയാണിത്. സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെയ്‌പെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയപരമായി ഇടപെട്ടാല്‍ മുസ്‌ലീം ലീഗ് എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തില്‍ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന്

Read more »
ശോഭാ ജോണിന് 18 വര്‍ഷം തടവ്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവ്. ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴ അടയ്ക്കണം.ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടിരുന്നു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും

Read more »
മുത്തലാഖ് നിരോധിച്ചു

ഡല്‍ഹി: മുത്തലാഖിന് രാജ്യത്ത് നിരോധനം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി.

എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ആറു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
സൈറ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പ്രവീണ്‍, ഫര്‍ഹ ഫായിസ് എന്നിവരുടെ ഹര്‍ജികള്‍ക്കു പുറമെ, 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും

Read more »
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. സെപ്തംബര്‍ രണ്ടുവരെയാണ് നീട്ടിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.

ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

അതേസമയം ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്.ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട

Read more »
മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ആറ് മാസത്തേക്ക് മുത്തലാഖിന് വിലക്ക്. അടുത്ത ആറ് മാസത്തേക്ക് മുത്തലാഖ് വഴിയിയുള്ള വിവാഹ മോചനം ഒഴിവാക്കണം. ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

നിയമം നിലവില്‍ വരുന്നതുവരെ മുത്തലാഖിന് വിലക്ക് ഏര്‍പ്പെടുത്തി.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി. മുത്തലാഖ് നിരോധിക്കണമെന്ന ഹര്‍ജി ഇതോടെ കോടതി തള്ളി.മുത്തലാഖ് ഭരണഘടനാവിരുദ്ധമല്ലെന്നും മൗലികാവകാശ ലംഘനമല്ലെന്നും സുപ്രീകോടതി വിലയിരുത്തി.
അതേസമയം, മുത്തലാഖ് നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, ലളിത് എന്നിവര്‍ അഭിപ്രായപ്പെട്ടു. 1000 പേജ് വരുന്ന വിധിന്യായമാണ് കോടി

Read more »
ആള്‍ക്കൂട്ട ആക്രമണം കേരളത്തിലുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉത്തരേന്ത്യയിലേതിന് സമാനമായ ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്നാണ് മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം തെളിയിക്കുന്നതെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മര്‍ദ്ദനത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തില്‍ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലിലടക്കുകയുമാണുണ്ടായിരുന്നു.
തീവ്രവാദവിരുദ്ധവും സൗഹാര്‍ദവുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാഷിസത്തിന് കുടപിടിക്കുകയാണ് പൊലീസ്. ദേശീയപതാക വിഷയത്തിലും പക്ഷപാതമായിരുന്നു പൊലീസ് നടപടി. ഇക്കാര്യങ്ങള്‍ ലീഗ് ഗൗരവത്തിലാണ് കാണുന്നത്. മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more »
ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ബാങ്കിംഗ് മേഖലയിലെ 9 യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് മൂലം സംസ്ഥാനത്ത് ചൊവ്വാഴ്ച ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും .

ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിശ്ചലമാകും. ഗ്രാമീണ്‍ ബാങ്കുകള്‍, സഹകരണ മേഖലയിലെ ജില്ലാ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയെയും പണിമുടക്ക് ബാധിക്കും. കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയില്‍ നടത്തുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, കിട്ടാക്കടം എഴുതിത്തള്ളുന്നത് അവസാനിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളെ

Read more »
അണ്ണാ ഡിഎംകെയിലെ ഒപിഎസ് ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചു


പനീര്‍സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രി


ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഒപിഎസ് ഇപിഎസ് വിഭാഗങ്ങള്‍ ലയിക്കാന്‍ ധാരണ. വി.കെ.ശശികലയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി പനീര്‍സെല്‍വം വിഭാഗവുമായി ലയിക്കാന്‍ പളനിസാമി വിഭാഗത്തില്‍ ധാരണയായത്. മുഖ്യമന്ത്രി പളനിസാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വവും പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. നേതാക്കള്‍ ഒന്നിച്ച് ജയാ സമാധിയിലെത്തി ലയനം പ്രഖ്യാപിക്കും. തങ്ങളുടെ ആവശ്യങ്ങളെല്ലാം ഇപിഎസ് വിഭാഗം അംഗീകരിച്ചുവെന്ന് എംഎല്‍എ എസ്. സെമ്മല്ലെ പറഞ്ഞു. പനീര്‍സെല്‍വം, കെ.പാണ്ഡ്യരാജന്‍, എ.സെമ്മലൈ എന്നിവര്‍ ഇന്നുതന്നെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അടിയന്തിരമായി മുംബൈയില്‍ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീര്‍സെല്‍വം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഒരുഘട്ടത്തില്‍ വഴിമുട്ടിയ ലയനചര്‍ച്ചകളാണ് നാടകീയ നീക്കങ്ങളുമായി തിങ്കളാഴ്ച വീണ്ടും സജീവമായത്. രണ്ടുവിഭാഗങ്ങളും തമ്മില്‍ ലയിക്കണമെങ്കില്‍ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത

Read more »
എംബിബിഎസ് രണ്ടാം ഘട്ട കൗണ്‍സിലിംഗ് 31 വരെ നീട്ടി

ഡല്‍ഹി: എംബിബിഎസ് പ്രവേശനം രണ്ടാം ഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയിലാണ് സുപ്രീകോടതി ഉത്തരവ്. ഈ മാസം 19 വരെയായിരുന്നു സമയപരിധി.

അതേസമയം, കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പിന്നീട് പരിഗണിക്കും.

ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനു മൂന്നാമത്തെ അലോട്ട്‌മെന്റ് അനുവദിക്കണമെന്ന സര്‍ക്കാരിന്റെ മറ്റൊരു ഹര്‍ജിയും കോടതിക്കു മുന്നിലുണ്ട്. കമ്മിറ്റി നിര്‍ണയിച്ച അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചത്

Read more »
ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. ഉച്ചകഴിഞ്ഞാണ് ശിക്ഷ വിധിക്കുക.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.

Read more »
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്‍ആര്‍ഐ ക്വാട്ടയില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും പാലിക്കുന്നില്ല.

സ്വകാര്യ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കോടതി അറിയിച്ചു. കുട്ടികളെയും രക്ഷിതാക്കളെപ്പറ്റിയും ആരും ചിന്തിക്കുന്നില്ല. ഫീസ് വിഷയം ആകെ കുഴഞ്ഞ് മറഞ്ഞിരിക്കുന്നു. ലളിതമായി പരിഹരിക്കേണ്ട പ്രശ്‌നം സങ്കീര്‍ണമാക്കി. ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഹാജരാക്കാനും കോടതി എജിക്ക് നിര്‍ദ്ദേശം

Read more »
ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.

ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം കേള്‍ക്കേണ്ടിവന്ന ആരോഗ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷം പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
അതേസമയം ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിന്തുണയുമായെത്തി. കമ്മീഷന്‍ നിയമനത്തില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതില്‍ അപാകതയില്ല. മുന്നില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാരമാണ്

Read more »
സ്‌ഫോടനക്കേസില്‍ ലഫ്.കേണല്‍ പുരോഹിതിന് ജാമ്യം

മുംബൈ: 2008 ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലിലായിരുന്നു പുരോഹിത്. അതേസമയം, ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു.

ബോംബെ ഹൈക്കോടതി പുരോഹിതിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിതിന് എതിരായ മക്കോക്ക കുറ്റം പിന്‍വലിച്ചെന്നും ജാമ്യത്തിന് അര്‍ഹനാണെന്നുമാണ് അഭിഭാഷകനായ ഹരീഷ് സാല്‍!വെ വാദിച്ചത്. അതേസമയം, കേസിലെ മറ്റൊരു കുറ്റാരോപിതായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഒക്ടോബര്‍ 10ന് പരിഗണിക്കും. മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടത്തില്‍ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും

Read more »
ഔദ്യോഗികമായി ആരാധക സംഘടനകളൊന്നും എനിക്കില്ല

തമിഴ് ചലച്ചിത്രലോകത്ത് തുടരുന്ന ഫാന്‍ഫൈറ്റില്‍ പ്രതികരണവുമായി നടന്‍ അജിത്ത്കുമാര്‍. അജിത്തിന് വേണ്ടി അദ്ദേഹത്തിന്റെ ലീഗല്‍ ടീമാണ് പ്രതികരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അജിത്തിന് ഔദ്യോഗികമായി ആരാധക സംഘങ്ങളൊന്നുമില്ലെന്നും സോഷ്യല്‍മീഡിയ അഭിപ്രായങ്ങള്‍ അജിത്തിന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

'25 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കക്ഷി കൃത്യമായി നികുതിയടയ്ക്കുന്ന, അനേകം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്ന ഒരു പൗരനാണ്. ഒരു ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായും അദ്ദേഹത്തിന് ബന്ധമില്ല.'
'വ്യക്തിപരമായ രാഷ്ട്രീയബോധ്യത്തിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന അദ്ദേഹം അക്കാര്യത്തില്‍ ആരാധകരെയുള്‍പ്പെടെ മറ്റാരെയും സ്വാധീനിക്കാന്‍ ശ്രമിക്കാറില്ല. നിലവില്‍ ഒരു ബ്രാന്റിന്റെയും ഉല്‍പ്പന്നത്തിന്റെയും കോര്‍പറേഷന്റെയും അസോസിയേഷന്റെയും പ്രചാരകനല്ല അദ്ദേഹം.'
'ഇത്രകാലത്തെ സിനിമാ ജീവിതത്തില്‍ പിന്തുണ നല്‍കിയ യഥാര്‍ഥ ആരാധകര്‍ക്കും സിനിമാ പത്രപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുമ്പോള്‍ത്തന്നെ ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗികമായി ആരാധകസംഘങ്ങളൊന്നുമില്ലെന്നും അറിയിക്കുന്നു.'
'ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗിക പേജോ അക്കൗണ്ടോ ഇല്ല. എന്നാല്‍ സ്വയം പ്രഖ്യാപിതരായ ചില വ്യക്തികളും സംഘങ്ങളും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ അവരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ ഞങ്ങളുടെ

Read more »
ഇന്‍ഡിഗോ ലഗേജ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസര്‍വീസായ ഇന്‍ഡിഗോ, അധിക ലഗേജിനുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. 15 കിലോഗ്രാമിന്റെ ലഗേജാണ് നിലവില്‍ ഡോമസ്റ്റിക് വിമാനങ്ങളില്‍ ഒരു യാത്രികന് സൗജന്യമായി കൊണ്ടുപോകാവുന്നത്.

ഇതുവരെ 20 കിലോ ലഗേജ് ബുക്ക് ചെയ്യാന്‍ 500 രൂപയായിരുന്നു ഇന്‍ഡിഗോ ഈടാക്കിയിരുന്നത്. ഇത് 1425 രൂപയാക്കി ഉയര്‍ത്തി.

ബുക്ക് ചെയ്യാതെ അധിക ലഗേജ് കൊണ്ടുപോകണമെങ്കില്‍ കിലോഗ്രാമിന് 300 രൂപ എന്ന നിരക്കില്‍ പണമടയ്ക്കണം. സ്‌പൈസ് ജെറ്റും കഴിഞ്ഞയാഴ്ച ലഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ അധിക ലഗേജ് ചാര്‍ജ് ഈടാക്കുന്നതിന് വിമാനക്കമ്ബനികള്‍ക്ക് നിയന്ത്രണമില്ല. ഡല്‍ഹി ഹൈക്കോടതിയുടെ

Read more »
പിണറായിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം: തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനിടെ ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായല്‍ കയ്യേറ്റമാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ആലപ്പുഴയിലെ മന്ത്രിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന് വേണ്ടിയാണ് കയ്യേറ്റമെന്നാണ് ഉയര്‍ന്ന ആരോപണം. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോഴിക്കോട് കക്കാടുംപൊയില്‍ നിയമവിരുദ്ധമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചുവെന്ന ആരോപണവുമാണ് ഉയര്‍ന്നത്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമാണ്

Read more »
ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തിക്കൊന്നു

ഡല്‍ഹി: സ്ത്രീധനം പൂര്‍ണമായി നല്‍കിയില്ലെന്ന കാരണം പറഞ്ഞ് യുവതിയെ തീകൊളുത്തി കൊന്നു. ന്യൂഡല്‍ഹിയിലെ വികാസ്പുരി സ്വദേശിനി പര്‍വിന്ദര്‍ കൗറാണ് കൊല്ലപ്പെട്ടത്. 25കാരിയായ പര്‍വീന്ദര്‍ കൗറിനെ ഭര്‍ത്താവ് ഗുര്‍ചരണ്‍ സിംഗും ബന്ധുക്കളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പര്‍വിന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് തന്നെ അപകടപ്പെടുത്തിയതെന്ന് പര്‍വിന്ദര്‍ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പര്‍വിന്ദറിന്റെ ഭര്‍ത്താവിനെയും സഹോദരനെയും

Read more »
തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണം

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഭൂമി തട്ടിപ്പ് ആരോപണം. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം.

ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കി.

പിന്നീട് ഈ ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറി.
തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീടിന് തൊട്ടടുത്തുള്ളതാണ്്. ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായാണ് കണ്ടെത്തല്‍. തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു. ഭൂമി ദേവസ്വത്തിന് നല്‍കാനുള്ള കോടതി വിധി ഇനിയും

Read more »
സീരിയല്‍ താരങ്ങള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

മുംബൈ: പ്രമുഖ സീരിയല്‍ താരങ്ങള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. സീരിയല്‍ താരങ്ങളായ ഗഗന്‍ കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.

ദുരൂഹമായ സാഹചര്യത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പല്‍ഖര്‍ ജില്ലയിലെ മനോറില്‍ വച്ച് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ചാണ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. ഹിന്ദി സീരിയല്‍ നടന്മാരായ ഗഗന്‍ കാങ്, അര്‍ജിത് ലാവനിയ എന്നിവരും സഹായിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തുക്കളാണ് ഗഗന്‍ കാങും അര്‍ജിത് ലാവനിയയും. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുജറാത്തിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും മുംബൈയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു

Read more »
ദിലീപിനെ കുടുക്കിയത് എഡിജിപി ബി സന്ധ്യയെന്ന് പി.സി ജോര്‍ജ്

വനിതാ കമ്മീഷനും, എഡിജിപി ബി സന്ധ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിതാ കമ്മീഷനും അധികാരമില്ല. ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിക്ക് തട്ടുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിലും, ദിലീപിനെ കുടുക്കിയതിലും എഡിജിപി ബി. സന്ധ്യക്ക് പങ്കുണ്ട്.

ഈ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജോര്‍ജ്ജിന്റെ ഇന്നത്തെ പരാമര്‍ശങ്ങളും. ദിലീപിനും ഒരു അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണം.
ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളുടെ

Read more »
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി

മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി. പുരിഹരിദ്വാര്‍ കലിംഗ ഉദ്ഗാല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്.

23 പേര്‍ മരിച്ചെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. 400 ഓളം പേര്‍ക്ക് പരിക്ക് പറ്റി.

അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് 3.5 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ വീതവും നിസാര രിക്കുള്ളവര്‍ക്ക് ഇരുപത്തഞ്ചായിരം രൂപ വീതവും ധനസഹായം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്‌റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാളം തെറ്റിയ ബോഗികള്‍ ഒന്നുമുകളില്‍ മറ്റൊന്ന് കയറികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ

Read more »
മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. കന്റോണ്‍മെന്റ് അസി. കമ്മീണര്‍ക്കാണ് അന്വേഷണച്ചുമതല.

എട്ടു മാസത്തെ അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി.പി.സെന്‍കുമാറിനെതിരെ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരുന്നു. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍

Read more »
രാത്രി വേഷം മാറി നടന്ന് കിരണ്‍ ബേദി

പുതുച്ചേരി: രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ 'ആള്‍മാറാട്ടം'.

രാത്രിയില്‍ വേഷം മാറി സ്‌കൂട്ടറില്‍ യാത്ര ചെയ്തുകൊണ്ടായിരുന്നു പുതുച്ചേരിയിലെ സ്ത്രീകളുടെ രാത്രിയിലെ സുരക്ഷ കിരണ്‍ പരിശോധിച്ചത്.

സല്‍വാര്‍ ധരിച്ച് തലവഴി ഷാളുകൊണ്ട് മൂടിയ ശേഷം സ്‌കൂട്ടറിനു പിന്നിലിരുന്നായിരുന്നു കിരണിന്റെ സഞ്ചാരം. അര്‍ധരാത്രി മുതല്‍ ആറുമണിവരെയായിരുന്നു യാത്ര. പുതുച്ചേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ താരതമ്യേന സുരക്ഷിതരാണെന്നും എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും

Read more »
പിഎസ്സി വിജ്ഞാപനം

ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാഫ് നഴ്‌സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍,

പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍ ഉള്‍പ്പെടെ 79 തസ്തികകളില്‍ പിഎസ്സിയുടെ വിജ്ഞാപനം.

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കാവുന്നതാണ്.

Read more »
വിമാനത്തിലൂടെ കഞ്ചാവ് കടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍

ഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തിലൂടെ കഞ്ചാവ് കടത്തിയതിന് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ പിടിയില്‍. ദുബൈ ചെന്നൈ ഡല്‍ഹി വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവുമായി ഉദ്യോഗസ്ഥനെ പിടികൂടിയത്. ജൂലൈ 19ന് ദുബൈയില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍നിന്നു കഞ്ചാവ് കണ്ടെടുത്തത്. ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിലായിരുന്നു കഞ്ചാവു പൊതി കണ്ടെത്തിയത്.
തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം വിമാനത്തിലൂടെ എത്രകാലമായി കഞ്ചാവു കടത്തല്‍ നടത്തുന്നുവെന്നും മറ്റാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്റുമാരുണ്ടോ, എവിടെ നിന്നാണ് കഞ്ചാവ് എത്തുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

Read more »
രാഹുല്‍ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി

ഗോരഖ്പുര്‍ : ഗോരഖ്പുരില്‍ ശുചീകരണത്തിന് നേരിട്ടിറങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 20 മുതല്‍ 25 വരെ 'സ്വച്ഛ് ഉത്തര്‍പ്രദേശ്' എന്ന പേരിലാണ് ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്.

ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരത്തിന് ചികില്‍സയിലായിരുന്ന ഏഴുപത്തിയഞ്ചോളം കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ മരിച്ചത്.

പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ആദിത്യനാഥ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഒരു യുവരാജാവുണ്ട്. അദ്ദേഹത്തിന് സ്വച്ഛ് അഭിയാന്റെ പ്രാധാന്യം മനസിലാവില്ല. ഗോരഖ്പുരിനെ എന്തിനാണ് അദ്ദേഹം വിനോദസഞ്ചാര കേന്ദ്രമാക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
മസ്തിഷ്‌ക ജ്വരത്തിനെതിരായ ശക്തമായ നടപടകളുമായി

Read more »
അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതി വേണ്ട. പദ്ധതി നടപ്പാക്കുക അസാധ്യമാണ്.

അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കണം.

ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ട. ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ സാഹചര്യം അറിയില്ലെന്നും ആന്റണി വ്യക്തമാക്കി. അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എ.കെ.ആന്റണി പറഞ്ഞു. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read more »
മുരുകനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു

തിരുവനന്തപുരം: ചികിത്സ നിഷേധിച്ച് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജിന്റെ വാദം പൊളിയുന്നു.

പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്‌ബോള്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു.

15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പാളും പോലീസിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. മുരുകന് ചികിത്സ നല്‍കേണ്ട ന്യൂറോ സര്‍ജറി ഐസിയുവില്‍ രണ്ട് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് മുരുകന് ഇവിടെ ചികിത്സ നിഷേധിച്ചത്. മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍

Read more »
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പു പറയണം

തിരുവനന്തപുരം: സ്വതന്ത്ര്യദിന പ്രസംഗത്തില്‍ നോട്ട് നിരോധനത്തിനുശേഷം തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്കുകളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോടു മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നോട്ട് നിരോധനം നടപ്പിലാക്കി ഒന്‍പതു മാസം കഴിഞ്ഞിട്ടും ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ധനകാര്യമന്ത്രി ലോക്‌സഭയില്‍ നല്‍കിയ കണക്കനുസരിച്ചു വെറും 18,529 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

Read more »
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

എറണാകുളം: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തട്ടിക്കൊണ്ടുപോയി യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കേസ് മാറ്റിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ജൂലായ് 24നാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ആഗസ്റ്റ് 11നാണ് പുതിയ അഭിഭാഷകന്റെ കീഴില്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പോലീസിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് ദിലീപ് പുതിയ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണില്‍

Read more »
പി.സി.ജോര്‍ജിന്റെ പ്രസ്താവനയില്‍ അമര്‍ഷമെന്ന് നടി

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിത കമ്മീഷന് മുമ്പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു.

ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു.

പി.സി ജോര്‍ജിനെതിരായ പരാതിയില്‍ ഇന്നു രാവിലെയാണ് നടിയുടെ വീട്ടിലെത്തി വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം ഇക്കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത്

Read more »
ആറന്മുള ഉതൃട്ടാതി വള്ളംകളി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അര്‍ജ്ജുനനും കൃഷ്ണനും സമര്‍പ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്ബാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്ബാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്.
തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്ബടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ

Read more »
ഭൂമി കൈയ്യേറ്റ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെയും ഭൂമി കൈയ്യേറ്റ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇരുവര്‍ക്കെതിരെയുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഒരു സെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എം.എല്‍.എ സ്ഥാനവും രാജിവച്ച് വീട്ടിലിരിക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞു. 180 കോടിയുടെ നിക്ഷേപമുള്ള പദ്ധതിയാണ് ലേക്ക് പാലസ്. ഹോട്ടല്‍ മുറിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഈ ആരോപണങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. 50 കോടി നഷ്ടത്തിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാലും എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ അന്‍വറും

Read more »
പള്‍സര്‍ സുനി വിയ്യൂരിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ അങ്കമാലി കോടതിയുടെ ഉത്തരവ്. കാക്കനാട് സബ് ജയിലില്‍ നിന്ന് മാറ്റണമെന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നു.

കാക്കനാട് ജയിലില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് സുനി അറിയിച്ചതിനെ തുടര്‍ന്നാണ് വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവായത്.

അതേസമയം ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ജോര്‍ജിനെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉന്നത പദവി വഹിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ്

Read more »
വാഹന പരിശോധനയില്‍ നിയന്ത്രണം

തിരുവനന്തപുരം : സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നും പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നും പോലീസിന് നിര്‍ദേശം. സോണല്‍ എഡിജിപിമാരാണ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകരുതെന്നും ഇത്തരം വാഹനങ്ങള്‍ക്കെതിരെ എന്തെങ്കിലും നിയമലംഘനം ഉണ്ടെങ്കില്‍ സംഭവസ്ഥലത്തു വച്ചുതന്നെ നോട്ടീസ് നല്‍കി നടപടിയെടുക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകാവൂ എന്നും ഇത്തരക്കാരെ സ്‌റ്റേഷനില്‍ എത്തിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിടണമെന്നും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനപരിശോധനക്കിടെ പിടികൂടിയവരെ ജാമ്യത്തിലെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ പിടികൂടിയ വാഹനം സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പൊതുവേ അവധി ദിനങ്ങളുടെ തലേന്നാണ് കുറ്റകൃത്യങ്ങള്‍ കൂടുതലായും

Read more »
സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ജില്ലാ ഭരണകുടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന വാദത്തില്‍ നിലപാട് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്തെത്തി.

കേസെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും മറിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാശ്മീരില്‍ ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്‍ഷവും കേസുകള്‍ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവ് കാണിക്കുന്നതും കുറ്റമാണ്. അര്‍ദ്ധരാത്രിയില്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്.പിയുമടക്കമുള്ളവര്‍ക്കെതിരെ കേസസെടുക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Read more »
തോമസ് ചാണ്ടിയെയും പി.വി അന്‍വറിനെയും പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയും പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

നിയമലംഘനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്.

വി.ടി. ബല്‍റാം എംഎല്‍എയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
എന്നാല്‍ പി.വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെയെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. കയ്യേറ്റം

Read more »
മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ ചികില്‍സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മുരുകന്റെ കുടുംബം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം.

മുരുകന്റെ രണ്ടു മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. മുഴുവന്‍ പണവും ഒരുമിച്ചു നല്‍കുന്നതിനു പകരം പത്തു ലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇതിന്റെ പലിശ കുടുംബത്തിനു ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.
നേരത്തെ, മുരകുന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിനിടെ, നിയമസഭയ്ക്ക് മുന്നില്‍ വച്ച് മുരുകമ്മാളിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മുരുകന്റെ കുടുംബാംഗങ്ങള്‍ തന്നെ കാണാനെത്തിയ വിവരം സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോയും

Read more »
മുന്‍ അഡ്വ ജനറല്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു. മുന്‍ അഡ്വ ജനറലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനു വേണ്ടിയും പാറമട ഉടമകള്‍ക്കുവേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഇത് നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എതിര്‍ഭാഗത്തിനായി വാദിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സ്ഥാനം വഹിക്കുന്നതിലെ വൈരുധ്യതയാണ് വിവാദങ്ങളിലേക്ക് നയിച്ചത്.

Read more »
ശ്രീശാന്ത് വീണ്ടും കളത്തിലിറങ്ങി

നാല് വര്‍ഷത്തിനുശേഷം മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കളത്തിലിറങ്ങി. കൊച്ചിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനായാണ് ശ്രീശാന്ത് വീണ്ടും ഗ്രൗണ്ടിലിറങ്ങിയത്.

കളിക്കാനിറങ്ങിയ ശ്രീശാന്തിന് ഇരുടീമുകളും വന്‍ സ്വീകരണമാണ് നല്‍കിയത്. ശ്രീശാന്ത് നയിച്ച പ്ലേബാക്ക് സിങ്ങേഴ്‌സ് തക ഉം പ്രൊഡ്യുസേഴ്‌സ് തക ഉം തമ്മിലായിരുന്നു കൊച്ചിയില്‍ നടന്ന പ്രദര്‍ശന മത്സരം.

ടീമിന് വേണ്ടി ആദ്യം ബാറ്റെടുത്തതും ശ്രീശാന്താണ്. എവിടെ നിന്നാണോ ഞാന്‍ കളി തുടങ്ങിയത്, അവിടെ നിന്നും തന്നെ വീണ്ടും തുടങ്ങുകയാണ്. ഇവിടെ നിന്നും തിരുവന്തരപുരത്തും അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്കും എനിക്കെത്തണം. ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍

Read more »
ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. വിരമിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല.

അന്തിമ തീരുമാനത്തിന് മുന്‍പ് ഹാദിയയെ വിളിച്ചു വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഉടന്‍ നല്‍കണമെന്നും കേരള പൊലീസിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ് 24ന്

Read more »
പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

കൊച്ചി: പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല. നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം മുപ്പത് വരെ നീട്ടി. സുനിയെ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ആളൂര്‍ അപേക്ഷ നല്‍കിയിരുന്നു.

സുനിയെ കോടതിയില്‍ ഹാജരാക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ട 'മാഡം' ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. 'മാഡം' സിനിമാ മേഖയില്‍നിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. 2011 ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ ഈ പ്രതികരണം.
നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസില്‍ മാ!ഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാള്‍

Read more »
ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടിയുടെ പിതാവ് മന്ത്രിമാര്‍ക്കെതിരെ പരാതി നല്‍കി

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടിയുടെ പിതാവ് സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശുതോഷ് ടണ്‍ഡന്‍, ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ നിന്നുള്ള രാജ്ഭര്‍ ആഗസ്റ്റ് 10നാണ് കുഞ്ഞിനെ ചികിത്‌സക്കായി ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.

ഓക്‌സിജന്‍ ക്ഷാമമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇതിനുത്തരവാദികളായ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. മരണശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്നും പരാതിയില്‍

Read more »
നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി ജോര്‍ജ്

തിരുവനന്തപുരം: നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി ജോര്‍ജ് എം.എല്‍.എ. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞു.

പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു.

തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോര്‍ജിന്റെ രംഗപ്രവേശം. യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നത്. പല തവണ തോറ്റവരെയല്ല

Read more »
അന്‍വര്‍ എംഎല്‍എയുടെ അനധികൃത വാട്ടര്‍പാര്‍ക്ക് നിര്‍മ്മാണം അന്വേഷിക്കാന്‍ ഉത്തരവ്

കോഴിക്കോട് കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പരിസ്ഥിതി ലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ സഞ്ചാര പാര്‍ക്ക് നിര്‍മ്മിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം. പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനും ഉത്തരവുണ്ട്.അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാം നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഡിഎഫ്ഒമാരുടെ റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് സംഭവിച്ചെന്നും അന്വേഷിക്കും. എംഎല്‍എ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
മതിയായ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന വാട്ടര്‍ തീം പാര്‍ക്കിന് പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക

Read more »
ഇനി മലയാളം പറഞ്ഞാലും ഗൂഗിള്‍ കേള്‍ക്കും

സാങ്കേതികവിദ്യയില്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. മനുഷ്യനു വളരാന്‍ കഴിയുന്നിടത്തെല്ലാം അവന്‍ എത്തിപ്പിടിക്കും. അതുപോലെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഗൂഗിളിന്റെ വോയ്‌സ് സെര്‍ച്ച് ആപ്പ്.

എട്ട് ഇന്ത്യന്‍ ഭാഷകളിലായി വോയ്‌സ് സെര്‍ച്ച് ചെയ്യാനുളള സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍.

ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിലാണ് ആപ്പിലൂടെ വോയ്‌സ് സെര്‍ച്ച് ചെയ്യാന്‍ കഴിയുക.
ആന്‍ഡ്രോയ്ഡ് ഫോണിലെ ജിബോര്‍ഡ് ആപ്ലിക്കേഷനിലും ഗൂഗിള്‍ ആപ്പിലും ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും. പുതിയ ഭാഷയില്‍ വോയ്‌സ് സെര്‍ച്ച് ചെയ്യുന്നതിന് മുമ്പ് സെറ്റിങ്‌സില്‍ ഓപ്ഷനില്‍ നിസ് വോയ്‌സ് സെറ്റിങ്‌സിലെ ഭാഷ തെരഞ്ഞെടുക്കണം. ജിബോര്‍ഡ് ഉപയോഗിക്കുന്നവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സെറ്റിങ്‌സില്‍ നിന്നും നമുക്കാവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. അതിനുശേഷം വോയ്‌സ് സെര്‍ച്ചായി ഭാഷ ഉപയോഗിക്കാവുന്നതാണ്.

Read more »
പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് നടിയുടെ പരാതി

തിരുവനന്തപുരം: തനിക്കെതിരെ പി.സി.ജോര്‍ജ് എംഎല്‍എ അടക്കമുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ ആക്രമണത്തിനിരയായ നടി. 'ഇതിനി മുന്നോട്ടു പോകാനാവില്ല' എന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് നടി കത്തയച്ചു.

പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ, സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങള്‍ പറയുകയാണ്.

ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും കത്തില്‍ നടി പറയുന്നു. വിമെന്‍ ഇന്‍ സിനിമ കലക്ടീവ് ആണ് നടിയുടെ കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
പി.സി.ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി

Read more »
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

ഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പുര്‍ ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍ദോഷികളായ കുഞ്ഞുങ്ങള്‍ ഒരാശുപത്രിയില്‍ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്.

മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുള്ള നവഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളും നടപടികളും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗ്യാസ് സബ്‌സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ

Read more »
പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കേസ് എടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു.

ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി, ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. തുടങ്ങിയ കാര്യങ്ങളാണ് നടിക്കെതിരെ പി.സി ജോര്‍ജ് ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍

Read more »
സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടാന്‍ അനുമതി

ഡല്‍ഹി: സ്വാശ്രയ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടാന്‍ സുപ്രീംകോടതിയുടെ അനുമതി. 11 ലക്ഷം രൂപ വരെ ഈടാക്കി പ്രവേശനം നടത്താന്‍ താല്‍ക്കാലിക അനുമതിയായി.

ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെയാണ് ഇത്. 5 ലക്ഷം രൂപ പണമായോ ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം.

അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. 5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. സ്വാശ്രയ കോളെജുകളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മെഡിക്കല്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. കരാര്‍ വയ്ക്കാത്ത കോളജുകളില്‍ രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം

Read more »
ഗൊരഖ്പൂര്‍ വിഷയത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഗൊരഖ്പൂര്‍ വിഷയത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഗൊരഖ്പൂര്‍ സംഭവത്തില്‍ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെങ്കിലും അതല്ല മരണ കാരണമെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചിരുന്നുവെന്നും

Read more »
ഇന്ത്യയ്ക്ക് പരമ്പര

കാന്‍ഡി: പല്ലക്കിലെയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പര ഇന്ത്യ ഏകപക്ഷീയമായി നേടി. ഇന്നിംഗ്‌സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ശ്രീലങ്കയില്‍ ഇന്ത്യയുടെ ആദ്യ സന്പൂര്‍ണ വിജയമാണിത്.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 487നെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 135 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം 352 റണ്‍സിന്റെ കടവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ലങ്കയ്ക്ക് 181 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
28.3 ഓവറില്‍ 68 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. നിരോഷന്‍ ഡിക്കവെല്ല (41), ദിനേഷ് ചാന്ദിമല്‍ (36), ആഞ്ജലോ മാത്യൂസ് (41) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്.

Read more »
കുളിര്‍ പകര്‍ന്ന് കോവളം

തിരുവനന്തപുരം: ഞായറാഴ്ച രാത്രി കോവളം തിരത്തേക്ക് കയറി വന്ന മൂടല്‍മഞ്ഞ് കണ്ടാല്‍ നില്‍ക്കുന്നത് ഊട്ടിയിലാണോ മൂന്നാറിലാണോ എന്ന് ചിന്തിച്ചുപോകും. മൂടല്‍ മഞ്ഞ് പെട്ടെന്ന് ഒരു ദേശമാകെ പരക്കുകയായിരുന്നു. മറ്റ് തീരങ്ങളിലേക്കും അടുത്ത പ്രദേശത്തേക്കും വ്യാപിച്ച മൂടല്‍മഞ്ഞ് ബൈപ്പാസിലും റോഡുകളിലും നിറഞ്ഞപ്പോള്‍ വാഹനം ഓടിച്ചിരുന്നവരൊക്കെ അമ്ബരന്നു. വളരെ പെട്ടെന്നു തന്നെ മുന്നിലെ കാഴ്ച മറയ്ക്കുന്ന തരത്തിലേക്ക് മൂടല്‍ മഞ്ഞിന്റെ കട്ടി കൂടി. ഇന്ന് നേരം പുലര്‍ന്നപ്പോഴും മണ്ണിന്റെ മുട്ടിപ്പരന്ന് മൂടല്‍ മഞ്ഞുണ്ടായിരുന്നു. കോവളം തീരത്ത് എത്തിയ സഞ്ചാരികളും പ്രകൃതിയിലെ മാറ്റം കണ്ട് അമ്ബരന്നു നിന്നു.

Read more »
ഖൊരക്പുര്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

ലഖ്‌നോ:ഖൊരക്പൂരിലെ ശിശു മരണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം കൂട്ടമരണങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രി അന്ദര്‍ശിച്ചിരുന്നു. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും

Read more »
ഓക്‌സിജന്‍ വിതരണം അവസാനിപ്പിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി

ഓക്‌സിജന്‍ സപ്ലേ ചെയ്യുന്നതിന്റെ കുടിശ്ശിക തീര്‍ക്കാതിരുന്നതാല്‍ സപ്ലേ ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ഗോര്‍ഖ്പൂര്‍ ബാബാ രാഖവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സ്വകാര്യ ഓക്‌സിജന്‍ സപ്ലേ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇനിയും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പിന്നീട് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി ആശുപത്രി അധികൃതര്‍ മാത്രമാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

പുഷ്പ സെയില്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദ്രാവക ഓക്‌സിജന്‍ ആശുപത്രിയില്‍ വിതരണം ചെയ്തിരുന്നത്. ഏഴു തവണയാണ് ആശുപത്രി പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയ്ക്ക്ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്.വിതരണം അവസാനിപ്പിക്കുന്നതിന് ഏജന്‍സി നല്‍കിയ രണ്ട് കത്തുകളിലും ഇക്കാര്യം

Read more »
ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് വെള്ളാപ്പള്ളി

പത്തനംതിട്ട : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുത് എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം.

അടൂരില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല ഇവിടത്തെ പ്രശ്‌നം എന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം എന്ന് തോന്നുന്നു. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി മറ്റ് അനീതികളും അക്രമങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെടുന്നത്. ദിലീപിനെ വിമര്‍ശിക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്ന രീതിയിലും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. റേറ്റിങ് കൂട്ടുന്നതിന് വേണ്ടിയാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നാണ് ആക്ഷേപം.

Read more »
ദിലീപിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്.
ദിലീപിനെതിരെ മലയാള സിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോള്‍ അമ്ബരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ദേശീയതലത്തില്‍ തന്നെ പ്രസിദ്ധനായ ഒരാള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.
റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ്:
ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്ബരന്നു പോയി. ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി.
നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണ്. എന്തിനാണ് ഇത്ര പെട്ടന്ന് അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നത്.
ഒരുകൂട്ടം ആളുകള്‍ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാന്‍ എത്തിനോക്കുന്ന

Read more »
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി മണി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതിനല്ലെന്നും പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതെന്നും എംഎം മണി പറഞ്ഞു. വൈദ്യുതിയുടെ കാര്യം വരുമ്പോള്‍ ചിലര്‍ പരിസ്ഥിതിയുമായി മുന്നോട്ട് വരുന്നു. എല്ലാവരും യോജിച്ച് സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് പൂര്‍ണ യോജിപ്പെന്നും മന്ത്രി മണി പറഞ്ഞു.

അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ച വേണം. പൊതുചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. പദ്ധതി ഒരു തരത്തിലും നടത്താന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി മണി പറഞ്ഞത്. പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും കറന്റ് ആവശ്യമാണെന്നും എന്നാല്‍ പദ്ധതി വരുമ്പോള്‍ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read more »
പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്.

പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി.

ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും അവര്‍ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോര്‍ജ് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു.

Read more »
ദിലീപ് നല്‍കിയ ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു മാസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

പള്‍സര്‍ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു.

ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവര്‍ ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത്

Read more »
നെഹ്‌റു ട്രോഫി വള്ളംകളി

ആലപ്പുഴ: ചെറുവളളങ്ങളുടെ മത്സരങ്ങളോടെ 65 മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഏതാനും നിമിഷങ്ങള്‍ക്കകം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം ആരംഭിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇക്കുറി 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്. നാല് ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ആയാപറമ്ബ് പാണ്ടി, സെന്റ് ജോര്‍ജ്, ചമ്ബക്കുളം പുത്തന്‍ ചുണ്ടന്‍, വെള്ളം കുളങ്ങര, ആനാരി പുത്തന്‍ ചുണ്ടന്‍, ശ്രീ ഗണേശന്‍, കരുവാറ്റ, കരുവാറ്റ ശ്രീ വിനായകന്‍, ദേവസ്, മഹാദേവികാട് ചുണ്ടന്‍, നടുഭാഗം, ഗബ്രിേയല്‍, കാട്ടില്‍ത്തെക്കതില്‍, ചെറുതന, ശ്രീ മഹാദേവന്‍ , കാരിച്ചാല്‍, പായിപ്പാടന്‍,

Read more »
കൃഷ്ണ പ്രഭയ്ക്ക് ഒന്നാം റാങ്ക്

മലയാള ചലച്ചിത്ര മേഖലയ്ക്ക് നടിയും നര്‍ത്തകിയുമൊക്കെയായ കൃഷ്ണപ്രഭയെ സുപരിചിതമാണ്. കൃഷ്ണ പ്രഭ ഇപ്പോള്‍ വല്ലാത്ത തിളക്കത്തിലാണ്. അഭിനയത്തെക്കാളും നൃത്തത്തില്‍ ശ്രദ്ധയൂന്നിയ താരത്തിന് ഒടുവില്‍ കാത്തിരുന്ന മധുരം തേടിയെത്തി.

ഭരതനാട്യം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയാണ് കൃഷ്ണ പ്രഭ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്.

കഴിഞ്ഞ കുറെക്കാലമായി ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ താരം അവിടെനിന്ന് ഭരതനാട്യം കോഴ്‌സും ചെയ്യുകയായിരുന്നു. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് താരം ഇപ്പോള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം കൃഷ്ണപ്രഭ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നടിയും നര്‍ത്തകിയും മാത്രമല്ല മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ.

Read more »
ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം

കോട്ടയം: ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി രംഗത്ത്.

ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലാ കമ്മറ്റികള്‍ക്കും ഇതേ നിലപാടാണെന്നും ഉഴവൂര്‍ വിജയന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെന്നും കോട്ടയം ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

മരണത്തിന് മുന്‍പ് ആലപ്പുഴയിലെ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോട്ടയത്ത് എന്‍സിപി ജില്ലാ കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പക്ഷം നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായി. തുടര്‍ന്ന് ഉഴവൂരിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന

Read more »
കേന്ദ്രത്തിനുള്ള വിഹിതം റിസര്‍വ് ബാങ്ക് പകുതിയാക്കി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാര്‍ഷിക ലാഭവിഹിതം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പകുതിയാക്കി കുറച്ചു. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭവിഹിതമായ 30,660 കോടിയാണ് ഇത്തവണ ആര്‍.ബി.ഐ നല്‍കിയത്. കഴിഞ്ഞ തവണ ഇത് 65,876 രൂപയായിരുന്നു.

കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനമാണ് ഇത്തവണ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

ഓരോ സാമ്ബത്തിക വര്‍ഷത്തെയും കണക്കെടുപ്പുകള്‍ അവസാനിച്ചതിന് ശേഷം ജൂണിലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത്. ആര്‍.ബി.ഐയ്ക്ക് പ്രധാനമായും മൂന്ന് വരുമാനമാര്‍ഗങ്ങളാണുള്ളത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതു വഴിയുള്ളതാണ്

Read more »
ഓഹരി സൂചിക നഷ്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 317.74 പോയന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തില്‍ 9710.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1525 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1003 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തില്‍ വര്‍ധനയുണ്ടായതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു.

ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
ആഗസ്റ്റ് മാസത്തില്‍ ഇതുവരെ സെന്‍സെക്‌സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയന്റുമാണ് നഷ്ടമായത്. മികച്ച നേട്ടം കുറിച്ച സൂചികകള്‍ തുടര്‍ച്ചയായുള്ള വില്പന സമ്മര്‍ദത്തിലാണ്

Read more »
ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ പിഎഫ് അക്കൗണ്ടും ഇനി താനെ മാറും

ഡല്‍ഹി: ജോലി ചെയ്യുന്ന സ്ഥാപനം മാറിയാല്‍ നിങ്ങളുടെ പിഎഫ് അക്കൗണ്ടും ഇനി താനെ മാറും. അതിനായി പ്രത്യേകം അപേക്ഷ നല്‍കുകയും വേണ്ട. ജോലി മാറുമ്പോള്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് വ്യാപകമായതിനെതുടര്‍ന്നാണ് ഇപിഎഫ്ഒയുടെ നടപടി.

മറ്റൊരു സ്ഥാപനത്തിലെത്തി വീണ്ടും അക്കൗണ്ട് തുടങ്ങുകയാണ് പലരും ചെയ്യുന്നത്.

ഇതിനാണ് മാറ്റംവരിക. ഇപിഎഫ് അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്. സാമൂഹ്യ സുരക്ഷയുടെ ഭാഗമായുള്ള സ്ഥിരം അക്കൗണ്ടാണ് പിഎഫ് അക്കൗണ്ടെന്ന് ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി വ്യക്തമാക്കി. രാജ്യത്തുള്ള ഏത് സ്ഥാപനത്തിലേയ്ക്ക്

Read more »
ഷൈലജയുടെ ഭര്‍ത്താവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകയായ ദളിത് സ്ത്രീയെ മന്ത്രി കെ.കെ.ഷൈലജയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് പരിശോധിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാനും മറുപടി പറയാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നടന്ന എട്ടാം തീയതി പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ ഷൈലജയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നാണ് ആരോപണം. മട്ടന്നൂര്‍ മുന്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത്

Read more »
മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല

ഡല്‍ഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് സുപ്രീംകോടതി ഉത്തരവ്.
അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് കോടതിയുടെ ഈ നടപടി. മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്.

വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.

ഡല്‍ഹിയില്‍ ഓടുന്ന വാഹനങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു. എല്ലാ ഇന്ധന വില്‍പന ശാലകളോടനുബന്ധിച്ചും പുക പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പാക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ഇതിനായി നാലാഴ്ച സമയം നല്‍കിയിട്ടുണ്ട്.

Read more »
അതിരപ്പിള്ളി പദ്ധതിക്കെതിരെ വി.എസ്

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാകില്ല. പദ്ധതി തുടങ്ങിയെന്ന തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും വി.എസ് പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചിരുന്നു.

വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി

Read more »
മോഹന്‍ലാലിന് നന്ദിപറഞ്ഞ് ജയറാം

നടനവിസ്മയം മാത്രമല്ല, ശബ്ദ വിസ്മയം കൂടിയാണ് മോഹന്‍ലാലെന്ന് ജയറാം. ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന് ഫെയ്‌സ്ബുക്കിലൂടെ ജയറാം പറഞ്ഞു.
മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയ്‌സിന്ജയറാം പറഞ്ഞു.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. തമിഴില്‍ സമുദ്രക്കനി ചെയ്ത വേഷമാണ് മലയാളത്തില്‍ ജയറാം അഭിനയിക്കുന്നത്. ഇനിയയാണ് നായിക. ഇനിയ, ഇര്‍ഷാദ്, നന്ദന എന്നിവരാണ് മറ്റ് താരങ്ങള്‍.

Read more »
ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടന്‍ ദീലിപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. ദിലീപിന്റെ പുതിയ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ജാമ്യാപേക്ഷ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചിനു മുമ്പാകെ സമര്‍പ്പിച്ചത് ഇന്നലെയാണ്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി.

സര്‍ക്കാറിന് വിശദീകരിക്കാന്‍ സമയം അനുവദിച്ച കോടതി അപേക്ഷ പരിഗണിക്കുന്നതിനായി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

പ്രൊസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും. രണ്ടാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. വിശദമായി, ഓരോ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ള ജാമ്യാപേക്ഷയില്‍ തനിക്കെതിരേ

Read more »
കോഴ വിവാദത്തില്‍ ഇനിയും അച്ചടക്ക നടപടികള്‍ സ്വീകരിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി എടുത്തതില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നടപടി കേന്ദ്രത്തിന്റെ ബോധ്യത്തോടെയാണ്. കോഴ വിവാദത്തില്‍ പാര്‍ട്ടി ഇനിയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഒന്നിനൊപ്പം കൂട്ടിചേര്‍ക്കുന്ന പൂജ്യത്തിന്റെ വിലയാണ് ഓരോ പ്രവര്‍ത്തകനും. ഓരോ പൂജ്യം ചേരുമ്പോഴും വില പത്തിരട്ടി വര്‍ദ്ധിക്കും.

അതിനൊപ്പമുള്ള ഒന്ന് പോയാല്‍ ആര്‍ക്കും വിലയുണ്ടാകില്ലെന്ന് ഓരോരുത്തരും ഓര്‍ക്കണം.' മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് വി.വി.രാജേഷിനെതിരെയുള്ള നടപടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക്

Read more »
സുനി വിളിച്ചത് മറച്ചുവെച്ചെന്ന പൊലീസിന്റെ വാദം തള്ളി ദിലീപ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ. പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അന്നു തന്നെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലേക്ക് താന്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു.

സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണമടക്കം ബെഹ്‌റയ്ക്ക് വാട്‌സ്ആപ്പ് ചെയ്തു നല്‍കുകയും ചെയ്‌തെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്.

ജയിലില്‍ നിന്നുള്ള ഫോണ്‍സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചുവെച്ചന്നായിരുന്നു പോലീസിന്റെ പ്രധാന വാദം. രണ്ടാഴ്ചക്ക് ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന വാദമാണ് പോലീസിനെ

Read more »
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

തിരുവന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.

വൈദ്യുത മന്ത്രി എംഎം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സിപിഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല

Read more »
മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി

നാടിനാകെ അപമാനമുണ്ടാക്കിയ സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി.ഇനി ഒരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്.

ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
കൊല്ലത്തുനിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു

Read more »
അതിരപ്പിള്ളി പദ്ധതിയില്‍ പ്രാഥമിക നിര്‍മ്മാണം തുടങ്ങി

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക നിര്‍മ്മാണം തുടങ്ങി. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിച്ചു. പാരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് നടപടി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെ നിര്‍മ്മാണം തുടങ്ങിയത് അറിയിച്ചു. വനംവകുപ്പിന് അഞ്ച് കോടി നഷ്ടപരിഹാരം കൈമാറി.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചിരുന്നു. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്കു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി

Read more »
ക്ലസ്റ്റര്‍ ബഹിഷ്‌കരണം പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലസ്റ്റര്‍ ബഹിഷ്‌കരണം പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു.

ബഹിഷ്‌കരിച്ച അധ്യാപക സംഘടനയടക്കം ചേര്‍ന്നെടുത്ത തീരുമാനമാണ് ക്ലസ്റ്റര്‍ നടത്തിപ്പ്.

പൊതുവിദ്യാഭ്യാസത്തിന് ഗുണകരമായ പൊതു നിലപാട് വേണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്.

Read more »
മട്ടന്നൂര്‍ നഗരസഭ വോട്ടെണ്ണല്‍ തുടങ്ങി

തിരുവനന്തപുരം: ചൊവ്വാഴ്ച നടന്ന മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 35 വാര്‍ഡുകളിലെ വോട്ടെണ്ണലാണ് രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചത്.

7 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നില്‍. 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അഞ്ചു പേരുള്ള മട്ടന്നൂര്‍ വാര്‍ഡിലും ഏറ്റവും കുറവ് രണ്ടു പേരുള്ള ബേരവുമാണ്. മട്ടന്നൂര്‍ നഗരസഭയിലെ അഞ്ചാമത് ഭരണ സമിതിക്കായുള്ള തെരഞ്ഞെടുപ്പാണ് എട്ടാം തീയതി നടന്നത്. വോട്ടെണ്ണല്‍ ദിനത്തില്‍ പ്രദേശങ്ങളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ നിര്‍ദേശം

Read more »
അധികാരം നിലനിറുത്തിയാണ് കോവളം കൊട്ടാരം കൈമാറിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന് അവകാശമുന്നയിക്കാനുള്ള അധികാരം നിലനിറുത്തിയാണ് കോവളം കൊട്ടാരം കൈമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കൊട്ടാരം കൈമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി വരുമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെയും അറ്റോര്‍ണി ജറലിന്റെയും നിയമോപദേശമെന്നും പി.സി.ജോര്‍ജ്ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ സിവില്‍ കേസ് നല്‍കാന്‍ അവസരമുണ്ടായിരിക്കെ അത് ചെയ്യാതെയാണ് സ്ഥലവും കൊട്ടാരവും കൊല്ലത്തെ ഒരു വ്യവസായിക്ക് എഴുതി നല്‍കിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രിക്കില്ലെങ്കിലും

Read more »
തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് നിലവില്‍ വരും

സിനിമാ തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍.

മലയാള സിനിമ പുതിയ ടെക്‌നോളജിയിലൂടെ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ്.

അതോടൊപ്പം പലവിധ പ്രശ്‌നങ്ങളും ഈ മേഖലയില്‍ നിലനില്‍ക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്‌കാരങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് നൂറോളം തീയേറ്ററുകള്‍ വരുമ്പോള്‍ തന്നെ ഇപ്പോഴുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ എം. സ്വരാജ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞു.
ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലവിധമായ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി ശ്രദ്ധയില്‍വന്നിട്ടുണ്ട്. സിനിമാ മേഖലയില്‍ പുതുതായി രൂപം കൊണ്ട വിമണ്‍ ഇന്‍ സിനിമ കലക്ടീവ്

Read more »
ഡി സിനിമാസ് അടച്ച് പൂട്ടിയ നഗരസഭാ ഉത്തരവ് റദ്ദാക്കി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം ഹൈക്കോടതി റദ്ദാക്കി.

ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, തിയറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് ഉത്തരവിലൂടെ അറിയിച്ചു.

തിയറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഡി സിനിമാസിനു

Read more »
അഭയക്കേസില്‍ വിചാരണ നടത്താനാകില്ലെന്ന് കോടതി

അഭയക്കേസ് വിചാരണയ്ക്ക് തടസമുണ്ടെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. പ്രത്യേക കോടതി ജഡ്ജി കേസിലെ സാക്ഷിപ്പട്ടികയില്‍ ഉള്ളതിനാലാണിത്. അഭയക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 11ലേക്ക് മാറ്റി.

കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ടായിരുന്നു.

കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന അഭയയെ 1992 മാര്‍ച്ച് 27 നാണ് ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കോട്ടയം ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പത്തൊന്‍പതുകാരിയായ സിസ്റ്റര്‍ അഭയ. സംഭവ ദിവസം വെളുപ്പിനു നാലുമണിയോടെ താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു സിസ്റ്റര്‍ കിടപ്പുമുറിയില്‍നിന്നു

Read more »
അതിരപ്പിള്ളി പദ്ധതിയില്‍ പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍

അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്.

936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.
പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനും വഴിവയ്ക്കുമെന്നാണ് യുഡിഎഫ് നിലപാട്. 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന

Read more »
കളിക്കാനുള്ള അനുമതി തേടി ബിസിസിഐയെ സമീപിക്കുമെന്ന് ശ്രീശാന്ത്

കൊച്ചി :വിലക്കു നീക്കിയ പശ്ചാത്തലത്തില്‍ തനിക്ക് കളിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ശ്രീശാന്ത് വീണ്ടും ബിസിസിഐയെ സമീപിക്കും. സുപ്രീം കോടതി നിയമിച്ച ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അമിതാബ് ചൗധരിക്കും അടുത്ത ദിവസം ഇതു സംബന്ധിച്ചു കത്തയക്കും.

ഇന്നലെ വൈകിട്ട് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി.

പിന്തുണക്കു നന്ദി അറിയിക്കാനെത്തിയതായിരുന്നു ശ്രീശാന്ത്. ബിസിസിഐ അനുമതി ലഭിക്കാതെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അതു പ്രശ്‌നമായേക്കുമെന്ന കാര്യവും ശ്രീശാന്തിനോട് വ്യക്തമാക്കി. കെസിഎ നേതൃത്വത്തിന്റെ ഉപദേശം അനുസരിച്ചാണ് ശ്രീശാന്ത് ബിസിസിഐ സമീപിക്കുന്നത്.
കഴിഞ്ഞദിവസമാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയത്. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്.

Read more »
ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന് വേണ്ടി നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള അറിയിച്ചു.

ദിലീപിന്റെ വക്കാലത്ത് എറ്റെടുത്തെന്നും കോടതി നടപടികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ആഗസ്റ്റ് 22 വരെ നീട്ടിയിട്ടുണ്ട്.
അഡ്വ. കെ. രാംകുമാര്‍ ദിലീപിന്റെ വക്കാലത്ത് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അഡ്വ. ബി. രാമന്‍പിള്ളയെ കേസ് ഏല്‍പിച്ചത്. സാഹചര്യം മാറിയിട്ടുണ്ടെങ്കിലും കേസിന്റെ സ്വഭാവം പരിഗണിച്ച് ജാമ്യം കിട്ടുക എളുപ്പമല്ലെന്ന തിരിച്ചറിവ് പ്രതിഭാഗത്തിനുണ്ട്. ദിലീപിന്റെ ആരോഗ്യനില മോശമെന്നു ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുമതി തേടാനും

Read more »
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍.അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു. പച്ചക്കറി വില മാത്രമാണ് അല്‍പ്പം ഉയര്‍ന്നത്.

വിലക്കയറ്റമില്ലാത്ത ഓണമായിരിക്കും ഇത്തവണ. കൃഷി വകുപ്പിന്റെ പ്രത്യേക വിപണികളും ഓണത്തിനുണ്ടാകും.

രണ്ടായിരം പച്ചക്കറി ചന്തകള്‍ തുടങ്ങാനും തീരുമാനിച്ചു. ആന്ധ്രയില്‍ നിന്ന് അരി നേരിട്ട് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹിം എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അതേസമയം മന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷം സഭയില്‍ രംഗത്തെത്തി. വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്ക് മാത്രമെന്ന് പ്രതിപക്ഷം പരിഹസിച്ചു. ഭക്ഷ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും പ്രതിപക്ഷം പറഞ്ഞു.

Read more »
ഹൗസ് ബോട്ട് പരിസ്ഥിതിക്ക് ഭീഷണിയോ?

ആലപ്പുഴ: ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ വേമ്പനാട്ട് കായലിനെ ചുറ്റിയുള്ള പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. ആവശ്യത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മിക്ക ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത്. ഇതിനെതിരെ തുറമുഖ വകുപ്പ് യാതൊരുവിധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വേമ്ബനാട്ട് കായലിന്റെ ശേഷി അനുസരിച്ച് 262 ഹൗസ് ബോട്ടുകള്‍ സര്‍വിസ് നടത്താനേ കഴിയൂ. എന്നാല്‍ നിലവില്‍ 734 ബോട്ടുകള്‍ കായലില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതില്‍ 326 ബോട്ടുകള്‍ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല. നിശ്ചിത സമയത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്.
ബോട്ടുകള്‍ ഓടിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍

Read more »
ചൈനയില്‍ വന്‍ ഭൂചലനം

ബെയ്ജിങ്: മധ്യ ചൈനയില്‍ വന്‍ ഭൂചലനം. ചൈനയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

നൂറോളം പേര്‍ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

1,30000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന നെറ്റ്‌വര്‍ക്‌സ് സെന്റര്‍ അറിയിച്ചു. ഭൂചലനമുണ്ടായത് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഗ്വാവാ

Read more »
കള്ളവോട്ട് ഹര്‍ജിയില്‍ വെട്ടിലായി കെ. സുരേന്ദ്രന്‍

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വെട്ടിലായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ച 45 പ്രവാസികള്‍ക്ക് കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹര്‍ജിക്കാരന്‍ വഹിക്കണമെന്ന വിധിയാണ് സുരേന്ദ്രനെ വെട്ടിലാക്കിയത്.

കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്ന 45 പേരില്‍ 42 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്.

ഇവര്‍ക്ക് നാട്ടിലെത്തി ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് വരുന്ന ഭീമായ ചെലവ് ഹര്‍ജിക്കാരന്‍ തന്നെ നിര്‍വഹിക്കണമെന്നാണ് കോടതി വിധി. ഇവരെ കോടതിയില്‍ എത്തിച്ചാലും കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്നതും പ്രായോഗികമല്ല. പ്രവാസികള്‍ക്ക് യാത്രാ ചെലവ് നല്‍കുന്ന കാര്യത്തില്‍ ആലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

Read more »
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്. പാര്‍ട്ടി അംഗീകാരത്തോടെയാണ് ജിഎസ്ടിയില്‍ നിലപാട് എടുത്തതെന്ന് തോമസ് ഐസക് പറഞ്ഞു. പാര്‍ലമെന്റില്‍ എംപിമാര്‍ എതിര്‍ത്തതും പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ്.

തന്റെ ശ്രമം ജി.എസ്.ടി കേരളത്തിന് കൂടുതല്‍ അനുകൂലമാക്കാനാണ്. ഉയര്‍ന്ന നികുതി 18 ശതമാനമായി നിജപ്പെടുത്തണം എന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം.

എന്നാല്‍ അതിനെ എതിര്‍ത്തതില്‍ കുറ്റബോധമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിന് കൂടുതല്‍ അനുകൂലമാകുന്ന നിലപാട് ആണ് എടുത്തത്. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ കവര്‍ന്നു എന്നും അംഗീകരിക്കുന്നുവെന്നും ഐസക് പറഞ്ഞു.
ജിഎസ്ടിക്കെതിരെ നിയമസഭയില്‍ സിപിഐഎം എംഎല്‍എമാരുടെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് എം. സ്വരാജ്, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നീ എംഎല്‍എമാര്‍

Read more »
കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഓണത്തോടനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും.പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്.
500 എംബി ഡാറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് ഒരു പൈസയും ഒരു ജി.ബി ഡാറ്റയ്ക്ക് നൂറ് രൂപയുമാണു നിരക്ക്. നാലു നമ്ബറുകളിലേക്കു ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ കുറഞ്ഞ നിരക്കില്‍ വിളിക്കാം. നിലവിലുള്ള വരിക്കാര്‍ക്കും മറ്റ് സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാനിലേക്ക് മാറാമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

Read more »
കളിക്കാരെ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ട്

കൊച്ചി : രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിലപാട്.

ശ്രീശാന്തിനെതിരെ തെളിവുകളില്ലാതെയാണ് നടപടിയെടുത്തതെന്നു കണ്ടെത്താനാവുമെന്നു കോടതി പറഞ്ഞൂ.

ശ്രീശാന്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വാതുവെപ്പ് ശ്രമം വിജയിച്ചില്ലെങ്കില്‍ പോലും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താമായിരുന്നു. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ ചുറ്റി വാതുവെപ്പ് സംഘങ്ങളും മറ്റു മാഫിയകളുമുണ്ടെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. ശ്രീശാന്തിന്റെ സുഹൃത്ത് ജിജുവും വാതുവെപ്പുകാരനായ ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും ശ്രീശാന്ത് പോലീസിനോടു നടത്തിയ കുറ്റ സമ്മതവുമാണ് ബിസിസിഐ നടപടിക്ക് ആധാരമാക്കിയത്. ശ്രീശാന്തും ജിജുവും

Read more »
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ദിവീപിനെ ഹാജരാക്കിയത്.

ജൂലായ് 25നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ ഹാജരാക്കിയത്. അന്ന് ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താന്‍ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകളാണ്. രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അറിയുകയേ ഇല്ലെന്നു ദിലീപ് പറയുന്നിടത്തുനിന്നാണ് അന്വേഷണം മുന്നേറുന്നതെന്നു കോടതി

Read more »
പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 81,683 കോടി രൂപ

ഡല്‍ഹി: കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് റൊക്കോര്‍ഡ് തുക.

81,683 കോടി രൂപയുടെ കിട്ടാക്കടമാണ് 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 57,586 കോടി രൂപയാണ്. ഇതിനേക്കാള്‍ 41 ശതമാനം അധികമാണ് ഈ വര്‍ഷം എഴുതിത്തള്ളിയ തുക. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബാങ്കുകള്‍ എഴുതിത്തള്ളുന്ന കിട്ടാക്കടത്തിന്റെ

Read more »
കൊച്ചി മെട്രൊ തൃശൂരിലേക്കും ആലപ്പുഴയിലേക്കും നീട്ടുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ചാലക്കുടി, അരൂര്‍ ഭാഗങ്ങളിലേക്ക് കൊച്ചി മെട്രൊ നീട്ടുന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി.

പാലാരിവട്ടം കാക്കനാട് രണ്ടാംഘട്ടത്തിന് കേന്ദ്രത്തിന്റെ അംഗീകാരം തേടിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

അന്‍വര്‍ സാദത്ത്, പി.ടി തോമസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്

4.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഈ പാത ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ്

Read more »
മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ പട്ടിക കളക്ടര്‍ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ചു

മൂന്നാര്‍: മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ പട്ടിക ജില്ലാ കളക്ടര്‍ ഹരിത ട്രൈബ്യൂണിലിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും 330 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും കളക്ടര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

വീട് നിര്‍മ്മിക്കാനുള്ള അനുമതി വാങ്ങി കൂറ്റന്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമാണ് പലരും പണിതത്.

ലക്ഷ്മിയിലെ പുളിമൂടന്‍ അടക്കമുള്ളവരുടെ വമ്പന്‍ നിര്‍മ്മാണങ്ങളും അനധികൃത നിര്‍മ്മാണങ്ങളില്‍ ഉള്‍പ്പെും. എട്ട് വില്ലേജുകളിലായി അനുമതിയില്ലാതെ പണിത 330 അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടികയാണ് കളക്ടര്‍ ഹരിത ട്രൈബ്യൂണലില്‍ ഹാജരാക്കിയത്. എന്‍ഒസി ഇല്ലാതെയും പെര്‍മിറ്റില്ലാതെയും പണിത 330 അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം നടത്തിയ അനധികൃത നിര്‍മ്മാണങ്ങളുടെ കണക്കെടുപ്പില്‍

Read more »
തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്കു തള്ളിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.

സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച സ്വകാര്യ ആശുപത്രികളുടെ നടപടിയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദവും അന്വേഷിക്കുമെന്നു ശൈലജ പറഞ്ഞു.

വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. 'തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ ആശുപത്രികള്‍

Read more »
നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവാക്കിയോ

ഡല്‍ഹി: വ്യാജ പാന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ നിന്നും ഇതുവരെ പിടികൂടിയ വ്യാജ പാന്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യയില്‍ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം.

ഒരു വ്യക്തി തന്നെ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വെച്ചുവെന്ന് കണ്ടൈത്തിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.

കേന്ദ്രധനകാര്യമന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്വാറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വെക്കാവൂ എന്നാണ് പ്രോട്ടോകോള്‍. ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 27 വരെ 11,44211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. 27,1566 പാന്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും

Read more »
ഓഗസ്റ്റ് 22ന് ദേശീയ പണിമുടക്കിന് ഒരുങ്ങി ബാങ്ക് ജീവനക്കാര്‍

ഡല്‍ഹി: . ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങളില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി പണിമുടക്കിന് ഒരുങ്ങി ബാങ്ക് ജീവനക്കാര്‍. രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നോട്ടീസ് നല്‍കിയതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. ബാങ്കിംഗ് രംഗത്തെ ശമ്ബള പരിഷ്‌ക്കരണവും മറ്റ് നടപടികളും വേഗത്തിലാക്കണമെന്നും യുഎഫ്ബിയു ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനോട് (ഐബിഎ) ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്‍പത് യൂണിയനുകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.

Read more »
ഹെഡ് ഫോണില്‍ പാട്ട് കേട്ട് അശ്രദ്ധമായി യുവതി ഓടിച്ച കാറിടിച്ച് കുഞ്ഞിന് ദാരുണാന്ത്യം

ഡല്‍ഹി: ഹെഡ് ഫോണില്‍ പാട്ട് കേട്ട് അശ്രദ്ധമായി യുവതി ഓടിച്ച കാറിടിച്ച് കുഞ്ഞിന് ദാരുണാന്ത്യം. സംഭവം നടന്നത് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ്. 26കാരിയായ യുവതിയാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഐ20 കാര്‍ സാധ് നഗറിലെ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ വന്നിടിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

വീഡിയോയില്‍ കൊല്ലപ്പെട്ട ദീപക് എന്ന കുട്ടിയുടെ അമ്മ കാറിന് പിന്നാലെ ഓടുന്ന ദൃശ്യവുമുണ്ട്. എന്നാല്‍ യുവതി കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഭക്ഷണവുമായി വന്ന അമ്മയെ കണ്ട് ഓടിയ കുട്ടിയെ കാറിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹെഡ് ഫോണില്‍ പാട്ട് കേട്ട് കൊണ്ട് അശ്രദ്ധമായാണ് യുവതി കാറോടിച്ചിരുന്നത്. താന്‍ വിളിച്ചത് പോലും യുവതി കേട്ടില്ലെന്നും അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മ പറഞ്ഞു.

Read more »
എം വിന്‍സെന്റ് എം.എല്‍എയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയുള്ളതെന്നുമാണ് എം. വിന്‍സന്റ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി വിന്‍സന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ

Read more »
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി.

ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വിധികേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു.
ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങള്‍ തള്ളി പട്യാല സെഷന്‍സ് കോടതി തന്നെ കേസില്‍ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ശ്രീശാന്തിന്റെ വിലക്കു നീക്കിയതില്‍

Read more »
നിയമസഭയില്‍ നിന്ന് രാജഗോപാല്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിഭാഗം പൊലീസുകാര്‍ സര്‍ക്കാരിന് വീടുപണി ചെയ്യുകയാണെന്ന് രാജഗോപാല്‍ ആരോപിച്ചു. സംസ്ഥാനത്തെ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചു.

പൊലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാത്തതിനാലാണ് അക്രമം വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന ചര്‍ച്ചയെച്ചൊല്ലി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ഒ. രാജഗോപാലിനെ സംസാരിക്കാന്‍ അനുവദിച്ചതിനെച്ചൊല്ലി സഭയില്‍ ബഹളമുണ്ടായിരുന്നു. ഇത്തരമൊരു നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ മുരളീധരന്‍ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കര്‍ ക്ഷണിച്ചത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നല്‍കിയതെന്നായിരുന്നു വിശദീകരണം. ബഹളത്തിനൊടുവില്‍ രാജഗോപാലിന്

Read more »
മെഡിക്കല്‍ കോഴ വിവാദം നിയമസഭയില്‍

തിരുവനന്തപുരം: ബിജെപിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സമയത്ത് സംസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തരവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സഭ ആരംഭിച്ചയുടന്‍ പ്രതിപക്ഷമാണ് ബിജെപിയുടെ മെഡിക്കല്‍ കോഴ ഉന്നയിച്ചത്.

മെഡിക്കല്‍ കോഴ സിബിഐ അന്വേഷിക്കണമെന്ന് പാറയ്ക്കല്‍ അബ്ദുളള എംഎല്‍എ ആവശ്യപ്പെട്ടു.
ബിജെപിക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു.തല്‍ക്കാലം വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഴിമതി നടത്തുന്നു. അതില്‍ നിന്നും ശ്രദ്ധതിരിക്കാനും ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ബഹളത്തോടെയാണ് പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. സിപിഐഎമ്മും ബിജെപിയും സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്. ഗുരുതരമായ അഴിമതിയെന്ന് പ്രതിപക്ഷം പറഞ്ഞു. മെഡിക്കല്‍ കോഴ വിവാദത്തില്‍

Read more »
പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപുരം: പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് തുടങ്ങും. നിയമനിര്‍മ്മാണത്തിന് മാത്രമായിട്ടാണ് സമ്മേളനം ചേരുന്നതെങ്കിലും പല വിവാദങ്ങളും സഭയെ പ്രക്ഷുബ്ദമാക്കിയേക്കും. കോവളത്തെ പ്രതിനിധാനം ചെയ്യുന്ന എം. വിന്‍സെന്റ് സ്ത്രീപീഡനക്കേസില്‍ റിമാന്‍ഡിലാണ്. വിന്‍സെന്റിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രതിപക്ഷ ആരോപണം സഭയില്‍ ഉയരും. ഇന്ന് തന്നെയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്.

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായത് പ്രതിപക്ഷത്തിന് മൂര്‍ച്ചയുള്ള ആയുധമാണ്. അടുത്തിടെ തലസ്ഥാനത്ത് നടന്ന സംഘര്‍ഷങ്ങളും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെച്ചൊല്ലിയുള്ള വിവാദവും ഇപ്പോഴും സജീവമാണ്. ഇതു സംബന്ധിച്ച് സഭയില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍ബന്ധിതനാവും. മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്നാജ്ഞാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയമാവും. ജി.എസ്.ടി. നടപ്പാക്കിയിട്ടും വില കുറയാത്തതും കോവളം

Read more »